കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പോസ്റ്റ്മോര്‍ട്ടം രാത്രിയില്ല, സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി വിധി

  • By Siniya
Google Oneindia Malayalam News

കൊച്ചി : മെഡിക്കല്‍ കോളേജുകളില്‍ രാത്രി പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. ആശവ്യത്തിന് ജീവനക്കാരും ഭൗതിക സൗകര്യങ്ങളും ഇല്ലാത്തതിനാലാണ് രാത്രി പോസ്റ്റ്മോര്‍ട്ടം ഹൈക്കോടതി തടഞ്ഞത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താന്റെതാണ് വിധി.

സര്‍ക്കാര്‍ ഉത്തരവിനെതിരെ കേരള മെഡിക്കോ- ലീഗല്‍ സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു വിധി. മെഡിക്കല്‍ കോളേജുകളിലും മറ്റ് ആശുപത്രികളിലും ആവശ്യത്തിന് സൗകര്യങ്ങള്‍ ഒരുക്കി ഒരുമാസത്തിനകം അറിയിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

highcourt

കഴിഞ്ഞ ഒക്ടോബറിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതേപോലെ 2013 ജനുവരിയിലും ഫെബ്രുവരിയിലും ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഭൗതിക സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. ഇതേ സാഹചര്യത്തില്‍ വീണ്ടും ഉത്തരവിറക്കിയതാണ് കോടതി ചോദ്യം ചെയ്തത്.

അവശ്യസൗകര്യങ്ങളും ജീവനക്കാരെയും സജ്ജമാക്കുമെങ്കില്‍ രാത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ എതിര്‍പ്പില്ലെന്ന് മെഡിക്കോ ലീഗല്‍ സൊസൈറ്റി സംസ്ഥാന സെക്രട്ടറിയും പ്രമുഖ ഫോറന്‍സിക് സര്‍ജനുമായ ഡോ. ഹിതേഷ് ശങ്കര്‍ പറഞ്ഞു.

English summary
An autopsy of the night: the government have been blocked by order of the High Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X