Get Updates
Get notified of breaking news, exclusive insights, and must-see stories!

പേപ്പട്ടി കടിച്ചാല്‍ കുത്തിവക്കില്ലെന്ന് വടക്കുംചേരി, പിടിച്ചുകെട്ടി കുത്തിവപ്പിയ്ക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ തീവ്രമായ രീതിയില്‍ നടക്കുന്ന വേളയില്‍ വാക്‌സിന്‍ വിരുദ്ധ പ്രചാരകനായ ജേക്കബ് വടക്കുംചേരിയെ പൊളിച്ചടുക്കി മാതൃഭൂമി ന്യൂസിലെ അകംപുറം എന്ന പരിപാടി. തുടക്കം മുതലേ ജേക്കബ് വടക്കുംചേരി തന്റെ ന്യായങ്ങള്‍ സമര്‍ത്ഥിയ്ക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ അവതാരകയായ ശ്രീകലയും ആരോഗ്യ മന്ത്രി ഷൈജല ടീച്ചറും ശിശുരോഗ വിദഗ്ധനായ ഡോ പിഷാരടിയും അക്ഷരാര്‍ത്ഥത്തില്‍ ആഞ്ഞടിയ്ക്കുകയായിരുന്നു.

പേപ്പട്ടി കടിച്ചാല്‍ വാക്‌സിന്‍ എടുക്കില്ലെന്നാണ് ജേക്കബ് വടക്കുംചേരി പറഞ്ഞത്. അങ്ങനെയങ്കില്‍ വടക്കുംചേരിയെക്കൊണ്ട് നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുപ്പിയ്ക്കും എന്നായി ആരോഗ്യമന്ത്രി. അല്ലെങ്കില്‍ പേപിടിച്ച വടക്കുംചേരി നാട്ടുകാര്‍ക്ക് ഭീഷണിയാകും എന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. കണിശമായ നിലപാടുകള്‍ ആരോഗ്യമന്ത്രിയുടെ വാക്കുകളില്‍ പ്രതിഫലിച്ചിരുന്നു.

ഡോക്ടര്‍ എന്നാണ് വടക്കുംചേരി സ്വയം വിശേഷിപ്പിയ്ക്കുന്നത്. അത് എത്രത്തോളം തട്ടിപ്പാണെന്നും പരിപാടി തെളിയിച്ചു.

ഡിഫ്ത്തീരിയ

ഡിഫ്ത്തീരിയ

ഒരു ഘട്ടത്തില്‍ കേരളത്തില്‍ നിന്ന് നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടു എന്ന് പോലും വിശ്വസിച്ചിരുന്ന രോഗമാണ് ഡിഫ്ത്തീരിയ. എന്നാല്‍ അടുത്തിടെ രണ്ട് കുട്ടികളാണ് രോഗം ബാധിച്ച് മരിച്ചത്. ഇതായിരുന്നു വാക്‌സിന്‍ വിരുദ്ധ കാമ്പയിനുകളെ പൊളിച്ചെഴുതുന്ന രീതിയിലുള്ള കാമ്പയിനുകളിലേയ്ക്ക് നയിച്ചത്.

രോഗാണുവല്ല

രോഗാണുവല്ല

രോഗാണുവല്ല രോഗങ്ങള്‍ക്ക് കാരണം എന്നാണ് വടക്കുംചേരിയുടെ വാദം. രോഗാണുവിനെ കൊന്നതുകൊണ്ട് രോഗം ഇല്ലാതാകില്ലെന്നും അദ്ദേഹം വാദിയ്ക്കുന്നു.

കൂട്ടക്കൊലയ്ക്ക്

കൂട്ടക്കൊലയ്ക്ക്

നമ്മുടെ ജനസംഖ്യ കുറയ്ക്കുന്നതിന് വേണ്ടിയുളള ഗൂഢാലോചനയാണ് വാക്‌സിനുകള്‍ക്ക് പിറകില്‍ എന്നാണ് വടക്കുംചേരി ആരോപിയ്ക്കുന്നത്. ഇതിന് സര്‍ക്കാരുകള്‍ കൂട്ടുനില്‍ക്കുന്നു എന്നും അദ്ദേഹം പറയുന്നു.

പൊളിഞ്ഞുപോയ വാദം

പൊളിഞ്ഞുപോയ വാദം

എന്നാല്‍ താന്‍ പറയുന്ന വാദങ്ങള്‍ ഒന്നും തന്നെ തെളിയ്ക്കാന്‍ ചര്‍ച്ചയില്‍ ജേക്കബ് വടക്കുംചേരിയ്ക്ക് കഴിഞ്ഞില്ല. രോഗാണുക്കള്‍ രോഗം ഉണ്ടാക്കുന്നു എന്ന് അദ്ദേഹത്തിന് സമ്മതിയ്‌ക്കേണ്ടിയും വന്നു.

ദയകൂടാതെ

ദയകൂടാതെ

ഒരു ദയയും കൂടാതെ, എന്നാല്‍ വളരെ സൗമ്യയായാണ് പിഎസ് ശ്രീകല ജേക്കബ് വടക്കുംചേരിയുടെ പൊള്ളത്തരങ്ങള്‍ പുറത്തിട്ടത്.

കാര്‍സിനോജനിക്

കാര്‍സിനോജനിക്

വാക്‌സിനുകളില്‍ ഉപയോഗിക്കുന്നത് കാര്‍സിനോജനിക്(ക്യാന്‍സറിന് കാരണമാകുന്ന) ആയ രാസവസ്തുക്കളാണെന്നായിരുന്നു വടക്കുംചേരിയുടെ വാദം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിലേറെ കാര്‍സിനോജനിക് ആയ രാസവസ്തുക്കള്‍ നമുക്ക് ചുറ്റിലും ഇല്ലേ എന്ന ചോദ്യത്തിന് മുന്നില്‍ കൃത്യമായ ഉത്തരമില്ലാതെ വടക്കുംചേരി കുഴങ്ങി.

ഡോക്ടറാണോ?

ഡോക്ടറാണോ?

താങ്കള്‍ മെഡിക്കല്‍ ബിരുദമുള്ള ആളാണോ എന്ന് ചോദിച്ചപ്പോള്‍ അല്ലെന്ന് ഉത്തരം. പിഎച്ച്ഡി ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതിനും ഇല്ലെന്ന് മറുപടി. ചികിത്സകന്‍ ആയതുകൊണ്ടാണ് ഡോക്ടര്‍ എന്ന് വിശേഷിപ്പിയ്ക്കുന്നത് എന്ന വിചിത്രമായ മറുപടിയായിരുന്നു വടക്കുംചേരി നല്‍കിയത്.

വ്യാജന്‍

വ്യാജന്‍

പരാതി കിട്ടിയാല്‍ ഇത്തരം വ്യാജന്‍മാര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

 പേപ്പട്ടി കടിച്ചാല്‍

പേപ്പട്ടി കടിച്ചാല്‍

പേപ്പട്ടി കടിച്ചാല്‍ കുത്തിവപ്പെടുക്കുമോ എന്നായിരുന്നു ശ്രീകലയുടെ മറ്റൊരു ചോദ്യം. ഒരിയ്ക്കലും എടുക്കില്ലെന്ന് വടക്കുംചേരിയുടെ മറുപടി.

പിടിച്ചുകെട്ടി എടുപ്പിയ്ക്കും

പിടിച്ചുകെട്ടി എടുപ്പിയ്ക്കും

പേപ്പട്ടി കടിച്ചാല്‍ വടക്കുംചേരിയെ പിടിച്ചുകെട്ടി കുത്തിവപ്പെടുപ്പിക്കേണ്ടിവരുമെന്നാണ് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ മറുപടി പറഞ്ഞത്. അല്ലാത്ത പക്ഷം പേപിടിച്ച ജേക്കബ് വടക്കുചേരി സമൂഹത്തിന് ഭീഷണിയാകുമെന്നും മന്ത്രി പറഞ്ഞു.

എന്താണ് അടിസ്ഥാനം

എന്താണ് അടിസ്ഥാനം

വാക്‌സിന്‍ സ്വീകരിച്ച് കുട്ടികള്‍ മരിയ്ക്കുന്നു എന്നായിരുന്നു മറ്റൊരു ആക്ഷേപം. എന്നാല്‍ ഇതിന്റെ അടിസ്ഥാനം എന്താണെന്ന് ചോദിച്ചാല്‍, അന്വേഷിയ്ക്കണം എന്ന് മാത്രമാണ് വടക്കുംചേരിയുടെ മറുപടി. ഡോ പിഷാരടി ഇത് സംബന്ധിച്ച കൃത്യമായ വിശദീകരണം നല്‍കുകയും ചെയ്തു.

വടക്കുംചേരി തന്നെ വില്ലന്‍

വടക്കുംചേരി തന്നെ വില്ലന്‍

മലപ്പുറത്ത് വാക്‌സിന്‍ വിരുദ്ധതയ്ക്ക് പിന്നില്‍ മതം അല്ലെന്ന് മതസംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ പിന്നെ യഥാര്‍ത്ഥ വില്ലന്‍ ആരാണ്? വടക്കുംചേരി തന്നെ ആണോ?

അജ്ഞാതരായ ആളുകള്‍

അജ്ഞാതരായ ആളുകള്‍

അജ്ഞാതരായ ആളുകള്‍ അജ്ഞാതമായ വസ്തുക്കൾ ആണ് ആളുകളാണ് വാക്‌സിന്‍ എന്ന് പറഞ്ഞ് നല്‍കുന്നത് എന്ന ശുദ്ധ മണ്ടത്തരവും ജേക്കബ് വടക്കുംചേരി ചര്‍ച്ചയുടെ തുടക്കത്തില്‍ പറയുന്നുണ്ട്.

ഇതാ വീഡിയോ കാണാം

ഇതാ വീഡിയോ കാണാം

ഇതാ അകംപുറം പരിപാടിയുടെ വീഡിയോ കാണാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+