കമ്മ്യൂണിസ്റ്റ് മുക്ത കേരളമെന്ന ബിജെപി ആശയത്തിന്റെ സെയില്‍സ് മാനേജരായി ആന്റണി മാറി: ബിനോയ് വിശ്വം
കാസര്‍ഗോഡ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം രംഗത്ത്. നെഹ്‌റുവിയന്‍ ആശയങ്ങളെ അടിയറ വയ്ക്കുകയാണ് ആന്റണി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ബിജെപിയുടെ ആശയമായ കമ്മ്യൂണിസ്റ്റ് മുക്ത കേരളത്തിന്റെ സെയില്‍സ് മാനേജനായി ആന്റണി മാറിയിരിക്കുകയാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. നേരത്തെ സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷവിമശനവുമായി എകെ ആന്റണി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം.
നെഹ്‌റുവിനെയും ഗാന്ധിയെയും കോണ്‍ഗ്രസ് ഒറ്റുകൊടുത്തു. ഇതില്‍ പ്രതിഷേധമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ഇത്തവണ എല്‍ഡിഎഫിനാണ് വോട്ട് ചെയ്യുക. ആന്റണി കോണ്‍ഗ്രസിന്റെ ദേശീയ നയത്തെ തള്ളിപ്പറയുകയാണ്. ആന്റണി ബിജെപിയുടെ നേതൃത്വത്തോട് വിധേയത്വം കാണിക്കുകയാണെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു. ഇടതുപക്ഷമായി സഹകരിക്കുന്ന തമിഴ്‌നാട്ടിലെയും ബംഗാളിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഹേളിക്കുകയാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ
അതേസമയം, സംസ്ഥാനത്ത് പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ഭരണം അനുവദിച്ചുകൂടെന്ന് എകെ ആന്റണി പറഞ്ഞിരുന്നു. പിണറായി വിജയന്‍ തിരിച്ചുവന്നാല്‍ കേരളത്തിന്റെ സര്‍വനാശമാണ്. സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്ന മാന്യത ഒരു മാസത്തേക്കുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് രണ്ടാം തവണയും പിണറായി വരാന്‍ ഒത്താശ ചെയ്യുന്നവര്‍ ദുഖിക്കേണ്ടിവരും അതില്‍ യുഡിഎഫുകാര്‍ മാത്രമല്ല. കമ്മ്യൂണിസ്റ്റുകാരമുണ്ട്. ബംഗാളിലെ പോലെ ധൂര്‍ത്തും വരരുതെന്ന് അവര്‍ പറയുന്നുവെന്നും ആന്റണി പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു എകെ ആന്റണിയുടെ പ്രതികരണം.
സിപിഎം ഇപ്പോള്‍ ക്യാപ്റ്റനില്‍ ഒതുങ്ങി നില്‍ക്കുകയാണ്. പോളിറ്റ് ബ്യൂറോവും സെക്രട്ടറിയേറ്റും എല്‍ഡിഎഫുമെല്ലാം ഇപ്പോള്‍ പിണറായിയില്‍ ഒതുങ്ങിയിരിക്കുകയാണ്. യുഡിഎഫിന് കൂട്ടനേതൃത്വമാണ്. ക്യാപ്റ്റന്‍മാരില്‍ ക്യാപ്റ്റനെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications