Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട്ടെ 12 കാരന്റെ നില അതീവ ഗുരുതരം

കോഴിക്കോട്: കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളജ് സ്വദേശിയായ എട്ടാം ക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. 12 കാരനായ വിദ്യാര്‍ത്ഥി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ അമീബിക് മസ്തിഷ്‌ക ജ്വര കേസ് ആണ് ഇത്.

ഫാറൂഖ് കോളേജ് പരിസരത്തെ അച്ചംകുളത്തില്‍ കുളിച്ചതിന് ശേഷമാണ് കുട്ടിക്ക് രോഗലക്ഷണം കണ്ട് തുടങ്ങിയത്. പനിയും ജലദോഷവും തലവേദനയുമായാണ് കുട്ടിക്ക് അസ്വസ്ഥത ആരംഭിച്ചത്. പിന്നാലെ രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുകയായിരുന്നു എന്നാണ് വിവരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ് എന്നും അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടി എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

amoebic encephalitis

അതേസമയം കുട്ടിക്ക് രോഗലക്ഷണം കണ്ടുതുടങ്ങിയതിന് പിന്നാലെ അച്ചംകുളം ക്ലോറിനേഷന്‍ ചെയ്ത് അടച്ചിരുന്നു. പ്രദേശത്തെ പ്രധാന കുളങ്ങളിലൊന്നാണ് അച്ചംകുളം. ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും അച്ചംകുളത്തേക്ക് കുളിക്കാനായി ആളുകള്‍ എത്താറുണ്ട്. രോഗം സ്ഥിരീകരിച്ചതോട രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

മഴക്കാലത്ത് കുളം നിറഞ്ഞതോടെ നിരവധി പേരാണ് അച്ചംകുളത്ത് ഈ ദിവസങ്ങളില്‍ കുളിക്കാനും നീന്താനുമായി എത്തിയിരുന്നത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുളത്തില്‍ കുളിച്ചവര്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. നിലവില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല.

നേരത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിനിയായ 13 കാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ അസുഖം കൂടുതലായതോടെ ജൂണ്‍ 12 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പനി, തലവേദന, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടി ചികിത്സക്കത്തിയത്.

എന്നാല്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതിരുന്നത് വെല്ലുവിളിയായി. കഴിഞ്ഞ മാസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ അഞ്ചുവയസുകാരിയും മരിച്ചിരുന്നു. മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി ഫദ്വയാണ് മരിച്ചത്. മൂന്നിയൂറിലെ കുളത്തില്‍ കുളിച്ചതിനെ തുടര്‍ന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂര്‍ച്ഛിച്ച് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് ഫദ്വയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. പല മരുന്നുകള്‍ നല്‍കി രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഇന്ത്യയില്‍ ഈ രോഗത്തിന് മരുന്നില്ലാത്തതാണ് ചികിത്സയ്ക്ക് വലിയ വെല്ലുവിളിയാകുന്നത്.

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം?

നീഗ്ലേറിയ ഫൗളേറി എന്നാണ് മസ്തിഷ്‌കജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രീയനാമം. അപൂര്‍വ്വമായി മാത്രമേ ഈ അമീബിക്ക് മസ്തിഷ്‌കജ്വരം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളൂ. ഇളം ചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകളെ കണ്ടു വരുന്നത്. അതു കൊണ്ടു തന്നെ സ്വിമ്മിംഗ് പൂളുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ ഉണ്ടാകാനാളുള്ള സാധ്യത കൂടുതലാണ്.

ക്ലോറിനേഷന്‍ മൂലം ഇവ നശിച്ചുപോകും. അതിനാല്‍ നന്നായി പരിപാലിക്കപ്പെടുന്ന, ക്ലോറിനേറ്റ് ചെയ്യുന്ന, കൂടെക്കൂടെ വെള്ളം മാറ്റുന്ന സ്വിമ്മിംഗ് പൂളുകളില്‍ നീഗ്ലേറിയ ഫൗളേറി ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഉപ്പുവെള്ളമുള്ള ജലാശയങ്ങളില്‍ ഈ രോഗാണുവിന് നിലനില്‍പ്പില്ല. അതുകൊണ്ട് കടലിലും മറ്റും ഇവയെ കാണാറില്ല. കുളിക്കുമ്പോള്‍ വെള്ളം കുടിച്ചത് കൊണ്ട് രോഗകാരിയായ അമീബ ശരീരത്തില്‍ പ്രവേശിക്കില്ല.

എന്നാല്‍ നീന്തുമ്പോഴോ മറ്റോ വെള്ളം ശക്തിയായി മൂക്കില്‍ കടന്നാല്‍ മൂക്കിലെ അസ്ഥികള്‍ക്കിടയിലൂടെയുള്ള നേരിയ വിടവിലൂടെ ഇവ തലച്ചോറിനകത്തെത്തുന്നു. അമീബ ഉള്ള വെള്ളം ഉപയോഗിച്ച് നസ്യം പോലുള്ള ക്രിയകള്‍ നടത്തുന്നതും, തല വെള്ളത്തില്‍ മുക്കി മുഖം കഴുകുന്നതും രോഗം വരാന്‍ ഇടയാക്കും. രോഗം ഒരാളില്‍ നിന്നും വേറൊരാളിലേക്ക് പകരില്ല. ശക്തിയായ പനി, ഛര്‍ദ്ദി, തലവേദന, അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+