കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി അർച്ചന കവിയോട് മോശം പെരുമാറ്റം; സ്റ്റേഷൻ ഹൗസ് ഓഫീസറെ താക്കീത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Google Oneindia Malayalam News

കൊച്ചി: അഭിനേത്രി അർച്ചന കവി പൊലീസിനെതിരെ നടത്തിയ ആരോപണത്തിൽ വീണ്ടും നടപടിയെടുത്ത് പോലീസ്. കുറ്റാരോപിതനായ സ്റ്റേഷൻ ഹൗസ് ഓഫീസറെ താക്കീത് ചെയ്തായിരുന്നു പോലീസിന്റെ നടപടി.

സിറ്റി പോലീസ് കമ്മീഷണർ ആണ് ഫോർട്ട് കൊച്ചി എസ് എച്ച് ഒ സി എസ് ബിജുവിനെ താക്കീത് ചെയ്തത്. ചലച്ചിത്ര നടി പങ്കുവച്ച തന്റെ ദുരന്തത്തിന് പിന്നാലെ സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടന്നിരുന്നു. ഈ അന്വേഷണത്തിൽ സി എസ് ബിജുവിന്റെ ഭാഗത്തുനിന്നും തെറ്റ് സംഭവിച്ചതായി കണ്ടെത്തി.

ഇതിന് പിന്നാലെയാണ് ഇപ്പോൾ സിറ്റി പോലീസ് കമ്മീഷണർ കുറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് താക്കീത് നൽകിയിരിക്കുന്നത്. പോലീസിന് എതിരെ നടി അര്‍ച്ചന കവി പങ്കിട്ട ഇൻസ്റ്റ ഗ്രാം പോസ്റ്റ് വൈറൽ ആയിരുന്നു.

1

വാഹന പരിശോധനക്കിടെ സദാചാര രീതിയിലുളള പരാമർശം പൊലീസ് നടത്തി എന്നാണ് അർച്ചന കവി നേരത്തെ ആരോപിച്ചിരുന്നത്. ഈ സംഭവത്തിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. അതേസമയം, പൊലീസിനെതിരെ നടി ആരോപിച്ച വിവരങ്ങൾക്ക് പിന്നാലെ, കൂടുതൽ തെളിവുകൾ ഇക്കഴിഞ്ഞ ദിവസം പുറത്തു വന്നു. പൊലീസ് പരിശോധനയ്ക്കിടെ നടിയോട് മോശമായി പെരുമാറിയെന്ന് തെളിയിക്കുന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്.

'താൻ കോടതി വ്യവസ്ഥകൾ ലംഘിച്ചിട്ടില്ല'; ജാമ്യം തേടി പിസി; മൂന്ന് ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ'താൻ കോടതി വ്യവസ്ഥകൾ ലംഘിച്ചിട്ടില്ല'; ജാമ്യം തേടി പിസി; മൂന്ന് ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

2

ഇതിന് പിന്നാലെ, കൊച്ചി കമ്മീഷണർക്ക് ഈ റിപ്പോർട്ട് കൈമാറി. കുറ്റാരോപിതനായ ഇന്‍സ്‌പെക്ടര്‍ വി എസ് ബിജുവിന് എതിരെ വകുപ്പ് തല നടപടിയ്ക്ക് മട്ടാഞ്ചേരി എസി പി ശുപാര്‍ശ ചെയ്തിരുന്നു. നടിക്കെതിരെയുളള കേസിൽ ആഭ്യന്തര അന്വേഷണം നടത്തിയത് മട്ടാഞ്ചേരി അസി പൊലീസ് കമ്മീഷണര്‍ വി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ ആണ്.

4

അതേസമയം, നിലവിൽ പുറത്തു വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് തല നടപടി ഉണ്ടാകുമെന്ന് കമ്മീഷണര്‍ സി എ ച്ച് നാഗരാജു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ആണ് ഇപ്പോൾ താക്കീത് ചെയ്തിരിക്കുന്നത്. എന്നാൽ, നടിയുടെ ആരോപണത്തെ തളളി പൊലീസുകാരൻ രംഗത്ത് വന്നിരുന്നു. നടിയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടില്ല എന്നായിരുന്നു പൊലീസുകാരന്റെ പ്രതികരണം.

ഇതെന്ത് ചിരിയാണ് നമിത പ്രമോദ്?... കൈയ്യടിച്ച് ആരാധകര്‍, നടിയുടെ വൈറല്‍ ചിത്രങ്ങള്‍

4

അതേസമയം, പട്രോളിങ്ങിന്റെ ഭാഗമായി ഇവരിൽ നിന്ന് വിവരം ശേഖരിച്ചു എന്നായിരുന്നു ഇദ്ദേഹം നൽകിയ വിശദീകരണം ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പൊലീസിന് എതിരെ പ്രതികരിച്ച് നടി അർച്ചന കവി രംഗത്ത് വന്നത്. ഇതിന് പിന്നാലെ 3 ദിവസങ്ങൾക്ക് മുൻപ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. നടിയുടെ പോസ്റ്റിൽ വ്യക്തമാക്കുന്ന സ്ഥലങ്ങളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ ആരാണെന്ന് കണ്ടെത്താൻ ആയിരുന്നു ആദ്യ അന്വേഷണം നടന്നത്.

5

മട്ടാഞ്ചേരി എസി പിക്കായിരുന്നു അന്വേഷണ ചുമതല. ഉടൻ തന്നെ കേസിൽ നടപടി സ്വീകരിക്കുമെന്ന വിവരങ്ങൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ ആണ് ഇപ്പോൾ പൊലീസുകാരൻ തെറ്റ് ചെയ്തു എന്ന് കണ്ടെത്താൻ കഴിഞ്ഞത്. കുറച്ചു ദിവസങ്ങൾ മുമ്പാണ് പൊലീസിനെതിരെ നടി അർച്ചന കവി തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിൽ ചില ആരോപണങ്ങൾ ഉന്നയിച്ചത്. രാത്രിയിൽ സ്ത്രീകൾ മാത്രം യാത്ര ചെയ്ത ഓട്ടോ തടഞ്ഞ് കൊച്ചി പൊലീസ് മോശമായി പെരുമാറി എന്നതായിരുന്നു താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വെളിപ്പെടുത്തിയത്.

5

കേരള പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ ദുരനുഭവമാണ് നടി അർച്ചന കവി പങ്കിട്ടിരുന്നത്. പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെ ആയിരുന്നു അർച്ചന കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. സുഹൃത്തിനും കുടുംബത്തിനും ഒപ്പം രാത്രി വീട്ടിൽ നിന്നും വരുന്ന വഴിയാണ് താരത്തിന് കേരള പോലീസിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നത്.

7

ഈ അനുഭവമാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വ്യക്തമാക്കുന്നത്. ഒരു ഓട്ടോയിൽ സ്ത്രീകൾ മാത്രമായി യാത്ര ചെയ്തു വരികയായിരുന്നു സംഭവം. തങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു പൊലീസ്. വളരെ മോശമായാണ് അവരുടെ പെരുമാറ്റം ഉണ്ടായത്. തനിക്കൊരിക്കലും സുരക്ഷിതമായി തോന്നിയെന്നും അർച്ചന കവി പറയുന്നു. തന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പൊലീസിനോട് വ്യക്തമാക്കിയതാണ്. എന്നാൽ, എന്തിനാണ് വീട്ടിലേക്ക് പോകുന്നത് എന്നാണ് പൊലീസ് തിരിച്ചു ചോദിച്ചത് എന്നും വ്യക്തമാക്കി. കേരള പൊലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ്ടാ​ഗിലാണ് പോസ്റ്റ് പുറത്തു വന്നിരിക്കുന്നത്.

8

അർച്ചനയുടെ കുറിപ്പ് ഇങ്ങനെ ; - 'ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോ​ഗസ്ഥർ ഞങ്ങളെ നിർത്തിച്ച് ചോദ്യം ചെയ്തു. ഒരു ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു. അവർ വളരെ അധികം പരുഷമായാണ് പെരുമാറിയത്. ഞങ്ങൾക്ക് സുരക്ഷിതമായി തോന്നിയില്ല. ഞങ്ങൾ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥത പെടുത്തുന്നതായിരുന്നു'.

English summary
archana kavi allegations against police; Kochi Commissioner warned Station House Officer over this case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X