കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഠിക്കുന്ന കാലം മുതലുള്ള പ്രണയം, ജാതി വിദ്വേഷം, പോലീസ് ഇടപെടല്‍... എന്നിട്ടും കാക്കാനായില്ല ആതിരയെ

  • By Desk
Google Oneindia Malayalam News

അരീക്കോട്: ഉത്തരേന്ത്യയിലെ ദുരഭിമാന കൊലകളകളെ കുറിച്ച് ഒരുപാട് വാചാലരാകാറുണ്ട് മലയാളികള്‍. കേരളത്തിന്റെ സാംസ്‌കാരിക ഔന്ന്യത്തത്തെ കുറിച്ച് അഭിമാന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ജാതി കൊലകളെ രൂക്ഷമായി വിമര്‍ശിക്കാറും ഉണ്ട്.

എന്നാല്‍ അവകാശപ്പെടുന്ന ഔന്നത്യമൊന്നും നമുക്കില്ലെന്നതാണ് അരീക്കോട്ടെ ആതിരയുടെ കൊലപാതകം തെളിയിക്കുന്നത്. ജാതിഭ്രാന്ത് മൂത്ത ഒരു സമൂഹം ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്ന് വ്യക്തമാക്കിത്തരുകയാണ് രാജന്‍ എന്ന ക്രൂരനായ പിതാവ്.

സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയായ ഒരു പെണ്‍കുട്ടിക്ക് പോലും ഇതാണ് വിധി എന്ന് വന്നാല്‍ പിന്നെ അതിന് പോലും കഴിയാത്തവരുടെ സ്ഥിതി എന്തായിരിക്കും. വര്‍ഷങ്ങള്‍ നീണ്ട പ്രണയം ആയിരുന്നു ആതിരയുടേയത്. കൊലപാതകത്തിലേക്കെത്തിയ ആ സംഭവങ്ങള്‍ ഇങ്ങനെ ആയിരുന്നു.

ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ്

ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ്

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു ആതിര. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം ആയിരുന്നു ഇത്. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിക്കുന്ന കാലത്താണ് ബ്രിജേഷുമായുള്ള അടുപ്പം തുടങ്ങുന്നത്. എന്നാല്‍ അക്കാലത്ത് ഇക്കാര്യം വീട്ടില്‍ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. എന്നാല്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതിന് ശേഷം അക്കാര്യം വീട്ടുകാരെ അറിയിക്കുകയായിരുന്നു.

ജാതിയായിരുന്നു പ്രശ്‌നം, ജാതി മാത്രം

ജാതിയായിരുന്നു പ്രശ്‌നം, ജാതി മാത്രം

ആതിരയുടേയും ബ്രിജേഷിന്റേയും കാര്യത്തില്‍ ജാതിയായിരുന്നു പ്രശ്‌നം. ജാതി മാത്രമായിരുന്നു പ്രശ്‌നം എന്ന് എടുത്ത് പറയേണ്ടി വരും. ജോലിയോ, സാമ്പത്തിക പ്രശ്‌നങ്ങളോ ആയിരുന്നില്ല. സൈനികനാണ് ബ്രിജേഷ്. ആതിരയ്ക്കും ജോലിയുണ്ട്. എന്നാല്‍ ആതിരയുടെ പിതാവ് രാജന് ഇതൊന്നും അതിയായിരുന്നില്ല. ജാതിവെറി തന്നെ ആയിരുന്നു അവിടെ പ്രശ്‌നം. വീട്ടിലെ മറ്റുള്ളവര്‍ക്ക് ഇതിനോട് അത്രയ്ക്ക് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സൂചനകള്‍.

രജിസ്റ്റര്‍ വിവാഹം

രജിസ്റ്റര്‍ വിവാഹം

ആതിരയുടെ വീട്ടുകാരിടെ ഏതിര്‍പ്പിനെ തുടര്‍ന്ന് രണ്ട് പേരും രജസ്റ്റര്‍ വിവാഹം നടത്തിയിരുന്നു എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബ്രിജേഷ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. വീട്ടുകാരുടെ സമ്മതത്തോടെ തന്നെ വിവാഹം നടക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു ഇവര്‍. ഒടുവില്‍ വിവാഹം നിശ്ചയിക്കുകയും ചെയ്തു. എന്നിട്ടും ബ്രിജേഷിന് ആതിരയെ ഈ ലോകത്ത് നിന്ന് തന്നെ നഷ്ടമായി.

പോലീസ് ഇടപെട്ടിട്ടും

പോലീസ് ഇടപെട്ടിട്ടും

ആതിരയും ബ്രിജേഷും തമ്മിലുള്ള ബന്ധം പിതാവ് രാജന്‍ വലിയ പ്രശ്‌നമാക്കിയപ്പോള്‍ വിഷയം പോലീസ് സ്‌റ്റേഷനിലും എത്തി. അരീക്കോട് പോലീസ് ആയിരുന്നു വിഷയത്തില്‍ ഇടപെട്ടത്. അവിടെ നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ രാജന്‍ വിവാഹം നടത്തിക്കൊടുക്കാന്‍ തയ്യാറായതും ആണ്. സൗത്ത് പുത്തലം സാളഗ്രാമം ക്ഷേത്രത്തില്‍ വച്ച് മാര്‍ച്ച് 23 ന് വിവാഹം നടത്താന്‍ ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാഹത്തലേന്ന് രാജന്‍ സ്വന്തം മകളെ അതി ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ആതിരഭയപ്പെട്ടിരുന്നു

ആതിരഭയപ്പെട്ടിരുന്നു

പിതാവില്‍ നിന്നുള്ള ഒരു ആക്രമണം ആതിര പ്രതീക്ഷിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛന്‍ കൊന്നുകളഞ്ഞേക്കുമെന്ന് ആതിര ഭയപ്പെട്ടിരുന്നത്രെ. ബ്രിജേഷും ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇങ്ങനെയൊന്ന് വിവാഹത്തലേന്ന് തന്നെ സംഭവിക്കും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഓട്ടോ ഡ്രൈവര്‍ ആയ രാജന്‍ മദ്യപിച്ചെത്തിയാണ് ആതിരയെ കുത്തിക്കൊന്നത്. നെഞ്ചിലായിരുന്നു ആഞ്ഞ് കുത്തിയത്. ഹൃദയത്തിലേറ്റ മുറിവ് തന്നെയാണ് മരണകാരണവും.

ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടെന്ന്

ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടെന്ന്

അയല്‍വീട്ടില്‍ അഭയം തേടിയ ആതിരയെ, മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് രാജന്‍ കുത്തിയത്. ആളുകള്‍ കൂടി ആതിരയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ അതിനേയും രാജന്‍ എതിര്‍ത്തിരുന്നു. ആളുപത്രിയിലേക്ക് കൊണ്ടുപോയിട്ടും കാര്യമൊന്നും ഇല്ലെന്നായിരുന്നത്രെ രാജന്‍ പറഞ്ഞുകൊണ്ടിരുന്നത്. ആരേയും അടുത്ത് വരാന്‍ അനുവദിക്കാതെ കത്തി വീശി നില്‍ക്കുകയായിരുന്നു രാജന്‍. ഒടുവില്‍ പോലീസ് എത്തിയാണ് രാജനെ കീഴ്‌പ്പെടുത്തിയത്.

വാതിൽ ചവിട്ടിത്തുറന്ന് മകളുടെ നെഞ്ചിൽ രാജൻ കത്തി കുത്തിയിറക്കി! മലപ്പുറത്തെ ഞെട്ടിച്ച ദുരഭിമാനക്കൊല വാതിൽ ചവിട്ടിത്തുറന്ന് മകളുടെ നെഞ്ചിൽ രാജൻ കത്തി കുത്തിയിറക്കി! മലപ്പുറത്തെ ഞെട്ടിച്ച ദുരഭിമാനക്കൊല

വിവാഹ തലേന്ന് പിതാവിന്റെ കുത്തേറ്റ് മരിച്ച ആതിര യാത്രയായത് ഒരുപാട് മോഹങ്ങള്‍ ബാക്കിയാക്കിവിവാഹ തലേന്ന് പിതാവിന്റെ കുത്തേറ്റ് മരിച്ച ആതിര യാത്രയായത് ഒരുപാട് മോഹങ്ങള്‍ ബാക്കിയാക്കി

English summary
Areekode honour killing: Athira and Brijesh were in love for years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X