കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോര്‍ട്ടിക് ശസ്ത്രക്രിയ: ഡോ മൂസക്കുഞ്ഞിയുടെ നേതൃത്വത്തില്‍ അപൂര്‍വ്വ നേട്ടം

Google Oneindia Malayalam News

കാസര്‍കോട്: അയോര്‍ട്ടിക് ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതുജീവന്‍ നല്‍കി കൊച്ചിയിലെ വി.പി.എസ് ലേക്‌ഷോര്‍ ആസ്പത്രിയില്‍ കാസര്‍കോട് സ്വദേശിയും പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. എം.കെ മൂസക്കുഞ്ഞിയുടെ നേതൃത്വത്തില്‍ അപൂര്‍വ്വ നേട്ടം. പത്ത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം രോഗി പൂര്‍ണ്ണമായും സുഖം പ്രാപിച്ചുവരുന്നതായി ഡോ. മൂസക്കുഞ്ഞി പറഞ്ഞു. 70 വയസുള്ള ഗോപിനാഥിനാണ് ശസ്ത്രക്രിയ നടത്തിയത്.

കര്‍ണാടക തിരഞ്ഞെടുപ്പ് ചൂടിലേക്ക്! സിദ്ധരാമയ്യ ചരിത്രം തിരുത്തുമോ, പുതിയ തന്ത്രങ്ങളുമായി ബിജെപി!!കര്‍ണാടക തിരഞ്ഞെടുപ്പ് ചൂടിലേക്ക്! സിദ്ധരാമയ്യ ചരിത്രം തിരുത്തുമോ, പുതിയ തന്ത്രങ്ങളുമായി ബിജെപി!!

നെഞ്ച് വേദനയും ശ്വാസംമുട്ട് അനുഭവപ്പെടുകയും ശബ്ദത്തില്‍ വ്യത്യാസം കാണുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡോക്ടറെ സമീപിച്ചത്. നെഞ്ചിനകത്തുള്ള അയോട്ടയുടെ ഭാഗത്തുള്ള ആര്‍ച്ച് ഓഫ് ഓര്‍ട്ടക്ക് ഏഴ് സെന്റിമീറ്റര്‍ നീളമുള്ള ഓര്‍ട്ട അനോറിസം എന്ന രോഗമാണ് ബാധിച്ചത്. ഇത്രയും വലിപ്പമുള്ള അനോറിസം ഏത് നിമിഷവും തനിയെ പൊട്ടുകയും രോഗി മരണപ്പെടുകയും ചെയ്യാവുന്ന സാഹചര്യമാണ്. വൈദ്യശാസ്ത്രത്തില്‍ തന്നെ അതിസങ്കീര്‍ണ്ണവും അത്ഭുതകരവുമായ ഡീപ് ഹൈപോ തെര്‍മിക് സെര്‍ക്കുലേറ്ററി അറസ്റ്റ് എന്ന സംവിധാനത്തിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്.

heart

ശരീരത്തിലെ സാധാരണഗതിയിലുള്ള 37 ഡിഗ്രി സെല്‍ഷ്യല്‍സ് ഉഷ്ണാംശത്തെ 15 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ത്തുകയും തുടര്‍ന്ന് രക്ത ചംക്രമണം പൂര്‍ണ്ണമായും 40 മിനിട്ടുകളോളം നിശ്ചലമാക്കുന്ന സംവിധാനമാണ് ഇത്. ഈ സമയത്ത് തലച്ചോര്‍ അടക്കം എല്ലാ അവയവങ്ങളും പൂര്‍ണ്ണമായും നിലക്കും. അപൂര്‍വ്വമായ അവസരങ്ങളില്‍ മാത്രമേ ഈ രീതിയില്‍ ശസ്ത്രക്രിയ നടത്താറുള്ളു. ഡോ. മൂസക്കുഞ്ഞിക്ക് പുറമെ ഡോ. രാകേഷ് ഗോപാല്‍, ഡോ. എം.നെബു, ഡോ. റൂബിന്‍, ഡോ. സന്ധ്യ, സുരേഷ് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു.

അതിവേഗ ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നതിന് വിലക്ക്! കെഎസ്ആർടിസിക്കും സ്വകാര്യ ബസുകൾക്കും ബാധകം.അതിവേഗ ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നതിന് വിലക്ക്! കെഎസ്ആർടിസിക്കും സ്വകാര്യ ബസുകൾക്കും ബാധകം.

English summary
aortic surgery; dr moosakkunji successfully completed in lekshore hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X