അബ്ദുള്‍ വഹാബ് യുഡിഎഫിലേക്ക് പോവാന്‍ ചര്‍ച്ച നടത്തി: ഗുരുതര ആരോപണങ്ങളുമായി കാസിം ഇരിക്കൂര്‍
കോഴിക്കോട്: ഐഎന്‍എല്ലിലെ പിളര്‍പ്പിന് പിന്നാലെ അബ്ദുള്‍ വഹാബിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാസിം ഇരിക്കൂര്‍. ഞങ്ങള്‍ പുറത്താക്കിയെന്ന് പ്രസിഡന്റ് പറയുന്നത് വെറും അവകാശ വാദം മാത്രമാണ്. പാർട്ടി ഭരണഘടനാ പ്രകാരം സംസ്ഥാന പ്രസിഡന്റിനെ പുറത്താക്കിയത് അഖിലേന്ത്യ പ്രസിഡന്റിന്റ അധികാരം ഉപയോഗിച്ചാണ്. മുസ്ലീം ലീഗിന്റെ സീറ്റും ആഗ്രഹിച്ച് നടക്കുന്ന ആളാണ് വഹാബ്. മുസ്ലീം ലീഗ് അനുവദിക്കുമായിരുന്നെങ്കില്‍ വഹാബ് വള്ളിക്കുന്നില്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന കാര്യം ഞാന‍് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ കാസിം ഇരിക്കൂര്‍ പറഞ്ഞു.
ഏതെങ്കിലും തരത്തില്‍ എംഎല്‍എ ആയി സ്ഥാനമാനങ്ങള്‍ നേടിയെടുക്കുക എന്നതാണ് അബ്ദുള്‍ വഹാബിന്റെ ലക്ഷ്യം. മുസ്ലിം ലീഗ് അധികാരത്തില്‍ ഉള്ളപ്പോള്‍ അവിടുന്ന് പുറത്ത് വന്ന വ്യക്തിയാണ് ഞാന്‍. അതിന് ശേഷം നിരവധി പ്രതിസന്ധികള്‍ വന്നെങ്കിലും ലീഗിലേക്ക് തിരികെ പോയില്ല. എന്നാല്‍ യുഡിഎഫിനൊപ്പം പോവാന്‍ പലപ്പോഴും താല്‍പര്യപ്പെട്ട നേതാവാണ് വഹാബ്. ഇക്കാര്യത്തില്‍ അദ്ദേഹം യുഡിഎഫുമായി ചര്‍ച്ച വരെ നടത്തിയെന്നും കാസിം ഇരിക്കൂര്‍ ആരോപിക്കുന്നു.

Recommended Video
ഐഎൻഎല്ലിൽനിന്ന് ആരും ലീഗിലേക്ക് പോവില്ല. ലീഗിൽ ഇനി ഒന്നും ചെയ്യാനില്ലെന്ന് തിരച്ചറിഞ്ഞവരാണ് ഐഎൻഎൽ. പ്രവർത്തകർ. അവരില്‍ തനിക്ക് വിശ്വാസമുണ്ട്. സിമിയിലൂടെ വന്ന ചരിത്രമാണ് അബ്ദുള്‍ വഹാബിനുള്ളത്. ഇതി പല തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് തിരിച്ചടിയായിട്ടുണ്ട്. പ്രചരണത്തിന്‍റെ അവസാന നാളുകള്‍ ചില രാഷ്ട്രീയ കക്ഷികൾ വഹാബിന്റെ സിമി ബന്ധം എടുത്തു കാണിക്കും. ഇത് തോൽവിക്ക് കാരണമാവുന്നു. സിമി ബന്ധം വഹാബിനെ വലിയ രീതിയിൽ മാനസികമായും രാഷട്രീയമായും വേട്ടയാടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.












Click it and Unblock the Notifications