തൊഴിലാളികളുടെ ആവശ്യങ്ങൾ തള്ളുന്നില്ല, പക്ഷേ സാവകാശം വേണം; പണിമുടക്കിനെതിരെ ഗതാഗതമന്ത്രി
തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടുള്ള യൂണിയനുകളുടെ പണിമുടക്കിനെതിരെ പ്രതികരണവുമായി ഗതാഗതമന്ത്രി ആൻ്റണി രാജു. സമരത്തിൽ നിന്ന് യൂണിയനുകൾ പിന്മാറണമെന്നും കടുംപിടുത്തം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. പണിമുടക്ക് തീരുമാനിച്ച യൂണിയനുകൾ ആത്മപരിശോധന നടത്തണം. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി പറഞ്ഞു. അതേസമയം , ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസിയിൽ ബിഎംഎസും, കെഎസ്ആർടിഇഎയും 24 മണിക്കൂറും ടി. ഡി. എഫ് 48 മണിക്കൂറുമാണ് പണിമുടക്കാൻ തീരുമാനിച്ചിട്ടുള്ളത് .

ശമ്പള പരിഷ്കരണത്തിൽ ഇനിയും തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് കെഎസ്ആർടിസി യൂണിയനുകൾ പണിമുടക്കുമായി മുന്നോട്ടു പോകുന്നത്. ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസിയിൽ ബിഎംഎസും, കെഎസ്ആർടിഇഎയും 24 മണിക്കൂറും ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കാൻ തീരുമാനിച്ചിട്ടുള്ളത്. സ്കൂൾ തുറന്നതും ശബരിമല സീസണിൻ്റെയും പശ്ചാത്തലത്തിൽ പണിമുടക്കിൽ നിന്ന് പിന്മാറണമെന്നാണ് സർക്കാരിൻ്റെ അഭ്യർഥന. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേർത്ത ചർച്ചയും പരാജയപ്പെട്ടിരുന്നു.

നേരത്തെ നിരവധി തവണ സി എം ഡി തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തിയിരുന്നു. അന്ന് നടന്ന ചർച്ചകളും പരാജയമായിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ധനമന്ത്രിയും ഗതാഗത മന്ത്രിയുമായി ഈ വിഷയത്തിൽ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ശമ്പള പരിഷ്കരണത്തിൽ കൂടുതൽ ചർച്ചകൾ നടത്താൻ സർക്കാർ സാവകാശം തേടിയതോടെയാണ് പണിമുടക്കിൽ എന്നാ പിന്മാറാൻ യൂണിയനുകൾ തയ്യാറാകാത്തത്.

ശമ്പള പരിഷ്കരണം 30 കോടി രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആർടിസിക്ക് ഉണ്ടാക്കുന്നതെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു പറയുന്നു. തൊഴിലാളികളുടെ ആവശ്യങ്ങൾ തള്ളുന്നില്ല, പക്ഷേ സാവകാശം വേണം. സമരത്തിന്റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. ഇരിക്കുന്ന കൊമ്പ് മുറിക്കരുത്. യൂണിയനുകൾ ആത്മപരിശോധന നടത്തണമെന്നും ആൻ്റണി രാജു.

ഡിസംബറിൽ ശമ്പളം വിതരണം ചെയ്യുന്നതിന് മുമ്പ് ശമ്പള പരിഷ്കരണം ഉറപ്പാക്കുമെന്നാണ് സർക്കാർ പറയുന്നത്. മാനേജ്‌മെന്റ് ഇപ്പോൾ നൽകിയ ശമ്പള സ്കെയിൽ അംഗീകരിച്ചാൽ 30 കോടി രൂപയുടെ അധിക ബാധ്യത സർക്കാരിന് ഉണ്ടാകും. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി ചർച്ച നടത്താൻ സാവകാശം നൽകണമെന്നും 24 മണിക്കൂറിനുള്ളിൽ തീരുമാനമുണ്ടാകണമെന്ന് പറഞ്ഞ് നിർബന്ധബുദ്ധിയോടെ വാശിപിടിക്കരുതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ സമരത്തിലേക്കു കടക്കുകയാണ്. നവംബർ ഒൻപത് മുതൽ അനിശ്ചിതകാലത്തേക്ക് സർവീസുകൾ നിർത്തി വയ്ക്കുമെന്ന് അറിയിച്ചിരുന്നു. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംയുക്തസമരസമിതി ഗതാഗത മന്ത്രിക്ക് സമരം നടത്തുമെന്ന് കാണിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. ബസ്സുടമകളുടെ ആവശ്യം സർക്കാർ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

അടിക്കിടെ ഉയരുന്ന ഇന്ധനവില വർധനയിൽ ബസുകളിലെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നാണ് ബസ്സുടമകൾ പറയുന്നത്. മിനിമം ചാർജ് 12 രൂപയാക്കണമെന്നതാണ് ആവശ്യം. വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് ആറ് രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപയായി വർദ്ധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം തുടങ്ങിയവയാണ് മറ്റു നിബന്ധനകൾ.
ബസ്സുടമകളുടെ സംയുക്ത സമരസമിതിയാണ് സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുന്നതായി അറിയിച്ചിട്ടുള്ളത്. കൊവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ഇവർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെഎസ്ആർടിസി പണിമുടക്കും സ്വകാര്യ ബസ്സുടമകളുടെ അനിശ്ചിതകാല സമരവും ജനജീവിതത്തെ ദുസഹമാക്കുമെന്നുറപ്പാണ്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications