തൃശൂര്‍: ജവഹര്‍ ബാലഭവനില്‍ നടക്കുന്ന അവധിക്കാല പഠനക്യാമ്പ് കളിവീട് 2018 ല്‍ കുട്ടികളുമായി ഉല്ലസിക്കാന്‍ തിരുവമ്പാടി ലക്ഷ്മിക്കുട്ടി എന്ന ആനയും എത്തി. ഇന്നലെ ബാലഭവനിലെത്തിയ ലക്ഷ്മിക്കുട്ടിയെ കാണാന്‍ കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും ആവേശത്തോടെ കാത്തു നിന്നു. ആനയെ അടുത്തു കാണാത്ത കുരുന്നുകള്‍ കൗതുകതോടെയാണ് ലക്ഷ്മിക്കുട്ടിയെ വരവേറ്റത്. ആയിരത്തിലധികം കുട്ടികള്‍ പങ്കെടുക്കുന്ന കളിവീട്ടില്‍ ഇന്നലെ താരം ലക്ഷ്മിക്കുട്ടിയായിരുന്നു.
ആന വിദഗ്ദന്‍ ഡോ പിബി ഗിരിദാസ് കുട്ടികള്‍ക്ക് ആനകളുടെ പ്രത്യേകതകളും ആനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പകര്‍ന്നു നല്‍കി. ചിലര്‍ അതിശയത്തോടെ ആനയെ നോക്കി നിന്നു. ധീരരായ കുട്ടികുറുമ്പുകാര്‍ ലക്ഷ്മിക്കുട്ടിയുടെ അടുത്തുവന്ന് പരിചയപ്പെടുകയും ആനയ്ക്ക് ഭക്ഷ്ണം കൊടുക്കുകയും ചെയ്തു. അഞ്ചു കുട്ടികള്‍ ആനപ്പുറത്തുകയറി അവരുടെ ധൈര്യം പ്രകടമാക്കി. മറ്റു ചിലര്‍ ആനയെ പേടിയോടെ നോക്കി നിന്നു. ചില കുസൃതിക്കുരുന്നുകള്‍ ലക്ഷ്മിക്കുട്ടിയുടെ വാലില്‍ പിടിക്കുകയും തുമ്പിക്കൈ തലോടുകയും ചെയ്തു. എല്ലാവര്‍ഷവും പതിവായി ബാലഭവനിലെത്തുന്ന ലക്ഷ്മിക്കുട്ടിയും സന്തോഷത്തോടെ കുട്ടികള്‍ക്കൊപ്പം കൂട്ടുകൂടി.
വാരാപ്പുഴയിൽ ശ്രീജിത്ത് മാത്രമല്ല ഇര; വേറെയും ഉണ്ട്, ഒരമ്മയുടെ വെളിപ്പെടുത്തൽ...
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!