കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവ താരങ്ങള്‍ക്ക് മേല്‍ പിടിമുറുക്കാന്‍ അമ്മ; യോഗത്തില്‍ കടുത്ത തീരുമാനങ്ങള്‍

Google Oneindia Malayalam News

കൊച്ചി: അമ്മ മീറ്റിംഗിന് ജനറല്‍ ബോഡി മീറ്റിംഗിന് പിന്നാലെ വലിയ തരത്തിലുള്ള തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമാണ് അമ്മയില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. ഷമ്മി തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ചും ബലാത്സംഗക്കേസിലെ പ്രതി വിജയ് ബാബുവിനെതിരെ നടപടി എടുക്കത്തുമായി ബന്ധപ്പെട്ടും സംഘടനയില്‍ വലിയ രീതിയിലുള്ള അഭിപ്രായവ്യത്യാസം ഉണ്ട്. ഇതിന് പിന്നാലെ മറ്റൊരുകടുത്ത തീരുമാനത്തിലേക്ക് കൂടി അമ്മ കടക്കുകയാണ്.

അംഗങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണത്തിന് ഒരുങ്ങുകയാണ് അമ്മ. രണ്ട് വര്‍ഷം തുടര്‍ച്ചയായി സഹകരിച്ചില്ലെങ്കില്‍ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആണ് സംഘടനയുടെ തീരുമാനം. രണ്ട് വര്‍ഷം തുടര്‍ച്ചയായി വിട്ടു നിന്നാല്‍ വിശദീകരണം തേടുമെന്നും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് ഒഴിവാക്കുകയായിരിക്കും ആദ്യ നടപടിയെന്നുമാണ് റിപ്പോര്‍ട്ട്. യുവതാരങ്ങള്‍ യോഗങ്ങളില്‍ പങ്കെടുക്കാത്തതില്‍ സംഘടനയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. യുവ അംഗങ്ങളുടെ പ്രാതിനിധ്യം കുറയുന്ന സാഹചര്യത്തില്‍ ആണ് തീരുമാനം.

amma

അമ്മയില്‍ ഇത്രയും ശത്രുക്കള്‍ എങ്ങനെ വന്നു? ഷമ്മി തിലകന്റെ മറുപടി, ജഗദീഷിന്റെ പഴയ ഓഡിയോ...അമ്മയില്‍ ഇത്രയും ശത്രുക്കള്‍ എങ്ങനെ വന്നു? ഷമ്മി തിലകന്റെ മറുപടി, ജഗദീഷിന്റെ പഴയ ഓഡിയോ...

1


ഇന്നലെ നടന്ന 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തിലും ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങി ചുരുക്കം ചിലര്‍ മാത്രമാണ് പങ്കെടുത്തത്. യുവ നടിമാരും നടന്മാരും സംഘടനയുടെ കഴിഞ്ഞ യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാതിരിക്കുന്ന സാഹചര്യത്തിലാണ് സംഘടന കടുത്ത നടപടികളിലേയ്ക്ക് കടക്കുന്നത്.

ഏത് ലുക്കിലാണേലും നിങ്ങള് പൊളിയാണ്...പക്ഷേ ഇത് ശരിക്കും മത്സ്യകന്യക തന്നെ; നിമിഷയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ..

2


അഞ്ഞൂറോളം അംഗങ്ങളുള്ള സംഘടയില്‍ ഇന്നലെ നടന്ന പ്രധാനപ്പെട്ട ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തത് ഇരുന്നൂറ്റി അന്‍പത് പേരോളം മാത്രമാണ്. മുതിര്‍ന്ന അംഗങ്ങളും പങ്കെടുക്കാത്തവരുടെ പട്ടികയില്‍ ഉണ്ട്. കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ പ്രമുഖ നടന്മാരൊന്നും ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പല താരങ്ങളുടെയും പുതിയ മെമ്പര്‍ഷിപ്പും ഈ സാഹചര്യത്തില്‍ സംഘടന തടഞ്ഞുവെച്ചിട്ടുണ്ട്.

3


കഴിഞ്ഞദിവസമാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം നടന്നത്. ഇതിന് പിന്നാലെ ഒരുപാട് വിവാദങ്ങള്‍ ഉര്‍ന്നുവരികയും ചെയ്തു. അച്ചടക്ക ലംഘനം നടത്തിയതിന് ഷമ്മി തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആദ്യം പുറത്തുവന്നിരുന്നു.എന്നാല്‍ ഇതിന് പിന്നാലെ അമ്മ ഇത് നിഷേധിച്ചു.

4

ഷമ്മി തിലകനില്‍ നിന്ന് കൂടുതല്‍ വിശദീകരണം അറഞ്ഞിട്ട് മാത്രമായിരിക്കും നടപടിയെന്നാണ് അമ്മ വ്യക്തമാക്കിയത്. ഷമ്മി തിലകന്‍ യോഗം നടപടികള്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചെന്നും അമ്മയെ മാഫിയ സംഘം എന്ന് വിളിച്ചെന്നുമായിരുന്നു ആരോപണം.

5


ഭൂരിഭാഗം അംഗങ്ങളും ഷമ്മി തിലകനെ പുറത്താക്കണം എന്ന അഭിപ്രായമായിരുന്നു. എന്നാല്‍ മമ്മൂട്ടി, ജഗദീഷ്. ലാല്‍, മനോജ് കെ ജയന്‍ എന്നിവര്‍ ഷമ്മി തിലകനെ പുറത്താക്കുന്നതിന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് ഷമ്മിയെ പുറത്താക്കുന്നതിലുള്ള തീരുമാനം മാറ്റിയത്.തന്നെ പുറത്താക്കാന്‍ മാത്രമുള്ള തെറ്റുകള്‍ ഒന്നും താന്‍ ചെയ്തിട്ടില്ലെന്ന് ഷമ്മി തിലകനും പ്രതികരിച്ചിരുന്നു.

6


അതേസമയം, യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ബലാത്സംഹ സേിലെ പ്രതിയായ വിജയ് ബാബു അമ്മയുടെ യോഗത്തില്‍ പങ്കെടുത്തതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ വിജയ് ബാബുവിന്റെ കേസ് കോടതിയിലാണെന്നും വിധി അറിഞ്ഞാല്‍ മാത്രമേ വിജയ ബാബുവിനെ മാറ്റിനിര്‍ത്തു എന്നുമാണ് സംഘടന പറയുന്നത്.
യുവ നടിയാണ് വിജയ് ബാബുവിനെതിരെ പരാതി നല്‍കിയത്. ഇതിന് പിന്നാലെ ഇയാള്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ന് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

Recommended Video

cmsvideo
വിജയ് ബാബുവിനെ പുറത്താക്കണമെന്ന് ഗണേഷ് കുമാര്‍

English summary
amma going take strict action against youth actors for not attending the meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X