• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാളിപ്പോയ സിപിഎം കാപ്സ്യൂൾ?; വ്യാജ പ്രചരണത്തിന്റെ മുനയൊടിച്ച് അനിൽ അക്കരെ എംഎൽഎ

 • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; സമൂഹമാധ്യമങ്ങളിലൂടെ നടന്ന വ്യാജ പ്രചരണത്തിന്റെ മുനയൊടിച്ച് എംഎൽഎ അനിൽ അക്കരെ. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നീതു ജോൺസൺ മങ്കര എന്ന പെൺകുട്ടിയുടെ പേരിലായിരുന്നു അനിൽ അക്കരെയ്ക്കെതിരെ പ്രചരണം നടന്നത്. വിവാദമായ വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ആളാണ് താനെന്നും രാഷ്ട്രീയം കളിച്ച് നഗരസഭാ പുറമ്പോക്കില്‍ കഴിയുന്ന തങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കരുതെന്നും വിവരിച്ച് കൊണ്ടുള്ള കത്തായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇടതു സൈബർ ഗ്രൂപ്പുകൾ ഇത് ആയുധമാക്കിയതോടെ എംഎൽഎ ഇത്തരം പ്രചരണങ്ങളുടെ മുനയൊടിക്കാൻ മുന്നിട്ട് ഇറങ്ങുകയായിരുന്നു.

cmsvideo
  Anil Akkara MLA Counters Cyber-Attack In A Unique Way | Oneindia Malayalam
  വലിയ സ്വപ്നമാണ്

  വലിയ സ്വപ്നമാണ്

  സമൂഹമാധ്യമത്തിൽ അനിൽ അക്കരെയെ അഭിസംബോധന ചെയ്ത് പ്രചരിച്ച കത്ത് ഇങ്ങനെയായിരുന്നു. 'സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന തന്റെ അമ്മയുടെ ആയിരുന്നെന്നും അടച്ചുറപ്പുള്ള ഒരു വീടെന്നത് ഞങ്ങളെപ്പോലെ നഗരസഭ പുറമ്പോക്കിൽ ഒറ്റമുറിയിൽ താമസിക്കുന്നവരുടെ വലിയ സ്വപ്നമാണ്'

  രാഷ്ട്രീയം കളിക്കരുത്

  രാഷ്ട്രീയം കളിക്കരുത്

  'ഞങ്ങളുടെ കൗൺസിലർ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷൻ ലിസ്റ്റിൽ ഞങ്ങളുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം കളിച്ച് അത് തകർക്കരുത്, പ്ലീസ്. നീതു ജോൺസൺ, മങ്കര' - ഇങ്ങനെയായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച കുറിപ്പ്. 43 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ സാറിന് കിട്ടിയ ഒരു വോട്ട് എന്നും പ്രചരിച്ച കത്തിൽ പറയുന്നുണ്ട്', എന്നായിരുന്നു കത്ത് പ്രചരിച്ചത്.

  നേരിട്ട് കാണാനെത്തി എംഎൽഎ

  നേരിട്ട് കാണാനെത്തി എംഎൽഎ

  ഇതോടെ പെൺകുട്ടിയെ നേരിട്ട് കാണാൻ തയ്യാറാണെന്നും ചൊവ്വാഴ്ച രാവിലെ 9 മുതൽ 11 വരെ പെൺകുട്ടി കത്തിൽ പറയുന്ന താമസ സ്ഥവത്ത് കൗൺസിലർ സൈറാബാനുവുമായി ഒന്നിച്ച് കുത്തയിരുപ്പ് സമരം നടത്തുമെന്നും അനിൽ അക്കരെ അറിയിച്ചു. ഒപ്പം താനും നീതുവിനെ കണ്ടെത്താനുണ്ടെന്ന് രമ്യ ഹരിദാസ് എംപിയും പ്രഖ്യാപിച്ചു.

  റോഡരികിൽ കാത്ത് നിന്നു

  റോഡരികിൽ കാത്ത് നിന്നു

  രാവിലെ മുതൽ നീതുവിനെ കാത്ത് കോൺഗ്രസ് സംഘം മങ്കര റോഡരികിൽ ഉണ്ടായിരുന്നു. തുടർന്ന് വ്യാജ പ്രചരണത്തിന്റെ മുനയൊടിച്ച് ഫേസ്ബുക്ക് ലൈവിൽ രംഗത്തെത്തുകയും ചെയ്തു. പെണ്‍കുട്ടി വരികയാണെങ്കില്‍ ഭാര്യയ്ക്ക് കുടുംബ വിഹിതമായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്ത് വീട് നിര്‍മിച്ച് നല്‍കാന്‍ തയ്യാറാണെന്നായിരുന്നു അനിൽ അക്കരെ പറഞ്ഞത്.

  ഭാര്യ നൽകിയ ഉറപ്പ്

  ഭാര്യ നൽകിയ ഉറപ്പ്

  രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എന്റെ ഭാര്യ പറഞ്ഞത് അവർക്ക് കുടുംബ സ്വത്തായി കിട്ടിയ 15 സെന്റ് ഭൂമിയിൽ 5 സെൻറ് സ്ഥലത്ത് നീതവിന് വീടെടുത്ത് നൽകാൻ തയ്യാറാണെന്നായിരുന്നു. അതിന്റെ ഉറപ്പിൽ കൂടിയാണ് താൻ നീതുവിനെ കാണാൻ എത്തിയത്. ഇപ്പോഴും യഥാർത്ഥ കമ്മ്യൂണിസത്തിൽ വിശ്വസിക്കുന്ന പാർട്ടി പ്രവർത്തകനാണ് നീതു എന്ന കുട്ടിയുടെ ആവശ്യം പങ്കുവെച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ താൻ ഇപ്പോഴും നീതുവിനെ കാത്തിരിക്കുകയാണെന്നും അനിൽ അക്കരെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

  സ്കൂളിലും അന്വേഷിച്ചു

  സ്കൂളിലും അന്വേഷിച്ചു

  നേരത്തേ നീതു ജോൺസൺ പഠിക്കുന്നുവെന്ന് പറഞ്ഞ സ്ക്ൂളിലും താൻ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ലെന്നും അനിൽ അക്കരെ ലൈവിൽ വ്യക്തമാക്കി. അതേസമയം കുട്ടിക്ക് മാനസിക പ്രയാസമായിരിക്കും എന്നായിരുന്നു രമ്യ ഹരിദാസ് എംപി ഉയർത്തിയത പരിഹാസം.

  ബന്ധപ്പെടാവുന്നതാണ്

  ബന്ധപ്പെടാവുന്നതാണ്

  ' ഒരു പക്ഷേ വീട്ടില്ലാതെ ഒറ്റമുറിയിൽ താമസിക്കുന്ന നീ തുവിന് മാനസികമായ പ്രയാസമായിരിക്കാം ഇന്ന് എത്തിച്ചേരാൻ സാധിക്കാതെ പോയത് . ആയതിനാൽ നീതുവിന് അനിൽ അക്കര എം.എൽ.എ യോ കൗൺസിലർ സൈറാബാനു ടീച്ചറേയോ എം.പി യായ എന്നെയോയോ ബന്ധപ്പെടാവുന്നതാണ്.', രമ്യ ഫേസ്ബുക്കിൽ കുറിച്ചു.

  ശബരിമലകാലത്തെ അഴിഞ്ഞാട്ടം കണ്ടതല്ലേ, അന്ന് മുന്നിൽ നിന്നത് സംഘപരിവാറും മുസ്ലീം ലീഗും;എംഎ ബേബിശബരിമലകാലത്തെ അഴിഞ്ഞാട്ടം കണ്ടതല്ലേ, അന്ന് മുന്നിൽ നിന്നത് സംഘപരിവാറും മുസ്ലീം ലീഗും;എംഎ ബേബി

  'സര്‍ക്കാര്‍ വേട്ടയാടുന്നു'; ഫണ്ടുകള്‍ മരവിപ്പിച്ചു;ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആംനസ്റ്റി'സര്‍ക്കാര്‍ വേട്ടയാടുന്നു'; ഫണ്ടുകള്‍ മരവിപ്പിച്ചു;ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആംനസ്റ്റി

  ആവശ്യമെങ്കിൽ രണ്ടാം ഉത്തേജന പാക്കേജിനും തയ്യാർ, പരിശോധിക്കുന്നുവെന്ന് നിർമല സീതാരാമൻആവശ്യമെങ്കിൽ രണ്ടാം ഉത്തേജന പാക്കേജിനും തയ്യാർ, പരിശോധിക്കുന്നുവെന്ന് നിർമല സീതാരാമൻ

  English summary
  Anil akkara MLA came to meet neethu johnson with remya haridas mp
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X