Get Updates
Get notified of breaking news, exclusive insights, and must-see stories!

കാന്തപുരത്തെ കണ്ടു; ദേശീയ നേതൃത്വത്തെ തള്ളി വഹാബ് വിഭാഗം, സംസ്ഥാന സമിതി വിളിക്കും

കോഴിക്കോട്: ദേശീയ നേതൃത്വത്തെ തള്ളി ഐഎന്‍എല്ലിലെ വഹാബ് വിഭാഗം. ഐഎന്‍എല്‍ സംസ്ഥാന സമിതി പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാകില്ലെന്ന് എപി അബ്ദുല്‍ വഹാബ് പ്രതികരിച്ചു. നേരത്തെ തര്‍ക്കം രൂക്ഷമായ വേളയില്‍ മധ്യസ്ഥത വഹിച്ച കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരെ വഹാബും കൂട്ടരും നേരിട്ട് കണ്ടു. നിലവിലെ പാര്‍ട്ടിയിലെ സാഹചര്യം കാന്തപുരത്തോട് വിശദീകരിച്ചു. അദ്ദേഹം കാസിം ഇരിക്കൂര്‍ വിഭാഗവുമായി സംസാരിക്കുമെന്നാണ് സൂചന. ഐഎന്‍എല്‍ കേരള ഘടകമായി തുടരുമെന്ന് വഹാബ് പ്രതികരിച്ചു.

സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ട നടപടി അംഗീകരിക്കില്ല. എല്‍ഡിഎഫില്‍ തുടരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ബോര്‍ഡ്-കോര്‍പറേഷന്‍ പദവികള്‍ സംബന്ധിച്ച് ഞങ്ങള്‍ ആലോചിക്കുന്നില്ല. അതെല്ലാം വഴിയേ വരുന്ന കാര്യങ്ങളാണ്. സംസ്ഥാന കമ്മിറ്റി വൈകാതെ വിളിച്ചുചേര്‍ക്കും. കൂടുതല്‍ പ്രവര്‍ത്തകര്‍ ഞങ്ങള്‍ക്കൊപ്പമാണ്. ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഒരു വിഭാഗം നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി എല്ലാം ബലികഴിച്ച് മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാകില്ലെന്നും വഹാബ് പറഞ്ഞു.

p

നേരത്തെ തര്‍ക്കം രൂക്ഷമായ വേളയില്‍ കാന്തപുരം ഉസ്താദാണ് മധ്യസ്ഥത വഹിച്ചത്. അഞ്ച് കാര്യങ്ങളില്‍ അദ്ദേഹം ഇരുവിഭാഗത്തിന്റെയും ഉറപ്പ് വാങ്ങിയിരുന്നു. എന്നാല്‍ ഘട്ടങ്ങളായി എല്ലാം ലംഘിക്കപ്പെട്ടു. സംസ്ഥാന പ്രസിഡന്റായ ഞാന്‍ പോലും അറിയാതെ സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ടിരിക്കുകയാണ്. മാധ്യമങ്ങളിലൂടെയാണ് അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ച കാര്യം അറിയുന്നത്. എന്റെ പേരും അഡ്‌ഹോക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് അംഗീകരിക്കില്ലെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു.

ഞായറാഴ്ചയാണ് ദേശീയ കമ്മിറ്റി യോഗം ചേര്‍ന്ന് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതും മെംബര്‍ഷിപ്പ് കാമ്പയിനുമായി മുന്നോട്ട് പോകാന്‍ തീരുമാനമെടുക്കുകയും ചെയ്തത്. മാര്‍ച്ച് 31ന് മുമ്പ് പുതിയ കമ്മിറ്റി നിലവില്‍ വരുന്ന തരത്തില്‍ കാമ്പയിന്‍ നടപടികള്‍ ക്രമീകരിക്കാനാണ് തീരുമാനം. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ സമ്മിശ്ര പ്രതികരണമാണ് സംസ്ഥാനത്തെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.

സംസ്ഥാന കൗണ്‍സില്‍, സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് എന്നിവയാണ് പിരിച്ചുവിട്ടത്. നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20ന് അവസാനിച്ചിരുന്നു. ഏഴംഗ അഡ്‌ഹോക് കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍ ആണ് ഈ കമ്മിറ്റിയുടെ ചെയര്‍മാന്‍. അംഗത്വ കാമ്പയിന്‍, സംഘടനാ തിരഞ്ഞെടുപ്പ് എന്നിവ പൂര്‍ത്തിയാക്കുകയാണ് അഡ്‌ഹോക് കമ്മിറ്റിയുടെ ദൗത്യം. ദേശീയ ഉപാധ്യക്ഷന്‍ കെഎസ് ഫക്രുദ്ദീന്‍, ദേശീയ ട്രഷറര്‍ എഎ അമീന്‍, പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റി അധ്യക്ഷന്‍ എപി അബ്ദുല്‍ വഹാബ്, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, ട്രഷറര്‍ ബി ഹംസ ഹാജി, വൈസ് പ്രസിഡന്റ് എംഎം മാഹീന്‍ എന്നിവരാണ് അഡ്‌ഹോക് കമ്മിറ്റിയിലെ അംഗങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+