അങ്കമാലി കോടതി എല്ലാം പരിശോധിക്കും... പിന്നീട് അവര്‍ക്ക് അയക്കും, ദിലീപിന് ഇനി വിശ്രമമില്ലാ നാളുകള്‍

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുറത്തിറങ്ങിയെങ്കിലും ദിലീപിന് ഇനി വിശ്രമമില്ലാ നാളുകളാണ് മുന്നിലുള്ളത്. അനുബന്ധം കുറ്റപത്രം ബുധനാഴ്ച വൈകീട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ചിരുന്നു. 12 പ്രതികളുള്ള കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാംപ്രതി. സുനിക്കെതിരേ ചുമത്തിയ അതേ വകുപ്പുകള്‍ തന്നെയാണ് ദിലീപിനെതിരേയും കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യമാണ് സുനിക്ക് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

 കോടതി പരിശോധിക്കും

കോടതി പരിശോധിക്കും

കഴിഞ്ഞ ദിവസം പോലീസ് സമര്‍പ്പിച്ച കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്നു പരിശോധിക്കുമെന്നാണ് വിവരം. വിശദമായ പരിശോധനയ്ക്കു ശേഷം ദിലീപ് അടക്കമുള്ള പ്രതികളെ കോടതിയിലേക്ക് വിളിപ്പിച്ച് ഇവ വായിച്ചു കേള്‍പ്പിക്കും. തുടര്‍ന്നാണ് കുറ്റപത്രം സെഷന്‍സ് കോടതിയിലേക്ക് അയക്കുക.
ദിലീപും ഇപ്പോഴത്തെ ഭാര്യയായ കാവ്യാ മാധവനും തമ്മില്‍ നേരത്തേയുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് നടി മഞ്ജു വാര്യരെ അറിയിച്ചതാണ് ആക്രമണത്തിനു കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്.

650 പേജുകളടങ്ങിയ കുറ്റപത്രം

650 പേജുകളടങ്ങിയ കുറ്റപത്രം

650 പേജുകളടങ്ങിയതാണ് കുറ്റപത്രം. 1452 അനുബന്ധ രേഖകളും ഇതിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ശാസ്ത്രീയ രേഖകളടക്കം ഗൂഡാലോചന തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും മറ്റും കുറ്റപത്രത്തിനോടൊപ്പം സമര്‍പ്പിച്ചു കഴിഞ്ഞു.
സിനിമാ മേഖലയില്‍ നിന്നു ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവനും സാക്ഷികളാവും. ആകെ 355 സാക്ഷികളാണ് കറ്റപത്രത്തിലുള്ളത്. 33 പേരുടെ രഹസ്യമൊഴികളും കുറ്റപത്രത്തിലുണ്ട്.

നിലവില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പുള്ളത്

നിലവില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പുള്ളത്

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിക്കു പുറമെ അന്വേഷണസംഘം, എജിയുടെ ഓഫീസ്, മുഖ്യമന്ത്രി, പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ് എന്നിവരുടെ പക്കലാണ് നിലവില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പുള്ളത്.
ദിലീപ് അടക്കം കേസിലെ ആദ്യ എട്ടു പ്രതികള്‍ക്കു മേല്‍ കൂട്ടമാനഭംഗക്കുറ്റം ചുമത്തിയിട്ടുണ്ട്. എട്ടു മുതല്‍ 12 വരെ പ്രതികള്‍ക്കുമേല്‍ ഗൂഡാലോചനാ കുറ്റവും ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. 12 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

അഞ്ച് പകര്‍പ്പുകള്‍

അഞ്ച് പകര്‍പ്പുകള്‍

കുറ്റപത്രത്തിന്റെ അഞ്ചു പകര്‍പ്പുകളാണ് അന്വേഷണസംഘ ഉദ്യോഗസ്ഥനായ സിഐ ബിജു പൗലോസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്. സൂക്ഷ്മ പരിശോധനയ്ക്കു ശേഷം മാത്രമേ കുറ്റപത്രം സ്വീകരിക്കണമോയെന്ന കാര്യത്തില്‍ അങ്കമാലി കോടതി തീരുമാനമെടുക്കുകയുള്ളൂ.
കുറ്റപത്രത്തില്‍ പിഴവുകളുണ്ടെന്ന് കണ്ടെത്തിയാല്‍ കോടതി ഇതു മടക്കുകയും ചെയ്യും. എന്നാല്‍ പിഴവുകളൊന്നുമില്ലെങ്കില്‍ കോടതി ഇതു ഫയലില്‍ സ്വീകരിക്കുകയും തുടര്‍ നടപടികളിലേക്ക് കടക്കുകയും ചെയ്യും.

ജീവപര്യന്തം വരെ തടവ്

ജീവപര്യന്തം വരെ തടവ്

ജീവപര്യന്തമോ 20 വര്‍ഷമോ വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരേ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. കൂട്ടബലാല്‍സംഗത്തിനുള്ള ഐപിസി 376 ബി എന്ന വകുപ്പാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
ക്രിമിനല്‍ ഗൂഡാലോചന, പ്രേരണ, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ലൈംഗിക ദൃശ്യങ്ങള്‍ കൈമാറല്‍ എന്നീ കുറ്റങ്ങളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

ദിലീപിന് ഒടുങ്ങാത്ത പക

ദിലീപിന് ഒടുങ്ങാത്ത പക

ആക്രമണത്തിന് ഇരയാ നടിയോട് ദിലീപിന് ഒടുങ്ങാത്ത പകയാണ് ഉണ്ടായിരുന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതിനെ തുടര്‍ന്നാണ് നടിയെ ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തന്റെ ആദ്യഭാര്യയായ മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം തകരാന്‍ കാരണം ഈ നടിയാണെന്ന് ദിലീപ് ഉറച്ചു വിശ്വസിച്ചിരുന്നതായും പള്‍സര്‍ സുനിക്കൊപ്പം ചേര്‍ന്നു 2013 മുതല്‍ തന്നെ ദിലീപ് ഗൂഡാലോചന നടത്തിയെന്നും ഇതില്‍ വിശദമാക്കുന്നു.

ഫോണ്‍ സംഭാഷണം മഞ്ജുവിന് നല്‍കി

ഫോണ്‍ സംഭാഷണം മഞ്ജുവിന് നല്‍കി

ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ഫോണ്‍ സംഭാഷണം ആക്രമണത്തിന് ഇരയായ നടി മഞ്ജു വാര്യര്‍ക്കു നല്‍കിയതായും ഇതും ക്വട്ടേഷന്‍ നല്‍കാന്‍ കാരണമായെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ടു അമ്മയുടെ താരനിശയുടെ റിഹേഴ്‌സലിനിടെ നടന്‍ സിദ്ദിഖിന്റെ സാന്നിധ്യത്തില്‍ ദിലീപ് ഭീഷണിപ്പെടുത്തിയെന്നും തൊട്ടടുത്ത ദിവസമാണ് പള്‍സര്‍ സുനിക്കു ക്വട്ടേഷന്‍ നല്‍കിയതെന്നും കുറ്റപത്രത്തിലുണ്ട്.

ആദ്യപ്രതിയെ അന്നു തന്നെ പൊക്കി

ആദ്യപ്രതിയെ അന്നു തന്നെ പൊക്കി

ഫെബ്രുവരി 17നാണ് കൊച്ചിയില്‍ വച്ച് നടി ആക്രമിക്കപ്പെട്ടത്. സംഭവം നടന്ന അന്നു തന്നെ ഒരു പ്രതിയെ പോലീസ് പിടികൂടിയിരുന്നു. ഒളിവില്‍പ്പോയ മുഖ്യപ്രതി പള്‍സര്‍ സുനിയെ ആറാം ദിവസം പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തു. കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് സുനിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 18ന് കേസിലെ ആദ്യ കുറ്റപത്രം പോലീസ് സമര്‍പ്പിച്ചിരുന്നു.
പിന്നീടാണ് അന്വേഷണം തുടര്‍ന്ന പോലീസ് ദിലീപിനെയും അറസ്റ്റ് ചെയ്ത് അകത്താക്കുന്നത്. പള്‍സര്‍ സുനി ജയിലില്‍ നിന്നു ദിലീപിന് എഴുതിയ കത്ത് പുറത്തുവന്നതോടെയൊണ് കേസില്‍ നിര്‍ണാക വഴിത്തിരിവുണ്ടായത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിരവധി തെളിവുകളും പോലീസിനു ലഭിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Chargesheet will be scrutinized by angamaly court.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്