കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈണം മറക്കാത്തവര്‍ക്ക് വേദിയായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: വിവിധ തൊഴില്‍ മേഖലകളിലാണെങ്കിലും സംഗീതത്തോടുള്ള അഭിനിവേശം അടങ്ങാതെ കാത്തു സൂക്ഷിക്കുന്നവര്‍ക്കുള്ള വേദിയായി പ്രതിവാര സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ മാറുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ബുധനാഴ്ച നടന്ന പരിപാടിയില്‍ പാടാനെത്തിയത് ഒരു ഡോക്ടറും ഹൈക്കോടതി അഭിഭാഷകനും.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍ കാറ്ററേഴ്‌സ് ആ്ന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസസ് എന്നിവ സംയുക്തമായി അവതരിപ്പിച്ചു വരുന്ന പരിപാടിയുടെ 221-ാമത് ലക്കമായിരുന്നു ബുധനാഴ്ച.

hospital

തൃപ്പൂണിത്തുറ ലക്ഷ്മി ആശുപത്രിയിലെ ആയുര്‍വേദ ഡോക്ടറായ വീണ എം വാര്യര്‍, അഭിഭാഷകനായ ബോബന്‍ വിജയന്‍ എന്നിവരാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍ പാടാനെത്തിയത്.

വീണ പൂവേ..., എന്ന ഗാനത്തോടെ അഡ്വ. ബോബന്‍ വിജയനാണ് പരിപാടി തുടങ്ങിയത്. ചലച്ചിത്ര പിന്നണി ഗായകന്‍ കൂടിയായ ബോബന്‍ സിനിമ കൂടാതെ ആല്‍ബങ്ങളിലും സജീവമാണ്. ഇതു കൂടാതെ നിരവധി സംഗീത പരിപാടികളിലും അദ്ദേഹം ഭാഗഭാക്കായിട്ടുണ്ട്.

രണ്ട് യുഗ്മഗാനങ്ങളുള്‍പ്പെടെ 12 പാട്ടുകളാണ് ബോബി വിജയന്‍ അവതരിപ്പിച്ചത്. കണ്ണൈ കലൈമാനെ.., ഇളയ നിലാ..., എന്നീ തമിഴ് ഗാനങ്ങളും മാനാഹെ തൂ..., എന്ന ഹിന്ദി ഗാനവും ബോബന്‍ പാടി.

കാറ്റത്തെ കിളിക്കൂടിലെ ഗോപികേ നിന്‍ വിരല്‍..., എന്ന ഗാനമാണ് ഡോ. വീണ ആദ്യം പാടിയത്. തങ്കത്തോണി തെന്‍ മലയോരം..., ചീരപ്പൂവുകള്‍ക്കുമ്മ..., എല്ലാരും ചൊല്ലണ്.., എന്നിവയുള്‍പ്പെടെ നാല് ഗാനങ്ങളും അഡ്വ. ബോബനുമൊത്ത് രണ്ട് യുഗ്മഗാനങ്ങളും അവര്‍ ആലപിച്ചു.

English summary
arts and medicine programe in kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X