കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അതിജീവിതയുടെ ആ ഒരു സ്പിരിറ്റുണ്ടല്ലോ, അതുതകരാതെയാണ് നമ്മള്‍ നോക്കേണ്ടത്'; അഞ്ജലി മേനോന്‍ പറയുന്നു

Google Oneindia Malayalam News

എപ്പോഴും തന്റെ അഭിപ്രായങ്ങൾ വളരെ വ്യക്തമായി തുറന്നുപറയുന്ന ഒരു വ്യക്തിയാണ് സംവിധായക അഞ്ജലി മേനോൻ.ഇപ്പോൾ ഡബ്ല്യുസിസിയെക്കുറിച്ചും ഡബ്ല്യുസിസി വന്നതിന് ശേഷം സിനിമ മേഖലയിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് അവര്. അഞ്ച് വർഷം കൊണ്ട് ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അഞ്ജലിപറയുന്നു.

ഇന്റേണൽ കമ്മിറ്റിയെക്കുറിച്ചും മോണിറ്ററിം​ഗ് കമ്മിറ്റിയെക്കുറിച്ചുമൊക്കെ അഞ്ജലി പറയുന്നു. ഇപ്പോൾ ഒരു സെറ്റിൽ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയാൽ അത് വലിയ പ്രശ്നമാകും എന്നും വിവാദങ്ങൾ ഉണ്ടാകുമെന്നുമുള്ള ബോധം ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ സ്ത്രീകൾ തുറന്നുസംസാരിക്കുന്നവരാണെന്നും അ‍്ജലി മേനോൻ പറഞ്ഞു ദി ഫോർത്തിനോടായിരുന്നു അഞ്ജലിയുടെ പ്രതികരണം. വിശദമായി വായിക്കാം....

1

മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്,. മോണിറ്ററിംഗ് കമ്മറ്റി വഴി നമുക്ക് ശരിക്കും അറിയാന്‍ സാധിക്കണം, എത്ര സിനിമകളില്‍ ഐസി ഉണ്ടാകുന്നുണ്ട്, എത്ര സിനിമകളില്‍ ഐസി ഉണ്ടാകുന്നില്ല, അവര്‍ക്കെതിരെ നടപടി എങ്ങനെയാണെന്ന് അറിയേണ്ടതുണ്ട്. ആ വിവരങ്ങളൊക്കെ വരുമായിരിക്കും,അവബോധം വന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ അവബോധം നന്നായിട്ട് കൂടിയിട്ടുണ്ട്. ഒരുകാലത്ത് ഇത് നിയമ വിരുദ്ധമാണ്, ഇത് നിയമവിരുദ്ധമല്ല എന്നൊരു വ്യത്യാസം പോലും ഇവിടെ ഉണ്ടായിരുന്നില്ല.

2

അവിടെ നിന്ന് ഒരുപടി മുന്നോട്ടുപോയി, ചില കാര്യങ്ങള്‍ നിയമം നിരോധിച്ചിട്ടുണ്ട്, ഒരു വര്‍ക്ക് പ്ലേസില്‍ അങ്ങനെ ചെയ്യാന്‍ പാടില്ല എന്നുപറയുന്നത് തന്നെ വലിയൊരു കാര്യമാണ്. ഇപ്പോള്‍ ഒരു സെറ്റില്‍ നമ്മള്‍ പോകുമ്പോ സ്ത്രീയോട് അപമര്യാദയായി പെരുമാറുന്നുണ്ട് എന്ന് കാണുമ്പോള്‍ അതിന്റെ ഒരു ബോധം അവര്‍ക്കുണ്ട്. ഇവര്‍ക്ക് പോയിട്ട് പരാതി പെടാന്‍ ഒരു സ്ഥലമുണ്ട്, അങ്ങനെ ചെയ്താല്‍ അത് വലിയ പ്രശ്‌നമാകും വിവാദമാകും എന്നൊക്കെ അറിയാം.

3

ഇപ്പോഴത്തെ സ്ത്രീകള്‍ തുറന്ന് സംസാരിക്കുന്ന സ്ത്രീകളാണ്. ഉള്ളിലേക്ക് അടക്കിപ്പിടിക്കുന്നത് കുറവായിരിക്കും. ഈയിടെ നമ്മള്‍ സംസാരിക്കുകയായിരുന്നു. മുതിര്‍ന്ന നടിമാര്‍, ഇതുവരെ പരാതിയൊന്നും പറയാത്ത നടിമാര്‍ ഇപ്പോള്‍ നമ്മളെ കാണുമ്പോള്‍ പറയുകയാണ് അവര്‍ മുമ്പ് അനുഭവിച്ച കാര്യങ്ങളൊക്കെ നമ്മളോട് പറയും. അപ്പോള്‍ അവര്‍ക്കും വേണ്ടത്ര അനുഭവം ഉണ്ടായിരുന്നു, തുറന്നുപറയാന്‍ വരെ മടിച്ചുനില്‍ക്കുകയായിരുന്നു. അതായിരുന്നു അന്ന്..ആരോട് പറയാന്‍ എന്ന നിലയ്ക്ക് അവര്‍ നില്‍ക്കുകയായിരുന്നു..

4

ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റെ സമയത്ത് അവര്‍ നടത്തിയ സെഷനില്‍ പോയിരിക്കുമ്പോള്‍ ഒരാള്‍ എനിക്ക് ഇങ്ങനെ അനുഭവം ഉണ്ടായി എന്നുപറയുമ്പോള്‍ അത് ഏറ്റുപിടിക്കാന്‍ എത്ര ആളുകളാണ്. എനിക്ക് അങ്ങനെ ഉണ്ടായി എന്ന് പറയാന്‍, അപ്പോള്‍ ഇത് ഒറ്റപ്പെട്ട അനുഭവമല്ല..ഇത് പലതരത്തില്‍ ആവര്‍ത്തിക്കുന്ന ഒരു രീതിയാണ്. ആ റിപ്പോര്‍ട്ട് വന്നില്ലെങ്കിലും അവിടെ ഇരുന്ന എല്ലാര്‍ക്കും അറിയാലോ ഇവിടെ എന്തൊക്കെ നടക്കുന്നുണ്ട്. അവിടെ തുടങ്ങിവെച്ച കാര്യം ഇപ്പോഴും തുടരുകയാണ്.

5

അത്തരത്തിലൊരു ബന്ധം അവിടെ വന്നിട്ടുള്ള എല്ലാവരും തമ്മിലുണ്ട്. അതുകൊണ്ടുതന്നെ ഒരു പ്രശ്‌നം വരുമ്പോള്‍ പെട്ടെന്ന് എല്ലാവരും അറിയും. ആരോടും പറയും എന്നതല്ല. ഇപ്പോള്‍ പറയാനും കേള്‍ക്കാനും ഒരുപാട് പേരുണ്ട്. അവര്‍ ഡബ്ല്യുസിസിയിലെ അംഗങ്ങളാവണമെന്ന് ഇല്ല..ഒരുപാട് പേര് നമുക്ക് പിന്തുണയായിട്ടുണ്ട്. അവര്‍ അംഗങ്ങളാവില്ല. നിശ്ബദ്മായി കാണുന്നവരാണ്. വളരെ വ്യക്തമായിട്ട് അവര്‍ക്ക് കാണാം സെറ്റില്‍ എന്താണ് നടക്കുന്നതെന്ന്

6


ഉടനെ എന്താണ് സംഭവിക്കുന്നതെന്ന് നമ്മള്‍ അറിയുന്നു. ശ്രദ്ധിക്കപ്പെടുമ്പോള്‍ തന്നെ അത് പരിഹരിക്കുപ്പെടും. ഒരു ഡയലോഗ് എഴുതുമ്പോള്‍ ഒന്ന് ചിന്തിക്കുന്നുണ്ട്. ഇതുവരെ അങ്ങനൊന്നും ഇല്ലല്ലോ..എന്കും ചെയ്യാനുള്ള ലൈസന്‍സ് ഉള്ളപോലെ ആയിരുന്നല്ലോ..ഇപ്പോള്‍ അങ്ങനെ അല്ല...ഒരു അതിജീവിത ഇവിടെ വന്ന് തുറന്നുസംസാരിക്കുകയാണ്, ഇതാണ് എന്റെ മാനസികാവസ്ഥ, ഇതാണ് പേര്
അതൊരു അതിജീവിതയ്ക്ക് പറയാനുള്ള സ്‌പേസ് ഉണ്ടെങ്കില്‍ മുന്നോട്ട് തന്നെയാണ്

7

അതിജീവിതയുടെ ഒരു സ്പിരിറ്റുണ്ടല്ലോ, അത് തകരാതെയാണ് നമ്മള്‍ നോക്കേണ്ടത്. ഇതിലെ ഏറ്റവും വലിയൊരു നേട്ടം എന്ന് ഞാന്‍ കരുതുന്നത്..ഡബ്യൂസിസി പോലൊരു സംഘടന വന്നതോടെ മെയിന്‍ നറേറ്റീന് ഉണ്ടല്ലോ എല്ലാരും പറയാന്‍ ആഗ്രഹിക്കുന്ന കഥ മാത്രമല്ല അവിടെ വേറ കഥകളുമുണ്ട്..അതേ കഥ വേറെ കാഴ്ചപ്പാടിലുടേയും പറയാം എന്ന കാഴ്ചപ്പാട് വന്നിട്ടുണ്ട്. ഇതുവരെ ഒരു ഡൈഹ്ലൈന്‍ വരികയാണെങ്കില്‍പോലും ഒരു ബലാത്സംഗ കേസിനെ പറ്റിയാണെങ്കിലും ഇന്ന ആള്‍ റേപ്പ് ചെയ്യപ്പെട്ടു എന്നാണ് അല്ലാതെ ഇന്ന ആള്‍ റേപ്പ് ചെയ്തു എന്നല്ല.. ഇത്രയും കാലം ഇര എന്നുവിളിച്ചുകൊണ്ടിരിക്കുന്ന കലാത്ത് ഞങ്ങളാണ് ആദ്യം അതിജീവിത എന്ന് വിളിച്ചത്. ഇന്ന് മീഡിയ അതിജീവിത ടേം ഉപയോഗിക്കുമ്പോള്‍ എനിക്ക് സന്തോഷം തോന്നുന്നു. ഇതൊക്കെ മാറ്റമാണ്....

English summary
Anjali Menon openly speaks about the changes that brought by WCC in five years goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X