കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൃശ്യം2 വിമാനത്തിലിരുന്ന് കണ്ടെന്ന് അബ്ദുള്ളക്കുട്ടി; വ്യാജനെന്ന് വിമര്‍ശനം, ന്യായീകരിച്ച് വീണ്ടുമെത്തി

Google Oneindia Malayalam News

കോഴിക്കോട്: മോഹന്‍ലാല്‍ നായകനായ ദൃശ്യം2 ദില്ലിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കണ്ടുവെന്ന ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം വിവാദത്തില്‍. വിമാനത്തിലിരുന്ന് നെറ്റ് ഉപയോഗിച്ചോ, ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ കണ്ടു തീര്‍ന്നു, വ്യാജ പതിപ്പ് ആണോ കണ്ടത് തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് അബ്ദുള്ളുക്കുട്ടിയോട് ഉയരുന്നത്. എന്നാല്‍ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയായി അബ്ദുള്ളക്കുട്ടി വീണ്ടും രംഗത്തുവന്നു. ഇതിനെതിരെയും പ്രതികരണമുണ്ടായി. അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പോടെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം. വിശദാംശങ്ങള്‍ ഇങ്ങനെ....

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

Recommended Video

cmsvideo
ദൃശ്യം 3 ക്ക് വേണ്ടി കട്ട വെയ്റ്റിങുമായി ഒരു ഫാൻ റിവ്യൂ | Oneindia Malayalam

ദില്ലിയില്‍ ബിജെപി പരിപാടി

ദില്ലിയില്‍ ബിജെപി പരിപാടി

ദിവസങ്ങള്‍ക്ക് മുമ്പാണ് ദൃശ്യം2 കണ്ടുവെന്ന വിവരം അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. നായകന്‍ മോഹന്‍ലാലിനെയും സംവിധായകന്‍ ജീത്തു ജോസഫിനെയും പുകഴ്ത്തിയ അദ്ദേഹം ബിജെപി പരിപാടിക്ക് പോകുമ്പോള്‍ വിമാനയാത്രയ്ക്കിടെയാണ് കണ്ടെതെന്നും വ്യക്തമാക്കി. പലവിധ ചോദ്യങ്ങളുമായി കമന്റുകള്‍ എത്തിയതോടെയാണ് സംഭവം മാറിയത്.

അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ് ഇങ്ങനെ

അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ് ഇങ്ങനെ

ജിത്തു ജോസഫ്

നിങ്ങളുടെ
ദൃശ്യം 2 കണ്ടു.
ഫ്്‌ളൈറ്റില്‍ ദില്ലിയാത്രക്കിടയില്‍
മൊബൈല്‍ ഫോണില്‍ ആണ് സിനിമ കണ്ടത്
ബിജെപി ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു
സിനിമ സംവിധായകന്റെ കലയാണ് ...
ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ
കഥാകാരനും സംവിധായകനും ഒരാളാകുമ്പോള്‍
അത് ഒരു ഒന്നന്നൊര സിനിമയായിരിക്കും ....
അതാണ്
ജോര്‍ജ് കുട്ടിയെന്ന കുടുംബ സ്‌നേഹിയെ (മോഹല്‍ ലാലിനെ )
നായകനാക്കിയുളള
ഈ അത്യുഗ്രന്‍ സിനിമ.
വര്‍ത്തമാന മലയാള സിനിമയ്ക്ക്
ഒരു വരദാനമാണ്
ജിത്തു.

വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കരുത്

വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കരുത്

അബ്ദുള്ള കുട്ടിയുടെ പോസ്റ്റിന് പലരും രാഷ്ട്രീയമായിട്ടാണ് പ്രതികരിച്ചത്. അതേസമയം, വസ്തുതകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു ചിലര്‍. വിമാനത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പാടില്ല. അതിന് അനുവദിക്കുകയുമില്ല. പിന്നെ എങ്ങനെ അബ്ദുള്ളക്കുട്ടി വിമാനത്തില്‍ വച്ച് മൊബൈലില്‍ സിനിമ കണ്ടു എന്ന ചോദ്യമാണ് ചിലര്‍ ഉന്നയിച്ചത്.

മറുപടിയുമായി വീണ്ടുമെത്തി

മറുപടിയുമായി വീണ്ടുമെത്തി

ആമസോണ്‍ പ്രൈമില്‍ സബ്‌സ്‌ക്രൈബ് ചെയ്താല്‍ ഡൗണ്‍ലോഡ് ചെയ്ത് ഓഫ് ലൈനായും കാണാം. അത് വിമാനത്തിലായാലും പറ്റും. ഏതായാലും ഈ പൂരത്തെറി ഒരു പഠനാര്‍ഹമായ ചര്‍ച്ചയാക്കി മാറ്റിയതിന് നന്ദി എന്നാണ് അബ്ദുള്ളക്കുട്ടി ഒരു കമന്റിന് പ്രതികരണമായി കുറിച്ചത്. എന്നാല്‍ വിമാനത്തില്‍ മൊബൈല്‍ സ്വച്ച്ഡ് ഓഫ് ചെയ്യുന്നതാണ് ഉചിതമെന്ന് കമന്റിട്ട വ്യക്തി മറുപടി നല്‍കുകയും ചെയ്തു.

വ്യാജപതിപ്പ്

വ്യാജപതിപ്പ്

വിമാനത്തില്‍ എവിടെയാണ് റെയ്ഞ്ച് കിട്ടുക. ടെലഗ്രാമില്‍ നിന്ന് കിട്ടിയ വ്യാജ പതിപ്പ് ആണ് താങ്കള്‍ കണ്ടത് എന്നും ചിലര്‍ വിമര്‍ശിച്ചു. കോഴിക്കോട്-ദില്ലി യാത്രയ്ക്കിടെ എങ്ങനെ രണ്ടര മണിക്കൂറുള്ള ചിത്രം കണ്ടു കഴിഞ്ഞുവെന്നും ചിലര്‍ ചോദിക്കുന്നു.

വരുണ്‍ കേസ് സിബിഐക്ക് വിടണം

വരുണ്‍ കേസ് സിബിഐക്ക് വിടണം

ചിലരുടെ പ്രതികരണം തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതായിരുന്നു. ഇത്തവണ സീറ്റ് കിട്ടുമോ, സീറ്റ് കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി വിടുമോ, ദൃശ്യത്തിലെ കഥാപാത്രമായ വരുണിന് നീതി വേണം, താങ്കള്‍ വരുണ്‍ കൊലപാതകം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണം തുടങ്ങിയ ഒട്ടേറെ കമന്റുകളാണ് അബ്ദുള്ളക്കുട്ടിയുടെ കുറിപ്പ് താഴെ കാണുന്നത്.

യുഡിഎഫില്‍ ഞെട്ടല്‍; കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി, മുസ്ലിം ലീഗിലും... 4ന് കൂടുതല്‍ രാജിയുണ്ടാകുംയുഡിഎഫില്‍ ഞെട്ടല്‍; കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി, മുസ്ലിം ലീഗിലും... 4ന് കൂടുതല്‍ രാജിയുണ്ടാകും

കരിഷ്മ തന്നയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

English summary
AP Abdullakutty write up about Mohanlal starring movie Drishyam2 saw at Flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X