കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് കനത്ത ജാഗ്രത, നൂറോളം ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ ബാധിതര്‍ ചികിത്സ തേടിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നൂറോളം ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. പാരശാല താലൂക്ക ആശുപത്രി, നെയ്യാറ്റിന്‍ കരയിലെ രണ്ട് സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലെ ജീവനക്കാരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച രോഗികള്‍ ഇവിടങ്ങളില്‍ ചികിത്സ തേടിയിരുന്നു. ഇതിനെ തുടര്‍ന്നാണിത്.

corona

അതേസമയം, നെയ്യാറ്റിന്‍കര, പാറശാല പ്രദേശത്തെ കൂടുതല്‍ പഞ്ചായത്തുകള്‍ ഹോട്ട്‌സ്‌പോട്ടാക്കുമെന്ന് സൂചനയുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മാങ്കാല സ്വദേശിയായ 68കാരനും നെയ്യാറ്റിന്‍കര പത്താംകല്ല് സ്വദേശിയായ അന്‍പതുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ കളക്ടര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു.

അതേസമയം, തിരുവനന്തപുരത്തടക്കം സംസ്ഥാനത്ത് ഇന്നലെ 10 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇവരില്‍ 6 പേര്‍ കൊല്ലം ജില്ലയിലും 2 പേര്‍ വീതം തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളിലും നിന്നുള്ളവരാണ്. ഇതില്‍ 2 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലെ ഒരാള്‍ ആന്ധ്രാപ്രദേശില്‍ നിന്നും വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കാസര്‍ഗോഡ് ജില്ലയിലെ രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാള്‍ തമിഴ്നാട്ടില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ ഒരാള്‍ മാധ്യമ പ്രവര്‍ത്തകനാണ്. കൊല്ലം ജില്ലയിലെ 3 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

സംസ്ഥാനത്ത് 10 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 3 പേരുടേയും പത്തനംതിട്ട ജില്ലയിലെ ഒരാളുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 369 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,673 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 20,172 പേര്‍ വീടുകളിലും 501 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 24,952 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 23,880 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 875 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 801 സാമ്പിളുകള്‍ നെഗറ്റീവായി.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam

സമൂഹത്തില്‍ കോവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 26ന് 3101 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 2682 എണ്ണം നെഗറ്റീവ് ആണ്. 391 സാമ്പിളുകള്‍ ലാബുകളില്‍ പരിശോധനയിലാണ്. 25 സാമ്പിളുകള്‍ ലാബുകള്‍ പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ചിട്ടുണ്ട്.പുതുതായി 2 ഹോട്ട് സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍, കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 102 ആയി.

English summary
Around 100 Health Workers in Thiruvananthapuram Under Corona Observation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X