Get Updates
Get notified of breaking news, exclusive insights, and must-see stories!

ദത്ത് വിവാദം; പരസ്യ പ്രതികരണത്തിനില്ല, നടപടിക്രമങ്ങള്‍ തുടരട്ടെയെന്ന് ഷിജുഖാന്‍

തിരുവനന്തപുരം: ദത്ത് വിവാദ വിഷയത്തില്‍ പ്രതകരിക്കാനില്ലെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ പറഞ്ഞു. നിയമ പരമായ നടപടികള്‍ നടക്കുന്നതിനാല്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നാണ് ഷിജുഖാന്‍ പറഞ്ഞത്. നടപടി ക്രമങ്ങളും മറ്റ് കാര്യങ്ങളും തുടരട്ടേയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിച്ചെങ്കിലും കുഞ്ഞിനെ ദത്ത് കൊടുത്തതിലുള്ള ദുരൂഹതകള്‍ ഇതുവരെ നീങ്ങിയിട്ടില്ല. വനിതാ ശിശുവികസന ഡയറക്ടര്‍ ടി വി അനുപമ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ശിശുക്ഷേമ സമിതിയുടെയും, സിഡബ്ല്യുസിയുടെയും വീഴ്ചകള്‍ വ്യക്തമാക്കുന്നതാണ്. അനുപമ എസ് ചന്ദ്രന്‍ എന്ന കുഞഅഞിന്റെ അമ്മ കുഞ്ഞിനെ തേടിയിറങ്ങിയതറിഞ്ഞിട്ടും കുഞ്ഞിനെ ഇവര്‍ദത്ത് നല്‍കിയെന്നാണ് ആക്ഷേപം. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്താകുമ്പോഴും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്.

13

കോടതി കുറ്റക്കാരനായി കണ്ടെത്തുന്നത് വരെ ഷിജുഖാനെ തെറ്റുകാരനെന്ന് പറയാന്‍ കഴിയില്ലെന്നാണ് തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത്.
ഷിജുഖാന്‍ തെറ്റുകാരനല്ലെന്നും നടപടിയുണ്ടാകില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. വനിതാ ശിശുവികസന ഡയറക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ലെന്നും ശിശുഷേമസമിതിക്ക് തെറ്റുപറ്റിയെന്ന് റിപ്പോര്‍ട്ട് വന്നാല്‍ നടപടി ആലോചിക്കാമെന്നും അത് വരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും അവസാന വാക്ക് ആനാവൂരല്ല എന്നായിരുന്നു ആനാവൂരിന് അനുപമ നല്‍കിയ മറുപടി. ആനാവൂരും തെറ്റുകാരനാണെന്നും ഷിഷുഖാനെ ആനാവൂര്‍ സംരക്ഷിക്കുന്നത് അതുകൊണ്ടാണെന്നും അനുപമ തുറന്നടിച്ചു.

കുഞ്ഞിനെ വിട്ടു കിട്ടാനായി ഈ മാസം 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ പന്തല്‍ കെട്ടി സമരം ആരംഭിച്ചത്. കുഞ്ഞിനെ തിരികെ കിട്ടിയെങ്കിലും കുഞ്ഞിനെ തന്നില്‍ നിന്നും അകറ്റിയവര്‍ക്കെതിരെ പോരാട്ടം തുടരാമെന്നാണ് അനുപമ അറിയിച്ചത്. ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനും, സിഡബ്ല്യൂസി ചെയര്‍പേഴ്‌സണ്‍ സുനന്ദക്കും എതിരെ നടപടി വേണമെന്നാണ് അനുപമയുടെ പ്രധാന ആവശ്യം. ദത്ത് നല്‍കലില്‍ ഒരു ക്രമക്കേടുകളും നടന്നില്ലെന്ന വാദങ്ങളെ പൊളിക്കുന്നതാണ് വനിതാ ശിശുവികസന ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദത്ത് നടപടികളില്‍ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും ഗുരുതരവീഴ്ചയുണ്ടായി എന്നായിരുന്നു ടി വി അനുപമയുടെ കണ്ടെത്തല്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്നാണ് ആനാവൂര്‍ പറഞ്ഞത്.

ആനാവൂര്‍ അടക്കം കുടുങ്ങുമെന്ന് ഉറപ്പാകുമ്പോഴാണ് ഷിജുഖാനെ സംരക്ഷിക്കുന്നതെന്ന് അനുപമ പ്രതികരിച്ചിരുന്നു. കുഞ്ഞിനെ തട്ടിയകറ്റിയവര്‍ക്കെതിരെയും നടപടിയുണ്ടായാല്‍ മാത്രമേ നീതി ലഭിക്കുവെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അനുപമ. കുഞ്ഞിനെ തിരികെ ലഭിച്ചെങ്കിലും ഉത്തരവാദികള്‍ക്കെതിരെ സമരം തുടരുമെന്നും അനുപമ പറഞ്ഞിരുന്നു. നിലവില്‍ കുഞ്ഞുള്ളതിനാല്‍ സമരപ്പന്തലില്‍ വന്ന് സമരം ചെയ്യുന്നത് ബുദ്ധിമുട്ടാക്കുമെന്നും മറ്റൊരു സമര രീതി പ്രയോഗിക്കുമെന്നും അനുപമ പറഞ്ഞിരുന്നു.

ഇന്നലെ രാവിലെയാണ് വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജിന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് വരെ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കുമെന്ന് പറഞ്ഞ മന്ത്രി വീണാ ജോര്‍ജ് ഉടന്‍ തുടര്‍നടപടികളിലേക്ക് പോകുമോ എന്നതാണ് ഉറ്റ്‌നോക്കുന്നത്. ഇതുവരെ ആരോപണ വിധേയരെ താത്കാലികമായി പോലും മാറ്റിനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലാത്തതും ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. ദത്ത് വിവാദത്തില്‍ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനമെടുക്കുമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീവേദിയും പറഞ്ഞിരുന്നു. അതേസമയം അനുപമയുടെ പിതാവ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+