ദത്ത് വിവാദം; 'രേഖകളില്‍ കൃത്രിമം കാണിക്കാന്‍ മന്ത്രി കൂട്ട്നിന്നു', ആരോപണങ്ങളുമായി അനുപമ
തിരുവനന്തപുരം: ദത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന ആരോപണവുമായി അനുപമ രംഗത്ത്. കുറ്റക്കാരര്ക്കെതിരെയുള്ള ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും വനിതാ ശിശുക്ഷേമ ഡയറക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്നും ശിശുക്ഷേമ സമിതി കുടുംബകോടതിയെ കബളിപ്പിച്ചെന്നും അനുപമ ആരോപിച്ചു.
"രാജ്യത്തെ പോഷകാഹാര പ്രശ്നം ആദ്യം പരിഹരിക്ക്,വിവാഹ പ്രായം 21 ആക്കുന്നത് ഗുണമില്ല" -സീതാറാം യെച്ചൂരി
കോടതിയില്‍ സമര്‍പ്പിച്ചത് കൊല്ലം കേന്ദ്രത്തിന്റെ അഡോപ്ഷന്‍ ലൈസന്‍സ് ആണെന്നും തിരുവനന്തപുരം കേന്ദ്രത്തിന് ഉള്ളത് ഓര്‍ഫനേജ് രജിസ്ട്രേഷന് ലൈസന്‍സ് മാത്രമാണെന്നും സമരസമിതി പ്രവര്‍വര്‍ത്തകര്‍ ആരോപിക്കുന്നു. . തിരുവനന്തപുരം കേന്ദ്രത്തിന് അഡോപ്ഷന്‍ ലൈസന്‍സ് ഉണ്ടെങ്കില്‍ പുറത്തുവിടണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ മന്ത്രി വീണ ജോര്‍ജിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അനുപമ പറഞ്ഞു.

ദത്ത് രേഖകളില്‍ കൃത്രിമം കാണിക്കാന്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് കൂട്ട് നിന്നുവെന്നും കോടതിയെ ഗവ പ്ലീഡര്‍ തെറ്റുധരിപ്പിച്ചുവെന്നും അനുപമ ആരോപിച്ചു. മേല്‍കോടതിയെ സമീപിക്കാന്‍ ആലോചിക്കുകയാണെന്നും സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസം കഴിഞ്ഞിട്ടും ഇതുവരെയും തന്റെ മൊഴി എടുത്തിട്ടില്ലെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ദമ്പതികളാണ് അനുപമയുടെ കുഞ്ഞിനെ ശിശു ക്ഷേമ സമിതിയില്‍ നിന്നും ദത്തെടുത്തിരുന്നത്. തുടര്‍ന്ന് കുടുംബകോടതിയുടെ നിര്‍ദ്ദേശ പ്രകാരം കുട്ടിയെ ആന്ധ്രയില്‍ നിന്ന് കൊണ്ട് വരികയും ഡിഎന്‍എ പരിശോധന നടത്തുകയുമായിരുന്നു.
ജാക്വിലിന് പിന്നാലെ നോറയും കുരുക്കില്‍, സുകേഷിന്റെ ചാറ്റുകള്‍ പുറത്ത്, റേഞ്ച് റോവർ സമ്മാനം

ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞ് അനുപമയുടേതാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെന്ന ആവശ്യത്തില്‍ അനുപമ ഉറച്ച് നില്‍ക്കുമെന്നും അതിന് വേണ്ടി വീണ്ടും സമരം ആരംഭിക്കുമെന്നും അനുപമ പറഞ്ഞിരുന്നു. വനിത ശിശുവികസന ഡയറക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ടില്‍ ദത്ത് നടപടികളില്‍ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും ഗുരുതരവീഴ്ചയുണ്ടായി എന്നാണുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടിയുണ്ടാകുമോയെന്നതില്‍ വ്യക്തതയിതുവരെ ഇല്ല.

അതേസമയം, അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടിയില്‍ വീഴ്ചകള്‍ പുറത്തുവന്നിട്ടും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ സംരക്ഷിക്കുകയാണ് സിപിഎമ്മെന്നുമുള്ള ആരോപണങ്ങലും വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും തെറ്റ് പറ്റിയിട്ടില്ലെന്നും കുറ്റം തെളിയുംവരെ ഷിജുഖാനെതിരെ നടപടി ഉണ്ടാകില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞിരുന്നു. ഷിജുഖാന് തെറ്റുകാരനല്ലെന്നും നടപടിയുണ്ടാകില്ലെന്നുമാണ് ആനാവൂര്‍ പറഞ്ഞത്. വനിതാ ശിശുവികസന ഡയറക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ലെന്നും ശിശുഷേമസമിതിക്ക് തെറ്റുപറ്റിയെന്ന് റിപ്പോര്‍ട്ട് വന്നാല്‍ നടപടി ആലോചിക്കാമെന്നും അത് വരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു.
മൂന്നാം ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട: പിടിച്ചെടുത്തത് 36.23 ലക്ഷം രൂപ വരുന്ന സ്വർണം

അനുപമയെ കാണാന്‍ സാമൂഹിക പ്രവര്‍ത്തക മേധാ പ്ട്കര് കഴിഞ്ഞ ദിവസം എത്തിയിരുന്നു. തിരുവനന്തപുരം വൈഎംസിഎ ഹാളിലാണ് അനുപമയെ കാണാനായി മേധാ പട്കര്‍ എത്തിയത്. കുഞ്ഞിനെ അനുപമ അന്വേഷിക്കുന്നതറിഞ്ഞിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയ വിവരം മേധയെ അനപമ ധരിപ്പിച്ചിരുന്നു. പൊലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും സിപിഎം നേതാക്കളും ചേര്‍ന്നാണ് തന്റെ കുഞ്ഞിനെ നാടുകടത്തിയതെന്ന് അനുപം പറഞ്ഞു. അനധികൃതമായി മകനെ നാടുകടത്തിയവര്‍ക്കെതിരെ ഇപ്പോഴും ഒരു നടപടിയെടുത്തില്ലെന്നും കുറ്റക്കാരെല്ലാം സുരക്ഷിതരാണെന്നും അനുപമ മേധയോട് വിശദീകരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നായിരുന്നു മേധയുടെ പ്രതികരണം. വനിതാ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്നും മേധ കൂട്ടിചേര്‍ത്തു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കും വരെ തുടരുന്ന നിയമപോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് മേധ പട്കര്‍ മടങ്ങിയത്.