കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിമാരുടെ രാജി അമ്മ സ്വീകരിച്ചേക്കില്ല.. പറയാനുള്ളത് കേൾക്കും! അമ്മ വിവാദത്തിലെ പുതിയ വഴിത്തിരിവ്

Google Oneindia Malayalam News

കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് പിന്നാലെ നടിമാര്‍ ഉയര്‍ത്തിയ കലാപക്കൊടി അമ്മയില്‍ വലിയ പ്രകമ്പനങ്ങളാണ് ഉണ്ടാക്കിയത്. നടിമാരുടെ രാജിക്ക് പിന്നാലെ അമ്മയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്.

പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം വീണ്ടും പരിശോധിക്കേണ്ടുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ് താരസംഘടന. ഒടുക്കം രാജി വെച്ച നടിമാര്‍ അകത്തേക്കും ദിലീപ് വീണ്ടും പുറത്തേക്കും എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

നടിമാരുടെ രാജി

നടിമാരുടെ രാജി

ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നീ നടിമാരാണ് അമ്മയില്‍ നിന്നും രാജി വെച്ചത്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടി കൂടി അംഗമായ താരസംഘടനയിലേക്ക് അതേ കേസിലെ പ്രതിയായ നടന്‍ ദിലീപിനെ ധൃതിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് നടിമാര്‍ രാജി വെച്ചത്. ഇത് അമ്മയെ വലിയ പ്രതിസന്ധിയിലാക്കി

തിരക്കിട്ട ചർച്ചകൾ

തിരക്കിട്ട ചർച്ചകൾ

നാല് നടിമാരുടെ രാജിയും അമ്മ നേതൃത്വം ഇതുവരെ സ്വീകരിച്ചിട്ടില്ല. നടിമാരുടെ രാജി സ്വീകരിക്കേണ്ടതില്ല എന്നാണ് അമ്മ എക്‌സിക്യൂട്ടീവിലെ ഭൂരിപക്ഷം അംഗങ്ങളും എന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ ഷൂട്ടിംഗിലുള്ള അമ്മ പ്രസിഡണ്ട് മോഹന്‍ലാലുമായി കോണ്‍ഫറന്‍സ് കോള്‍ വഴി അംഗങ്ങള്‍ ബന്ധപ്പെട്ട് ഇക്കാര്യം ചര്‍ച്ച നടത്തിയിരിക്കുകയാണ്.

പറയാനുള്ളത് കേൾക്കണം

പറയാനുള്ളത് കേൾക്കണം

നടിമാരുടെ രാജി സ്വീകരിക്കുന്നതിന് മുന്‍പ് അവര്‍ക്ക് പറയാനുള്ളത് അവരെ വിളിച്ച് വരുത്തി കേള്‍ക്കണമെന്നും അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ എക്‌സിക്യൂട്ടീവിലെ ചില അംഗങ്ങള്‍ ഇതിനെ എതിര്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടിമാരുടെ രാജി സ്വീകരിക്കുകയാണ് എങ്കില്‍ അത് സംഘടനയ്ക്ക് കൂടുതല്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

പിളരുമെന്ന ആശങ്ക

പിളരുമെന്ന ആശങ്ക

ഇന്നലെ മുതല്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സിദ്ദിഖ് കോയമ്പത്തൂരിലും മോഹന്‍ലാല്‍ ലണ്ടനിലും അത്തരത്തില്‍ പലരും പലയിടത്തായത് കൊണ്ട് തന്നെ കോണ്‍ഫറന്‍സ് കോള്‍ വഴിയാണ് ഈ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. രാജി സ്വീകരിച്ചാല്‍ അമ്മ പിളരുമോ എന്നും സംഘടനാ നേതൃത്വം ഭയപ്പെടുന്നു. നടിമാരെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് വന്നത്.

പിന്തുണയേറുന്നതിൽ ഭയം

പിന്തുണയേറുന്നതിൽ ഭയം

സിനിമയ്ക്ക് അകത്തും പുറത്തും നിന്ന് നടിമാര്‍ക്ക് പിന്തുണ ഏറി വരുന്ന സാഹചര്യത്തിലാണ് അമ്മ രാജി സ്വീകരിക്കാതെ നടിമാരെ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലേക്ക് കടക്കുന്നത്. കഴിഞ്ഞ ദിവസം നടന്‍ പൃഥ്വിരാജ് താന്‍ നടിമാര്‍ക്കൊപ്പമാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. നടന്‍ ബാലചന്ദ്രന്‍, നടി വാണി വിശ്വനാഥ്, ലാല്‍ എന്നിവരടക്കമുള്ളവര്‍ അമ്മയുടെ തീരുമാനം തെറ്റാണെന്ന് പ്രതികരിച്ചിരുന്നു.

ദിലീപ് വീണ്ടും പുറത്തേക്ക്

ദിലീപ് വീണ്ടും പുറത്തേക്ക്

ഇത്തരം പ്രതികരണങ്ങള്‍ കൂടി വരുന്നത് സംഘടനയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് അമ്മ ഭയക്കുന്നു. നടിമാരുടെ രാജി സംബന്ധിച്ച് അന്തിമ തീരുമാനം ലണ്ടനില്‍ ഷൂട്ടിംഗിലുള്ള പ്രസിഡണ്ട് മോഹന്‍ലാല്‍ തിരികെ വന്ന ശേഷമാവും കൈക്കൊള്ളുക. അത് കൂടാതെ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം റദ്ദാക്കാനും സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. അങ്ങനെയെങ്കിൽ ദിലീപ് പക്ഷത്തിന് അത് വലിയ തിരിച്ചടിയാകും.

English summary
AMMA may not accept the resignations from four actresses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X