കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിസാറിനെ ബിജെപിക്കൊപ്പം കൂട്ടാന്‍ ജന്മഭൂമി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കെഎം മാണി എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയാകുമോ എന്ന ചര്‍ച്ചകള്‍ക്കിടെ മാണിക്ക് വേണ്ടി ബിജെപിയും വാതിലുകള്‍ തുറന്നിടുന്നുണ്ടോ... ജന്മഭൂമി ആഗസ്റ്റ് 9 ന് പ്രസിദ്ധീകരിച്ച ലേഖനം വിരല്‍ ചുണ്ടുന്നത് അത്തരം ഒരു സംശയത്തിലേക്കാണ്.

ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ ആറാം പേജില്‍ കെ കുഞ്ഞിക്കണ്ണന്‍ എഴുതിയ ലേഖനത്തില്‍ കെഎം മാണിയെ പരോക്ഷമായി ബിജെപി ചേരിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനെ ദേശീയ രാഷ്ട്രീയം ഇരുകയ്യും നീട്ടി സ്വീകരിച്ചേക്കും എന്നാണ് കുഞ്ഞിക്കണ്ണന്‍ ലേഖനത്തില്‍ പറയുന്നത്.

Janmabhumi Mani

ഇടത് വലത് മുന്നണികളിലായി ചാഞ്ഞും ചെരിഞ്ഞും സഞ്ചരിച്ച ചരിത്രമാണ് മാണിക്കുള്ളത്. ഇനിയെങ്കിലും കേരള രാഷ്ട്രീയത്തില്‍ ഇടത്തോട്ടും വലത്തോട്ടും കണ്ണെറിയുന്നവരെ മാണിസാര്‍ കാര്യമായെടുക്കരുതെന്നും ലേഖനത്തില്‍ പറയുന്നു.

മുഖ്യമന്ത്രിയാകാന്‍ കെഎം മാണി യോഗ്യനാണെന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ ലേഖനം എഴുതിയിരുന്നു. അതില്‍ പറയുന്ന യോഗ്യതകളൊക്കെ കുഞ്ഞിക്കണ്ണന്റെ ലേഖനത്തിലും ആവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയാകാന്‍ ഇടതുമുന്നണി മാണിയെ വിളിക്കുന്നത് സ്‌നേഹം കൊണ്ടല്ലെന്ന് തിരിച്ചറിയാനുള്ള വിവേകം കെഎം മാണിക്കുണ്ടെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

മകന്‍ ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കാന്‍ കെഎം മാണി എന്‍ഡിഎയുടെ ഭാഗമായേക്കുമെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് ചില പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വമാണ് ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് തടഞ്ഞതെന്നാണ് മാണിയുടെ ധാരണ.

എന്തായാലും ഇത്തരമൊരു സംഭവമേ ഇല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ വ്യക്തമാക്കി. പാര്‍ട്ടി പത്രത്തില്‍ വന്ന ലേഖനത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Article published in BJP newspaper indirectly inviting KM Mani to NDA.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X