ട്രെയിന്‍ വന്നിറങ്ങിയ യാത്രക്കാരിയുടെ ചെയിന്‍ പൊട്ടിച്ച യുവാവിനേയും പള്ളിയില്‍ നിന്നും ബാഗ് മോഷ്ടിച്ച വൃദ്ധനേയും റെയില്‍വെ പോലീസ് പിടികൂടി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ട്രെയിനില്‍ വന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയുടെ ചെയിന്‍ പൊട്ടിച്ചോടിയ യുവാവിനേയും പള്ളിയില്‍ നിന്നും ബാഗ് മോഷ്ടിച്ച വൃദ്ധ നേയും തിരൂര്‍ റെയില്‍വെ പോലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശിയും തിരൂര്‍ മംഗലത്ത് താമസക്കാരനുമായ കൊച്ചുവിള വീട്ടില്‍ വിപിന്‍ (40) മംഗലാപുരം സ്വദേശി അബ്ദുള്‍ ബഷീര്‍ (70) എന്നിവരാണ് പിടിയിലായത്.

കണ്ണൂരിന്റെ സ്വപ്നം ചിറകേറുന്നു.. അടുത്ത മാസം പരീക്ഷണപ്പറക്കലിനൊരുങ്ങി കണ്ണൂർ വിമാനത്താവളം

രാവിലെ പരശുറാം എക്‌സ്പ്രസ്സില്‍ വന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയുടെ മാല പൊട്ടിച്ചോടിയ വിപിന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ റെയില്‍വെ പോലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.

vibin

പള്ളിയില്‍ നിന്നും ബാഗ് മോഷ്ടിച്ച അബ്ദുള്‍ ബഷീര്‍ (70)

റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ നിരീക്ഷണം നടത്തുകയായിരുന്ന പോലീസ് സംശയാസ്പദ സാഹചര്യത്തിലാണ് അബ്ദുള്‍ ബഷീറിനെ പിടികൂടിയത്.

basheer

വിദ്യാര്‍ത്ഥിനിയുടെ ചെയിന്‍ പൊട്ടിച്ചോടിയ വിപിന്‍

ഇയാളോട് പോലീസുകാര്‍വിവരങ്ങള്‍ ചോദിക്കുന്നത് കണ്ട സ്ഥിരം യാത്രക്കാരിയായ അദ്ധ്യാപികയാണ് അബ്ദുള്‍ ബഷീറിനെ തിരിച്ചറിഞ്ഞ് മോഷ്ടാവാണെന്നു പോലീസിനെ അറിയിച്ചത്.തൃശൂരിലെ പൊക്കാലെയിലെ ഒരു പള്ളിയില്‍ ഇക്കഴിഞ്ഞ 19 ന് നമസ്‌കാരത്തിനിടെ ബാഗ് മോഷ്ടിച്ച അബ്ദുള്‍ ബഷീറിന്റെ പടം വാട്‌സാപ്പില്‍ പ്രചരിച്ചത് അദ്ധ്യാപികയുടെ മൊബൈലിലും വന്നിരുന്നു. വാട്‌സാപ്പ് പരിശോധിച്ച് അദ്ധ്യാപിക ഉറപ്പു വരുത്തി പോലീസിന് വാട്‌സാപ്പ് മെസേജ് കാണിച്ചു കൊടുക്കുകയായിരുന്നു.ഇയാളുടെ ബാഗില്‍ നിന്നും 47,700 രൂപ കണ്ടെടുത്തു.ഇരുവരേയും തിരൂര്‍ പോലീസിനു കൈമാറി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
arrested men for chain snatching and bag robbery by railway police

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്