കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീറ്റ ജലാറ്റിന്‍ ഓഫീസ് അക്രമം; മാവോയിസ്റ്റ് അനൂപിനെ സംശയം

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: കൊച്ചിയിലെ നീറ്റാ ജലാറ്റിന്‍ ഓഫീസ് മാവോയിസ്റ്റകളെന്ന് കരുതുന്നവര്‍ അടിച്ച തകര്‍ത്ത സംഭവത്തില്‍ കഴിഞ്ഞദിവസം പോലീസ് പിടിയിലായ അനൂപും പങ്കെടുത്തിരുന്നതായി സൂചന. ഓഫീസിലെ സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ അക്രമികളില്‍ ഒരാള്‍ക്ക് അനൂപമായുള്ള സാമ്യമാണ് പോലീസിനെ ഇത്തരത്തിലൊരു നിഗമനത്തിലെത്താന്‍ ഇടയാക്കിയത്.

രൂപേഷുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് പത്തനം തിട്ട സ്വദേശിയായ അനൂപ്. വെച്ചൂച്ചിറ പോളിടെക്‌നിക്കില്‍ പഠിച്ചിരുന്ന കാലത്ത് എസ്എഫ്‌ഐ നേതാവു കൂടിയായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിലൂടെയാണ് മാവോയിസത്തിലേക്ക് കടക്കുന്നത്. വര്‍ഷങ്ങളായി രൂപേഷിനൊപ്പം പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിയുമ്പോഴും നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അനൂപ് നേരിട്ട് രംഗത്തെത്തിയിരുന്നു.

maoists

2011ല്‍ ഇദ്ദേഹം യുഎഇയില്‍ ജോലിക്കുവേണ്ടി പോയിരുന്നെങ്കിലും, മാവോയിസ്റ്റ് പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആകില്ലെന്ന് വന്നതോടെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. 2012ലാണ് വീടു വിടുന്നത്. മകനെ സുവിശേഷ പ്രവര്‍ത്തകനാക്കണമെന്ന് ആഗ്രഹിച്ചിരുന്ന വീട്ടുകാര്‍ മകന്‍ മാവോയിസ്റ്റ് വഴിയിലാണെന്ന് അറിഞ്ഞിരുന്നില്ല.

അതേസമയം, അനൂപിനെതിരെ കാര്യമായ കേസൊന്നും ഇല്ലാത്തതിനാല്‍ നീറ്റ ജലാറ്റിന്‍ കേസ് കെട്ടിവെക്കാനാണ് പോലീസ് ശ്രമമെന്നും റിപ്പോര്‍ട്ടുണ്ട്. മാവോയിസ്റ്റുകളെന്ന് ആരോപിക്കപ്പെടുന്നവര്‍ക്കെതിരെ ഒട്ടേറെ കേസുകള്‍ പോലീസ് ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഇതിനൊന്നും കാര്യമായ തെളിവുകളില്ല. പിടിയിലാകുമ്പോള്‍ ഇവരില്‍ നിന്നും കാര്യമായൊന്നും കണ്ടെടുക്കാന്‍ കഴിയാത്തതും പോലീസിനെ കുഴക്കുന്നുണ്ട്.

English summary
Arrested 'Maoist' Anup behind attack on Kochi Nitta Gelatin office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X