കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരിഫ് മുഹമ്മദ് ഖാന് ഗവർണർ പദവിയിൽ ഇരിക്കാൻ അര നിമിഷം പോലും അർഹതയില്ല; ഡിവൈഎഫ്ഐ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം ഏറെ ചർച്ച ചെയ്ത കൊടകര കള്ളപ്പണക്കേസിൽ അടക്കം ബി ജെ പി നേതാക്കൾ പ്രതിയായ അനേകം ക്രിമിനൽ കേസുകളിൽ അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് ഞെട്ടിപ്പിക്കുന്നതാണെന്ന് ഡി വൈ എഫ് ഐ. തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥിയെ തട്ടി കൊണ്ട് പോകൽ അടക്കം ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ പ്രതിയായ ക്രിമിനൽ കേസുകളാണ് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അട്ടിമറിക്കാൻ ശ്രമിച്ചത്.

abarimalai-12121-600-07-1

കോടതിയുടെ പരിഗണയിലുള്ള വിഷയമാണെന്ന് പോലും വക വെക്കാതെ രാജ്യത്തെ നിയമ വ്യവസ്ഥയെ വെല്ലു വിളിച്ചു കൊണ്ട് ക്രിമിനലുകൾക്ക് വേണ്ടി ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത് നിയമ വിരുദ്ധം മാത്രമല്ല, ഭരണഘടനാ വിരുദ്ധവുമാണ്. കള്ളപ്പണ കേസ് ഉൾപ്പെടുന്ന രാജ്യദ്രോഹ കേസുകൾ അട്ടിമറിക്കാനാണ് ഗവർണർ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിരിക്കുന്നത്. ബിജെപി നേതാക്കളുടെ ആജ്ഞാനുവർത്തിയായി സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഗവർണർ
രാജ്ഭവനെ മാരാർജി ഭവനാക്കി മാറ്റി കൊണ്ടിരിക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവി ഒഴിഞ്ഞ് ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണമെന്നും ഡി വൈ എഫ് ഐ പ്രസ്താവനയിൽ പറഞ്ഞു.

സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കുന്നതിനിടെയാണ് ഇപ്പോൾ ഗവർണറുടെ കത്ത് പുറത്തുവന്നിരിക്കുന്നത്. 2021 ജൂണ്‍ 10ന് അയച്ച കത്തിലാണ് ബി ജെ പി നേതാക്കളുടെ പരാതിയില്‍ ഉചിത നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ബി ജെ പി നേതാക്കളായ ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ,പി സുധീർ, എസ് സുരേഷ് , വി വി രാജേഷ് എന്നീ നേതാക്കൾ ഗവർണറെ കണ്ടത് പിന്നാലെയായിരുന്നു കത്ത് അയച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതിയായ കൊടകര കോഴപ്പണ കേസ്, മഞ്ചേശ്വരം കേസ് തുടങ്ങിയ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ജനാധിപത്യ ധ്വംസനമാണെന്നും കാണിച്ച് നേതാക്കൾ ഗവർണർക്ക് പരാതി നൽകിയിരുന്നു. ഇതിലാണ് ഗവർണറുടെ ഇടപെടൽ ഉണ്ടായത്.

സർക്കാറിനെകൊണ്ട് പ്രവാസികള്‍ക്കെന്ത് കാര്യമുണ്ടായി: കോവിഡ് കാലത്തെ ആഘാതം പഠിക്കാന്‍ സർവ്വേസർക്കാറിനെകൊണ്ട് പ്രവാസികള്‍ക്കെന്ത് കാര്യമുണ്ടായി: കോവിഡ് കാലത്തെ ആഘാതം പഠിക്കാന്‍ സർവ്വേ

'ഒബാമയോടും ജോണ്‍ കീയോടും ഇങ്ങനെ ചോദിച്ചിരുന്നോ'? മാധ്യമപ്രവര്‍ത്തകന് ജസീന്തയുടെ കലക്കന്‍ മറുപടി'ഒബാമയോടും ജോണ്‍ കീയോടും ഇങ്ങനെ ചോദിച്ചിരുന്നോ'? മാധ്യമപ്രവര്‍ത്തകന് ജസീന്തയുടെ കലക്കന്‍ മറുപടി

അബ്ദുറഹിമാന്‍ എന്ന പേരിന് എന്താണ് കുഴപ്പം?; സോറി പറഞ്ഞതുകൊണ്ട് തീരുന്ന പ്രശ്‌നമല്ലെന്ന് മന്ത്രി റിയാസ്അബ്ദുറഹിമാന്‍ എന്ന പേരിന് എന്താണ് കുഴപ്പം?; സോറി പറഞ്ഞതുകൊണ്ട് തീരുന്ന പ്രശ്‌നമല്ലെന്ന് മന്ത്രി റിയാസ്

English summary
Arif Muhammad Khan does not deserve even half a second to hold the post of governor; DYFI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X