ഒരു ഉളുപ്പുമില്ലാതെ ഈ പുണ്യദിനത്തില്‍ ഒരു വൃത്തികെട്ട ഏര്‍പ്പാട്; കുശുമ്പാണോയെന്ന് അനില്‍ അക്കരെ
കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി അനില്‍ അക്കരെ എംഎല്‍എ. രമേശ് ചെന്നിത്തല ആര്‍എസ്എസ് സര്‍സംഘ് ചാലക് ആണെന്നും ആര്‍എസ്എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് ചെന്നിത്തലയാണെന്നുമായിരുന്നു കോടിയേരിയുടെ പരാമര്‍ശം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനില്‍ അക്കരെ കോടിയേരിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

ചെന്നിത്തലയോട് കുശുമ്പാണോ?
'സത്യത്തില്‍ കോടിയേരി താങ്കള്‍ക്ക് രമേശ് ചെന്നിത്തലയോട് കുശുമ്പാണോ?.താങ്കളുടെ കുടുംബവും രമേശ് ചെന്നിത്തലയുടെ കുടുംബവും ഒരുതാരതമ്യ പഠനം നടത്തിയാല്‍ അതെളുപ്പത്തില്‍ ആര്‍ക്കും മനസ്സിലാകും.താങ്കളുടെ പാര്‍ട്ടിയുടെ പൂര്‍വ്വകാല സമ്പര്‍ക്കവുംആര്‍എസ്എസ് ബന്ധവുംമൊക്കെ നിരവധി തവണ ചര്‍ച്ച ചെയ്തുകഴിഞ്ഞതാണ്.'

എംഎല്‍എയാക്കിയത്
'താങ്കള്‍ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോഴല്ലേ പട്ടാമ്പി കോളേജില്‍ എസ്എഫ്‌ഐ നേതാവ് സൈതാലി കുത്തേറ്റ് മരിക്കുന്നത്. ആ ക്കേസിലെ പതിമൂന്നാം പ്രതിയായിരുന്ന ശങ്കരനാരായണനെന്ന ആര്‍എസ്എസ് കാരനെ താങ്കളും ചേര്‍ന്നല്ലേ കുന്നംകുളത്ത് നിന്ന് എംഎല്‍എയാക്കിയത്?'
Recommended Video

അറിയാവുന്നതല്ലേ?
ഇപ്പോള്‍ പിണറായി മന്ത്രിസഭയിലുള്ള രവീന്ദ്രന്‍ മാഷ് ആര്‍എസ്എസ് ആയിരുന്നതും തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ എസ്്എഫ്‌ഐ യുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്കെതിരെ ആര്‍എസ്എസ് പറഞ്ഞത്തിന്റെ അടിസ്ഥാനത്തില്‍ നോമിനേഷന്‍ കൊടുത്തതും താങ്കള്‍ക്കും അറിയാവുന്നതല്ലേ?

വൃത്തികെട്ട ഏര്‍പ്പാട്
ആവശ്യത്തിലേറെ ആര്‍എസ്എസുകാര്‍ പാര്‍ട്ടിയിലും മന്ത്രിസഭയിലുമുള്ളപ്പോഴാണ് ഒരു ഉളുപ്പുമില്ലാതെ ഈ പുണ്യദിനത്തില്‍ താങ്കളുടെ ഒരു വൃത്തികെട്ട ഏര്‍പ്പാട്. നാണമില്ലേ താങ്കള്‍ക്ക്. മലത്തേക്കാള്‍ വൃത്തികെട്ട നാറ്റം ആവശ്യത്തിലേറെ കുടുംബത്തുള്ളപ്പോഴാണ് ഇയാള്‍ നാട്ടുകാരെ ബോധവല്‍ക്കരിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

ബീഹാറിലാണോ?
അല്ല ഒരു സംശയം ഇത്തവണത്തെ അഷ്ടമിരോഹിണിയുടെ ഘോഷയാത്രയില്‍ പേരക്കുട്ടികള്‍ പങ്കെടുക്കുന്നത് കാണാന്‍ താങ്കള്‍ കണ്ണൂരാനോ അതോബീഹാറിലാണോ?' എന്നായിരുന്നു അനില്‍ അക്കരെയുടെ പ്രതികരണം.

വിടി ബല്‍റാം
വിടി ബല്‍റാം എംഎല്‍എയും മുസ്ലീം ലീഗും അടക്കം നിരവധി പേര്‍ കോടിയേരിയുടെ പ്രസ്താവനയെ അപലപിച്ച് രംഗത്തെത്തി.
എത്ര വൃത്തികെട്ട മനസ്സിന്റെ ഉടമയാണ് ഈ കോടിയേരി ബാലകൃഷ്ണന്‍! നല്ലോരു പെരുന്നാള്‍ ദിവസമായിട്ട് രാവിലെത്തന്നെ കുത്തിത്തിരിപ്പും വര്‍ഗീയതയുമായി ഇറങ്ങിയിട്ടുണ്ട് കക്ഷി. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതാവുമ്പോള്‍ ബിലോ ദ ബെല്‍റ്റ് അടികളുമായി പ്രത്യാക്രമണത്തിന് ശ്രമിക്കുക എന്നത് എന്നും സിപിഎമ്മിന്റെ രീതിയാണെന്നും വിടി ബല്‍റാം പറഞ്ഞു.

പോരാളി ഷാജി
സംസ്ഥാന സെക്രട്ടറി എന്നോ പോരാളി ഷാജി എന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. പിണറായി സര്‍ക്കാരിന്റെ കടുംവെട്ടുകളേയും കൊള്ളരുതായ്മകളേയും ജനമധ്യത്തില്‍ തുറന്നു കാട്ടുക എന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ ഉത്തരവാദിത്തമാണ്. അദ്ദേഹം അത് ഭംഗിയായി നിര്‍വ്വഹിക്കുന്നതുകൊണ്ടാണ് ഈ സര്‍ക്കാരിന്റെ കാട്ടു കൊള്ളകള്‍ ഇന്ന് കേരളം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യുന്ന സാഹചര്യം ഇവിടെ ഉണ്ടായി വന്നതെന്നും വിടി ബല്‍റാം പറഞ്ഞു.












Click it and Unblock the Notifications