എംബി രാജേഷിന്‍റെ ഭാര്യയുടെ നിയമനം: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കി ഹിക്മത്തുള്ള
കോഴിക്കോട്: സിപിഎം നേതാവ് എംബി രാജേഷിന്‍റെ ഭാര്യയുടെ നിയമനത്തില്‍ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കി റാങ്ക് പട്ടികയിലെ മൂന്നാമന്‍. നിനിത കണിച്ചേരിയുടെ നിയമനം റദ്ദാക്കി പുതിയ അഭിമുഖം നടത്തണം എന്നാവശ്യപ്പെട്ടാണ് പരാതി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയത് അധിക യോഗ്യതയുള്ള തന്നെ മറികടന്നാണെന്നാണ് റാങ്ക് പട്ടികയില്‍ മൂന്നാമതുള്ള വി ഹിക്മത്തുള്ള പരാതി നല്‍കിയിരിക്കുന്നത്.
റാങ്ക് പട്ടിക അട്ടിമറിച്ചെന്ന് കാട്ടി ഇന്റർവ്യൂ ബോർഡിലെ 3 വിദഗ്ധരും കാലടി സർവ്വകലാശാലയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റാങ്ക് പട്ടികയിലെ മൂന്നാമനും മുഖ്യമന്ത്രിക്കും ഗവര്‍ണ്ണര്‍ക്കും പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്റർവ്യൂബോർഡിൽ വിഷയവിദഗ്ധനായിരുന്ന ഡോ. ഉമർ തറമേൽ ആയിരുന്നു നിനിതയുടെ നിയമനത്തിനെതിരായി ആദ്യം രംഗത്ത് വന്നത്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം
നിനിതയുടെ പേരെടുത്ത് പറയാതെയായിരുന്നു ഉമര്‍ തറേമലിന്‍റെ ആരോപണം. പിന്നാലെ നിയമനത്തിനെതിരെ പരാതിയുമായി അധ്യാപകരും യുജിസി വിദഗ്ധരുമായ ടി. പവിത്രൻ, കെ എം ഭരതൻ എന്നിവരും പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. ലിസ്റ്റിൽ രാജേഷിന്റെ ഭാര്യ നിനിതയായിരുന്നില്ല മുന്നിലെന്ന് കത്തിൽ പറയുന്നുണ്ട്. അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് സര്‍വ്വ കലാശാലാ വൈസ് ചാന്‍സലര്‍ രംഗത്ത് എത്തിയിരുന്നു.












Click it and Unblock the Notifications