ദിലീപ് സൂക്ഷിച്ചോ....അപ്പുണ്ണിയെത്തി!! എല്ലാം വെളിപ്പെടും!! അറസ്റ്റിനും സാധ്യത...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ചോദ്യം ചെയ്യലിനായി ഹാജരായി. ആലുവ പോലീസ് ക്ലബ്ബിലാണ് അപ്പുണ്ണി ഇന്ന് രാവിലെ ഹാജരായത്. ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് രണ്ടാഴ്ചയോളം ഇയാള്‍ ഒളിവിലായിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി അപ്പുണ്ണി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതു തള്ളപ്പെടുകയായിരുന്നു. തുടര്‍ന്ന് കോടതിയാണ് അപ്പുണ്ണിയോട് ചോദ്യം ചെയ്യലിനായി ഉടന്‍ ഹാജരാവണമെന്ന് ഉത്തരവിട്ടത്. അതിനിടെ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നതിന്‍റെ കൂടുതല്‍ തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.

രാവിലെ ഹാജരായി

രാവിലെ ഹാജരായി

രാവിലെ 10.45 ഓടെയാണ് അപ്പുണ്ണി ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. സഹോദരനും രണ്ടു സുഹൃത്തുക്കളും ഇയാള്‍ക്കൊപ്പം കാറില്‍ പോലീസ് ക്ലബ്ബിലെത്തിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തി

അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തി

സിഐ ബിജു പൗലോസ് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതിനായി പോലീസ് ക്ലബ്ബിലെത്തിയിട്ടുണ്ട്.

പങ്കില്ലെന്ന് അപ്പുണ്ണി

പങ്കില്ലെന്ന് അപ്പുണ്ണി

കേസില്‍ തനിക്കു പങ്കില്ലെന്നാണ് പോലീസ് ക്ലബ്ബിലേക്ക് കയറുന്നതിനിടെ അപ്പുണ്ണി പ്രതികരിച്ചത്. മാധ്യമങ്ങളോട് കൂടുതല്‍ സംസാരിക്കാന്‍ തയ്യാറാവാതെ വളരെ വേഗത്തില്‍ ഇയാള്‍ അകത്തേക്ക് പോവുകയായിരുന്നു.

ഹൈക്കോടതി കൈവിട്ടു

ഹൈക്കോടതി കൈവിട്ടു

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അപ്പുണ്ണി നിര്‍ബന്ധിതനായത്. ശനിയാഴ്ച ഇയാള്‍ ഹാജരായേക്കുമെന്ന് സൂചനയനുണ്ടായിരുന്നു. എന്നാല്‍ ഹാജരാവണമെന്ന നോട്ടീസ് തനിക്കു ലഭിച്ചില്ലെന്ന് അപ്പുണ്ണിയുടെ അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ് രാവിലെ ഹാജരാവണമെന്ന് അപ്പുണ്ണിക്ക് കോടതി നോട്ടീസ് അയച്ചത്.

കൂടുതല്‍ വിവരങ്ങള്‍ തേടി പോലീസ്

കൂടുതല്‍ വിവരങ്ങള്‍ തേടി പോലീസ്

ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ അപ്പുണ്ണിയില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

അറസ്റ്റ് ചെയ്‌തേക്കും

അറസ്റ്റ് ചെയ്‌തേക്കും

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഡാലോനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അപ്പുണ്ണിയെ പോലീസ് അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. അപ്പുണ്ണിയെ കേസിലെ പ്രതിയാക്കുമെന്ന തരത്തില്‍ നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.

സുനിയുമായി ബന്ധം

സുനിയുമായി ബന്ധം

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയും അപ്പുണ്ണിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. ജയിലില്‍ വച്ച് നിരവധി തവണ സുനി അപ്പുണ്ണിയെ വിളിച്ചതിന്റെ രേഖകള്‍ പോലീസിനു ലഭിച്ചിരുന്നു. കൂടാതെ ഏലൂരില്‍ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതായും വ്യക്തമായിട്ടുണ്ട്.

നാടകീയ ഹാജരാവല്‍

നാടകീയ ഹാജരാവല്‍

അപ്പുണ്ണിയുടെ ഹാജരാവല്‍ അല്‍പ്പം നാടകീയത നിറഞ്ഞതായിരുന്നു. രാവിലെ 10.40ന് അപ്പുണ്ണിയുമായി മുഖസാദൃശ്യമുള്ള ഒരാള്‍ ഇവിടെയെത്തി. അപ്പുണ്ണിയാണോയെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അതോയെന്നായിരുന്നു മറുപടി. ഇയാളെ പോലീസ് വന്ന് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനു പിന്നാലെ യഥാര്‍ഥ അപ്പുണ്ണി കാറില്‍ ഇവിടെയെത്തുകയായിരുന്നു.

ആദ്യമെത്തിയത്

ആദ്യമെത്തിയത്

ആദ്യം വന്ന അപ്പുണ്ണിയുടെ അപരന്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഇയാള്‍ അപ്പുണ്ണിയുടെ സഹോദരനാണെന്ന് അഭ്യൂഹമുണ്ട്്. ചോദ്യം ചെയ്യലിനായാണ് ഇയാള്‍ ഇവിടെ ഹാജരായതെന്നും സംശയമുയര്‍ന്നിട്ടുണ്ട്.

English summary
Appunni arrived in aluva police club
Please Wait while comments are loading...