• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിവാഹ വാര്‍ത്തയില്‍ രൂക്ഷമായി പ്രതികരിച്ച് അമൃത;എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ! പക്ഷെ

 • By News Desk

കൊച്ചി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബാലയും അമൃതയും ഒന്നിക്കുന്നുവെന്ന തരത്തില്‍ പലയിടത്തും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തയെ തള്ളികൊണ്ട് വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമൃത. സംഭവത്തെ തള്ളികൊണ്ട് ബാല നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. വാര്‍ത്ത തന്റെ മേല്‍ കടുത്ത പ്രഹരമാണ് ഏല്‍പ്പിച്ചതെന്നായിരുന്നു ബാലയുടെ പ്രതികരണം.

തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചുതെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

വ്യാജ വാര്‍ത്തകള്‍

വ്യാജ വാര്‍ത്തകള്‍

അമൃതയുടെ പുതിയ സംഗീതസംരംഭത്തെകുറിച്ചുള്ള അഭിമുഖത്തിലെ ചില കാര്യങ്ങളായിരുന്നു അമൃതയും ബാലയും ഒന്നിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളിലേക്ക് നയിച്ചത്. എന്നാല്‍ എന്തിനാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതെന്നായിരുന്നു അമൃതയുടെ ചോദ്യം. കേട്ടതില്‍ ഒരു സത്യവുമില്ല. കാര്യങ്ങളെ ഇത്തരത്തില്‍ വളച്ചൊടിക്കരുതെന്നും അമൃത പ്രതികരിച്ചു.

അമൃതയുടെ പോസ്റ്റ്

അമൃതയുടെ പോസ്റ്റ്

എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും ചേര്‍ന്നതാണ്. ജീവിതത്തില്‍ ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍. എനിക്ക് കടന്നു പോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും. അതിന് പിന്നാലെ ഇന്ന് മനോഹരമായ ദിവസത്തില്‍ ഞാന്‍ എത്തി നില്‍ക്കുന്നു. ഒരു പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദി വിശദവിവരങ്ങള്‍ ഉടന്‍ പുറത്ത് പറയുന്നതാണ് എന്നായിരുന്നു അമൃതയുടെ വാക്കുകള്‍.

cmsvideo
  തെറ്റു തിരുത്തി തിരിച്ചു വരുമെന്ന് റമീസ് മുഹമ്മദ്‌ | Oneindia Malayalam
  അസ്വസ്ഥത ഉണ്ടാക്കുന്നു

  അസ്വസ്ഥത ഉണ്ടാക്കുന്നു

  ഇത്തരം വ്യജവാര്‍ത്ത പ്രചരണങ്ങളെക്കുറിച്ചറിഞ്ഞപ്പോള്‍ തന്നെ മനസ് വല്ലാത്ത അസ്വസ്ഥമാണെന്നും സംഗീതത്തിലെ പുതിയ പ്രൊജക്ടിനെ കുറിച്ചാണ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതെന്നും അമൃത പറഞ്ഞു. മനോരമയോടായിരുന്നു അമൃതയുടെ പ്രതികരണ. തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും ഇപ്പോള്‍ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയാണ് എന്നുമായിരുന്നു അതില്‍ എഴുതിയതെന്നും അമൃത പറഞ്ഞു.

  കുടുംബജീവിതവുമായ ബന്ധമില്ല

  കുടുംബജീവിതവുമായ ബന്ധമില്ല

  താന്‍ സോഷ്യല്‍മീഡിയയില്‍ ഇട്ട പോസ്റ്റില്‍ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട യാതൊന്നും അതില്‍ ഇല്ലെന്നും എന്തുകൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും അമൃത പറഞ്ഞു. അതിന് മുമ്പും ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ ഒരു കാര്യം എഴുതിയാല്‍ നമ്മള്‍ വിചാരിക്കുക പോലും ചെയ്യാത്ത തരത്തിലേക്കാണ് അവ വളച്ചൊടിക്കപ്പെടുന്നതെന്നും അമൃത പറഞ്ഞു.

   നിയമപരമായി മുന്നോട്ട്

  നിയമപരമായി മുന്നോട്ട്

  ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമ പരമായി മുന്നോട്ട് പോകാനാണ് തീരുമാനം. വ്യാജ വാര്‍ത്തകള്‍ പരമാവധി അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ?. ആ പരിധി കഴിഞ്ഞാല്‍ ഇതിനെ നിയമപരമായി ഞാന്‍ നേരിടും. ഇപ്പോള്‍ അതിനോട് പ്രതികരിക്കേണ്ടയെന്നാണ് അച്ഛനും അമ്മയും പറയുന്നതെന്നും അമൃത പറഞ്ഞു.

  ബാല

  ബാല

  എന്നാല്‍ അച്ഛന്‍ മോശം ആരോഗ്യസ്ഥിതിയില്‍ ആയിട്ടും ചെന്നൈയില്‍ അച്ഛനമ്മമാരുടെ അടുത്തെത്താന്‍ കഴിയാതെ വിഷമിച്ചിരിക്കുന്ന തന്റെ മേല്‍ ഈ വാര്‍ത്ത എത്തിച്ചത് കടുത്ത പ്രഹരമായിരുന്നുവെന്നായിരുന്നു ബാലയുടെ പ്രതികരണം.

   താക്കീത്

  താക്കീത്

  തനിക്ക് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും ആരാധകരും സുഹൃത്തുക്കളും സിനിമയിലെ സുഹൃത്തുക്കളുമൊക്കെ സമയം നോക്കാതെ എന്നെ വിളിച്ച് കൊണ്ടിരുനെന്നും ഇതേ കുറിച്ച് തനിക്ക് ഒരു പിടിയുമില്ലെന്നായിരുന്നു ബാലയുടെ പ്രതികരണം. ഇത് ഒരു താക്കീതാണ്. അവസാനത്തേതായിരിക്കും. ഞാന്‍ ഇങ്ങനെ ദേഷ്യപ്പെട്ട് സംസാരിക്കുന്ന വ്യക്തിയല്ലായെന്നും ബാല പറഞ്ഞു.

  English summary
  Amrutha Suresh Reaction On Marriage news With Actor Bala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X