ടിപി വധക്കേസ് പ്രതി ഷാഫിയുടെ വിവാഹത്തിന് ആശംസയുമായി എഎൻ ഷംസീർ!! അപ്പൊ മാനനഷ്ടക്കേസ്?

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് ആശംസയുമായി സിപിഎം എംഎൽഎ എഎൻ ഷംസീർ എത്തിയത് വിവാദമാകുന്നു. അടുത്ത സുഹൃത്തുക്കൾക്കായി കൊയിലാണ്ടിയിൽ വച്ച് നടന്ന വിവാഹ സത്കാരത്തിലാണ് ഷംസീറും എത്തിയത്.

വിവാഹത്തലേന്ന് രാത്രിയാണ് ഷംസീർ ആശംസകളുമായി എത്തിയത്. വ്യാഴാഴ്ച ആയിരുന്നു ഷാഫിയുടെ വിവാഹം. വർഷങ്ങളായുള്ള പ്രണയത്തിന് ശേഷമാണ് കൊയിലാണ്ടി സ്വദേശിനിയായ പെൺകുട്ടിയെ ഷാഫി വിവാഹം കഴിച്ചത്.

tp chandrasekharan

ഷാഫിക്കൊപ്പം നിൽക്കുന്ന ഷംസീറിന്റെ ചിത്രങ്ങൾ വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ടിപി വധക്കേസിലെ അഞ്ചാം പ്രതിയാണ് ഷാഫി. നേരത്തെ ഷംസീറിന് ഷാഫിയുമായി ബന്ധമുണ്ടെന്ന ആരോപിച്ച ടിപിയുടെ ഭാര്യ കെകെ രമ അടക്കമുള്ളവർക്കെതിരെ ഷംസീർ മാന നഷ്ടത്തിന് കേസ് നൽകിയിരുന്നു. ആ കേസ് അടുത്തകാലത്താണ് കോടതി തള്ളിയത്.

ടിപി വധവുമായി ബന്ധമില്ലെന്നാണ് സിപിഎം പറയുന്നത്. സിപിഎം അധികാരത്തിലെത്തിയ ശേഷം ടിപി വധക്കേസ് പ്രതികൾക്ക് നിയമ വരുദ്ധമായി പരോൾ നൽകിയിരുന്നതായി ആരോപണം ഉയർന്നിരുന്നു. 2012 മെയ് നാലിനാണ് ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്.

English summary
an shamseer in tp murder case accused shafi's marriage
Please Wait while comments are loading...