ആനിരാജയുടെ പ്രസ്താവന ആഭ്യന്തര വകുപ്പിന് എതിരായ കുറ്റപത്രം: ബിജെപി
തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര വകുപ്പിനെ എതിരായ സി പി ഐ ദേശീയ നേതാവ് ആനിരാജയുടെ പരാമര്‍ശങ്ങള്‍ ആയുധമാക്കി ബി ജെ പി. ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണ് ആനി രാജയുടെ പ്രസ്താവന സൂചിപ്പിക്കുന്നതെന്നാണ് ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം കൃഷ്ണദാസ് ആരോപിക്കുന്നത്. സി പി ഐ സർക്കാരിനെ കുറിച്ചുള്ള അഭിപ്രായം പറയുന്നത് ആർ എസ് എസ്സിൻ്റെ ചെലവിൽ ആകരുത്. ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെതിരായ കുറ്റപത്രമാണ് ആനി രാജ അവതരിപ്പിച്ചതെന്നും കൃഷ്ണദാസ് അഭിപ്രയപ്പെട്ടു.
ആനി രാജ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമുള്ളതാണ്. അവർ ചൂണ്ടി കാണിച്ച വീഴ്ചകൾ സംബന്ധിച്ച് സർക്കാർ അന്വേഷിക്കണം. സ്ത്രീ വിരുദ്ധമായ നിലപാടുകൾ ഇതിന് മുമ്പും പിണറായി പൊലീസ് സ്വീകരിച്ചിട്ടുണ്ട്. വാളയാർ പെൺകുട്ടികളുടെ ഉൾപ്പെടെ വിഷയങ്ങൾ പൊതു മധ്യത്തിലുണ്ട്. സി പി എം നേതൃത്വത്തിൻ്റെ ഇടപെടലാണ് പൊലീസുകാരെ വഴി തെറ്റിക്കുന്നത്. അത് പക്ഷെ ആർ എസ് എസ്സിൻ്റെ തലയിൽ കെട്ടിവെക്കരുത്.

നേരിട്ട് സി പി എമ്മിനെയും പിണറായി വിജയനെയും വിമർശിക്കാനുള്ള ധൈര്യം സി പി ഐക്കും ആനി രാജക്കും ഇല്ലാത്തത് കൊണ്ടാണ് ആർ എസ് എസ്സിനെ കരുവാക്കുന്നത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ആർ എസ് എസ് ഒരു തരത്തിലുള്ള റിക്രൂട്ട്മെൻ്റുകളിലും ഇടപെടാറില്ല സി പി എമ്മിൻ്റെ ഫ്രാക്ഷനാണ് പൊലീസിൽ പ്രവർത്തിക്കുന്നത്. അവരാണ് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എന്ത് അടിസ്ഥാനത്തിലാണ് ആനി രാജ പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നായിരുന്നു എംടി രമേശ് ആവശ്യപ്പെട്ടത്. ബിജെപി നാളിത് വരെ അധികാരത്തിന്റെ ഏഴ് അയലത്ത് പോലും വരാത്ത കേരളത്തില്‍, സിപിഐ നേതാവിന് ഇത്രയും സംശയമുണ്ടെങ്കില്‍ , അത് തീര്‍ത്ത് കൊടുക്കേണ്ട ചുമതല മുഖ്യമന്ത്രിക്കാണെന്നും അദ്ദേഹം പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ആനി രാജ ഇത്തരമൊരു പ്രസ്താന നടത്തിയതെന്ന് വ്യക്തമാക്കണം. സംസ്ഥാന ആഭ്യന്തരവകുപ്പില്‍ ആനി രാജയ്ക്ക് വിശ്വാസം നഷ്ടപ്പെട്ടു. അത് ആഎസ് എസ് എസിന്റെ ചിലവില്‍ ആരോപിക്കേണ്ട ആവശ്യമില്ലെന്നും എംടി രമേശ് പറഞ്ഞു.
കിടിലന്‍ സ്റ്റൈലിഷ് ലുക്കില്‍ മണിക്കുട്ടന്‍: ഏത് സിനിമയിലെ ലുക്ക് ആണെന്ന് ആരാധകര്‍












Click it and Unblock the Notifications