മധ്യപ്രദേശിലുണ്ടായ വാഹനാപകടത്തിൽ പയ്യന്നൂർ സ്വദേശിയായ സൈനികൻ മരിച്ചു
പയ്യന്നൂർ: മധ്യപ്രദേശ് സാഗറിൽ ഡ്യൂട്ടിക്കിട്ടയിലുണ്ടായ വാഹനാപകടത്തിൽ സൈനികൻ മരിച്ചു. 571 ASC ബെറ്റാലിയൻ ആർമി ഉദ്യോഗസ്ഥനായ വി പി സുനീഷാ(28)ണ് ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.

പയ്യന്നൂർ കൊറ്റിക്കവിലെ പാറയിൽ ചന്ദ്രന്റെയും വിപി സാവിത്രിയുടെയും മകനാണ്. സഹോദരൻ സനൂപ്. ബുധനാഴ്ച 2 മണിയോടെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം ഔദ്യോഗിക ബഹുമതിയോടെ വൈകീട്ട് 5 മണിക്ക് സമുദായ സ്മശാനത്തിൽ സംസ്കരിക്കും.












Click it and Unblock the Notifications