ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യചെയ്യല്‍; സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലെ കസ്റ്റംസ് സംഘമാണ് അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയോടെയാണ് അര്‍ജുന്‍ ചോദ്യം ചെയ്യലിന് വേണ്ടി കസ്റ്റംസിന് മുമ്പില്‍ ഹാജരായത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 2.33 കിലോ സ്വര്‍ണവുമായി അറസ്റ്റിലായ ഷഫീഖിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് അര്‍ജുന്‍ ആയങ്കിക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞത്. ഷഫീഖിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നുത്. ഇയാളെ കോടതി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. സ്വര്‍ണവുമായി വിമാനത്താവളത്തിലെത്തിയ ഷഫീഖിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് അര്‍ജുന്‍ ആയങ്കിയായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയയാണ് സ്വര്‍ണക്കടത്തിന് പിന്നില്‍.
അതേസമയം, കരിപ്പൂര്‍ കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വഴി നടക്കുന്ന സ്വര്‍ണക്കടത്ത് കേസിലെ സുപ്രധാന കണ്ണിയാണ് 25 വയസ് മാത്രം പ്രായമുള്ള അര്‍ജുന്‍ ആയങ്കി. സ്വര്‍ണകടത്തിന് പുറമെ ഇത്തരത്തില്‍ മറ്റുള്ളവര്‍ കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം പിടിച്ചുപറിച്ചുയുമാണ് ഇയാള്‍ കഴിഞ്ഞ നാല് വര്‍ഷത്തോളമായി ചെയ്തുകൊണ്ടിരുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അഴീക്കോട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജുനിനെ ഒരു വര്‍ഷം മുന്‍പ് പാര്‍ട്ടി പുറത്താക്കിയിരുന്നു.












Click it and Unblock the Notifications