കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസിലെ ഹര്‍ജി എഎംഎംഎ പിന്‍വലിച്ചു.... തിരിച്ചടി കിട്ടിയപ്പോള്‍ പാഠം പഠിച്ചു!!

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള താരസംഘടനയായ എഎംഎംഎയുടെ അപ്രതീക്ഷിത നീക്കം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അപ്രതീക്ഷിതമായ ഈ നീക്കം ആക്രമിക്കപ്പെട്ട നടി എതിര്‍ക്കുകയും ചെയ്തിരുന്നു. അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസുമായിരുന്നു കക്ഷി ചേര്‍ന്നിരുന്നത്. എന്നാല്‍ പിന്നീട് ഹണി റോസ് ഈ തീരുമാനത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ഹര്‍ജിയില്‍ ചേര്‍ത്തതെന്ന് അവര്‍ പറഞ്ഞിരുന്നു.

അതേസമയം ഹര്‍ജിയുടെ പേരില്‍ അമ്മയില്‍ വലിയ ചേരിപോര് നടക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചതെന്നും സൂചനയുണ്ട്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ പ്രതിഷേധം കനക്കുന്നുണ്ട്. ദിലീപ് വിഭാഗം സംഘടനയില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നും ഇവരെ ഒതുക്കി നിര്‍ത്താനുള്ള കാര്യങ്ങളൊന്നും മോഹന്‍ലാല്‍ ചെയ്യുന്നില്ലെന്നാണ് ആരോപണം. സംഘടനയില്‍ നിന്ന് മോഹന്‍ലാല്‍ രാജി പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഹര്‍ജി പിന്‍വലിച്ചു

ഹര്‍ജി പിന്‍വലിച്ചു

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടന നല്‍കിയ ഹര്‍ജിയാണ് അപ്രതീക്ഷിതമായി പിന്‍വലിച്ചത്. പിന്തുണ വേണ്ടെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം. നേരത്തെ പ്രോസിക്യൂട്ടറെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങളായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചത്. വിഷയത്തില്‍ ആക്രമിക്കപ്പെട്ട നടിയുടെ നിലപാട് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. ഇതോടെ നടിയുടെ നടപടി തിരിച്ചടിയാവുമെന്ന് അമ്മ ഉറപ്പിക്കുകയായിരുന്നു.

കടുത്ത വിമര്‍ശനങ്ങള്‍

കടുത്ത വിമര്‍ശനങ്ങള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ എഎംഎംഎ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതൊഴിവാക്കാനായിരുന്നു ഹര്‍ജി നല്‍കിയത്. ദിലീപിനെ സംഘടന രക്ഷിക്കുന്നില്ലെന്ന് ഇതിലൂടെ വ്യക്തമാക്കുക കൂടി ഉദ്ദേശമുണ്ടായിരുന്നു. നടിമാരായ രചന നാരായണന്‍ കുട്ടി, ഹണി റോസ് എന്നിവരായിരുന്നു കേസില്‍ കക്ഷി ചേരാന്‍ ഹര്‍ജി നല്‍കിയത്.

ഹണി റോസിന്റെ വെളിപ്പെടുത്തല്‍

ഹണി റോസിന്റെ വെളിപ്പെടുത്തല്‍

ഹര്‍ജിയില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ഉണ്ടായിരുന്നില്ല. ഇത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന് ഹണി റോസ് ആരോപിച്ചിരുന്നു. ഇതോടെയാണ് അമ്മയുടെ വാദങ്ങള്‍ പൊളിയുകയും ചെയ്തു. വനിതാ ജഡ്ജിയും തൃശൂരില്‍ വിചാരണക്കോടതിയും വേണമെന്ന ആവശ്യമാണ് ഹര്‍ജിയിലെന്നായിരുന്ന അമ്മയുടെ ഭാരവാഹികള്‍ തന്നെ ധരിപ്പിച്ചിരുന്നത്. അതുകൊണ്ട് മാത്രമാണ് ഹര്‍ജിയില്‍ ഒപ്പിട്ടതെന്ന് ഹണി റോസ് വ്യക്താക്കി. അതേസമയം കേസ് അട്ടിമറിക്കാനുള്ള അമ്മയുടെ നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തിയത്.

നടിമാരുടെ താല്‍പര്യം എന്ത്?

നടിമാരുടെ താല്‍പര്യം എന്ത്?

കോടതിയിലും വലിയ തിരിച്ചടിയാണ് താരസംഘടനയ്ക്കുണ്ടായത്. കേസില്‍ അമ്മയ്ക്ക് വേണ്ടി കക്ഷി ചേര്‍ന്ന നടിമാരുടെ എല്ലാ വാദങ്ങളും പ്രോസിക്യൂഷനും നടിയുടെ അഭിഷാഷകനും ശക്തമായി പ്രതിരോധിച്ചു. കൂടുതല്‍ ആളുകള്‍ തള്ളിക്കയറിയാല്‍ സിനിമ ഹിറ്റാകും. എന്നാല്‍ കോടതികളിലെ കേസുകളിലേക്ക് ആളുകള്‍ ഇരച്ചുകയറുന്നത് തുടര്‍ നടപടികളെ തന്നെ തകര്‍ക്കുമെന്ന് സര്‍ക്കാരും അറിയിച്ചു. ഇതോടെ അമ്മ അംഗങ്ങള്‍ക്കാണ് കേസില്‍ എന്താണ് പ്രത്യേക താല്‍പര്യമെന്ന് കോടതി ചോദിക്കുകയും ചെയ്തു.

25 വര്‍ഷം പരിചയമുള്ള അഭിഭാഷകന്‍

25 വര്‍ഷം പരിചയമുള്ള അഭിഭാഷകന്‍

25 വര്‍ഷമെങ്കിലും പരിചയമുള്ള അഭിഭാഷകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നായിരുന്നു ഹണി റോസിന്റെയും രചനയുടെയും ആവശ്യം. തന്നോട് ആലോചിച്ചതിന് ശേഷം 32 വര്‍ഷം പരിചയസമ്പത്തുള്ള അഭിഭാഷകനെയാണ് സര്‍ക്കാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതെന്ന് ആക്രമിക്കപ്പെട്ട നടി ഇവരെ അറിയിച്ചു. ഇക്കാര്യത്തില്‍ തനിക്ക് പരാതിയില്ല. കേസ് നടത്താന്‍ സര്‍ക്കാരിന്റെ സഹായം മതി. മറ്റാരുടെയും സഹായം ആവശ്യമില്ലെന്നും നടി പറഞ്ഞു.

താരസംഘടനയില്‍ കലഹം

താരസംഘടനയില്‍ കലഹം

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അമ്മയില്‍ കലഹം രൂക്ഷമായെന്ന് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ രാജിഭീഷണി ഉയര്‍ത്തിയതായിട്ടാണ് സൂചന. മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനുള്ള തന്റെ തീരുമാനം അട്ടിമറിക്കപ്പെട്ടതില്‍ മോഹന്‍ലാലിനുള്ള കടുത്ത അതൃപ്തിയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഒരു കുറ്റവും ചെയ്തിട്ടില്ലെങ്കില്‍ ദിലീപ് എന്തിനാണ് പേടിക്കുന്നത് എന്നാണ് മോഹന്‍ലാലിന്റെ ചോദ്യം. ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ താല്‍ക്കാലികമായി പരിഹരിച്ചതെന്നുമാണ് സൂചന.

ദിലിപ് അനുകൂലവിഭാഗം കത്ത്പൂഴ്ത്തി; രാജിവെക്കാനൊരുങ്ങി മോഹന്‍ലാല്‍, അമ്മയില്‍ ചേരിപ്പോര് രൂക്ഷംദിലിപ് അനുകൂലവിഭാഗം കത്ത്പൂഴ്ത്തി; രാജിവെക്കാനൊരുങ്ങി മോഹന്‍ലാല്‍, അമ്മയില്‍ ചേരിപ്പോര് രൂക്ഷം

മീശ തിരുത്താന്‍ പറഞ്ഞിട്ടില്ല.... വിവാദ ഭാഗം ഇപ്പോഴുമുണ്ട്... ഹരീഷിന് പിന്തുണയെന്ന് ഡിസി!!മീശ തിരുത്താന്‍ പറഞ്ഞിട്ടില്ല.... വിവാദ ഭാഗം ഇപ്പോഴുമുണ്ട്... ഹരീഷിന് പിന്തുണയെന്ന് ഡിസി!!

English summary
amma withdraw petition in actress attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X