അമല പോളിന്റെ വിലാസത്തില്‍ വേറേയും പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍; ആഡംബര ബെന്‍സ് ഓടുന്നത് കണ്ണൂരില്‍

  • By: Desk
Subscribe to Oneindia Malayalam

കൊച്ചി: പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ അമല പോളിനോട് നേരിട്ട് ഹാജരാകാന്‍ ആണ് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വരുന്നത് പുതിയൊരു വാര്‍ത്തയാണ്.

അമല പോളിന് എട്ടിന്റെ പണികിട്ടി; ഇനി രക്ഷപ്പെടാന്‍ വഴിയില്ല... അന്ന് പറഞ്ഞത് തിരുത്തിപ്പറയുമോ?

അമല പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്ത അതേ വിലാസത്തില്‍ മറ്റൊരു കാര്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വാഹനം ഓടുന്നത് കൊച്ചിയില്‍ അല്ല, കണ്ണൂരില്‍ ആണ്.

കുറ്റപത്രം ശക്തം; പക്ഷേ ദിലീപിനെ രക്ഷപ്പെടുത്തും? വീണ്ടും രഹസ്യങ്ങളുടെ ചുരുളുകൾ ... ഇതെല്ലാം സത്യമോ?

കണ്ണൂര്‍ സ്വദേശിയായ കരാറുകാരന്‍ അഖിലിന്റെ ഉടമസ്ഥതയില്‍ ആണ് ഈ കാര്‍ ഉള്ളത്. അഖിലിന് ഇക്കാര്യത്തില്‍ അഖിലിന്റേതായ വിശദീകരണവും ഉണ്ട്.

അമല പോളിന്റെ കാര്‍

അമല പോളിന്റെ കാര്‍

പോണ്ടിച്ചേരിയി തിലാസപ്പെട്ടില്‍ സെന്റ് തെരേസാസ് സ്ട്രീറ്റിലെ ആറാം നമ്പര്‍ വീടിന്റെ വിലാസത്തില്‍ ആയിരുന്നു അമല പോള്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിനായി ഹാജരാക്കിയത് വാടക ചീട്ട് ആയിരുന്നു. ഇത് ഇപ്പോള്‍ തന്നെ വിവാദത്തിലാണ്.

വ്യാജ മേല്‍വിലാസം

വ്യാജ മേല്‍വിലാസം

അമല പോള്‍ ഹാജരാക്കിയത് വ്യാജ മേല്‍ വിലാസം ആണ് എന്നാണ് ആരോപണം. വീടക ചീട്ട് തയ്യാറാക്കിയിട്ടുണ്ടെങ്കിലും അമള അവിടെ താമസിച്ചിട്ടേയില്ലെന്ന് തെളിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മാതൃഭൂമി ന്യൂസ് ആയിരുന്നു ഈ വാര്‍ത്ത പുറത്ത് വിട്ടത്.

അതേ വിലാസത്തില്‍

അതേ വിലാസത്തില്‍

എന്നാല്‍ അതേ വിലാസത്തില്‍ ന്നെ മറ്റൊരു ആഡംബര കാറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് മാതൃഭൂമി ന്യാസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഈ കാര്‍ ഇപ്പോള്‍ ഉള്ളത് കണ്ണൂരില്‍ ആണ് എന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കരാറുകാരന്‍

കരാറുകാരന്‍

കണ്ണൂര്‍ സ്വദേശിയായ കരാറുകാരന്‍ അഖില്‍ പിവിയുടെ ഉടമസ്ഥതയില്‍ ഫാസ്റ്റ് ലൈന്‍ പ്രൊജക്ട്‌സ് പ്രൈവറ്റഡ് ലിമിറ്റഡ് എന്ന ഒരു കമ്പനി ഉണ്ട്. ഈ കമ്പനിയുടെ പേരിലാണ് ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതും അമല പോള്‍ നല്‍കിയ അതേ വിലാസത്തില്‍.

എല്ലാം ഉണ്ട് എന്ന്

എല്ലാം ഉണ്ട് എന്ന്

എന്നാല്‍ താന്‍ കാര്‍ രജിസ്റ്റര്‍ ചെയ്തത് ശരിയായ രീതിയില്‍ തന്നെ ആണ് എന്നാണ് അഖിലിന്റെ വാദം. വാടക ചീട്ട് നല്‍കിയിട്ടുണ്ട്. മാത്രമല്ല, തനിക്ക് അവിടെ ജിഎസ്ടി നമ്പറും ഉണ്ട് എന്നാണ് അഖില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്.

അപ്പോള്‍ അമല പോളോ?

അപ്പോള്‍ അമല പോളോ?

അമല പോളും ഇതേ വിലാസത്തില്‍ തന്നെയാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്ന കാര്യം റിപ്പോര്‍ട്ടര്‍ അഖിലിനെ ധരിപ്പിക്കുന്നുണ്ട്. താന്‍ മുകളിലുള്ള നിലയിലാണ് വാടകയ്‌ക്കെടുത്തത് എന്നും അമല പോള്‍ താമസിക്കുന്നത് താഴെയുള്ള നിലയില്‍ ആണ് എന്നും ആയിരുന്നു അഖിലിന്റെ പ്രതികരണം.

അമലാ പോള്‍ ലാഭിക്കാന്‍ നോക്കിയത് 20 ലക്ഷം; 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം | Oneindia Malayalam
താരങ്ങള്‍ അറിഞ്ഞല്ല?

താരങ്ങള്‍ അറിഞ്ഞല്ല?

വലിയ ശൃംഖല തന്നെ ഇത്തരത്തില്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിക്കാന്‍ രംഗത്തുണ്ട് എന്നാണ് സൂചന. എന്നാല്‍ വ്യാജ മേല്‍വിലാസം ഉണ്ടാക്കുന്നതടക്കം ഉള്ള കാര്യങ്ങള്‍ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ടോ എന്ന കാര്യത്തിലും സംശയം ഉണ്ട്.

English summary
Another Luxury car registered with the same address proof given by Amala pual in Pondichery
Please Wait while comments are loading...