കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനകീയ കോടതിയിലെ ആ വിധി.. ജയിലിൽ നിന്നും ദിലീപിന്റെ ആദ്യ പ്രതികരണം! ആരാധകർക്ക് തൃപ്തിയായി

  • By Anamika
Google Oneindia Malayalam News

കൊച്ചി: ഏറെ പ്രതിസന്ധികള്‍ക്കൊടുവിലാണ് ദിലീപ് ചിത്രം രാമലീല തീയറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്യുന്നു. സിനിമയുടെ വിജയം ജനകീയ കോടതിയിലെ ദിലീപിന്റെ വിജയമായാണ് ആഘോഷിക്കപ്പെടുന്നത്. രാമലീലയുടെ വിജയം ആഘോഷിക്കാന്‍ ദിലീപിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. അതേസമയം ജയിലില്‍ കാണാന്‍ ചെന്ന സംവിധായകന്‍ അരുണ്‍ ഗോപിയോട് ദിലീപ് ചില കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനകീയ കോടതി വിധിയാണ് രാമലീലയുടെ വിജയമെന്ന് നിലപാട് വ്യക്തമാക്കിയ ലാൽ ജോസിനോട് ചേർന്ന് നിൽക്കുന്നതാണ് ദിലീപിന്റെ ആ പ്രതികരണം.

ദിലീപിനെ പുറത്തിറക്കാൻ കുപ്രസിദ്ധ വക്കീല്‍ തയ്യാര്‍.. കേസിൽ നിന്ന് ജനപ്രിയന് പുഷ്പം പോലെ ഊരിപ്പോരാം!ദിലീപിനെ പുറത്തിറക്കാൻ കുപ്രസിദ്ധ വക്കീല്‍ തയ്യാര്‍.. കേസിൽ നിന്ന് ജനപ്രിയന് പുഷ്പം പോലെ ഊരിപ്പോരാം!

പൊട്ടിക്കരഞ്ഞ് ദിലീപ്

പൊട്ടിക്കരഞ്ഞ് ദിലീപ്

രാമലീലയുടെ വിജയവാര്‍ത്ത ദിലീപിനെ അറിയിക്കാനാണ് അരുണ്‍ ഗോപിയും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവും ആലുവ സബ് ജയിലിലേക്ക് ചെന്നത്. സിനിമ വിജയമാണെന്ന് അറിഞ്ഞ ദിലീപ് പൊട്ടിക്കരയുകയായിരുന്നുവെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു.

ദിലീപ് ആദ്യം പറഞ്ഞത്

ദിലീപ് ആദ്യം പറഞ്ഞത്

കരയുക മാത്രമല്ല, ദിലീപ് ചില കാര്യങ്ങള്‍ അരുണ്‍ ഗോപിയുമായി പങ്കുവെയ്ക്കുകയുമുണ്ടായി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അരുണ്‍ ഗോപി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെയും ദിലീപ് വിഷയത്തില്‍ പ്രതികരണവുമായി അരുണ്‍ ഗോപി രംഗത്ത് വന്നിരുന്നു.

ദിലീപ് തന്നെ കെട്ടിപ്പിടിച്ചു

ദിലീപ് തന്നെ കെട്ടിപ്പിടിച്ചു

സരിത തിയറ്ററില്‍ രാമലീലയുടെ ഷോ കഴിഞ്ഞ ഉടനാണ് ടോമിച്ചന്‍ മുളകുപാടവും അരുണ്‍ ഗോപിയും ദിലീപിനെ കാണാന്‍ സബ് ജയിലിലേക്ക് പോയത്. സിനിമ വിജയമാണ് എന്ന് പറഞ്ഞപ്പോള്‍ ദിലീപ് തന്നെ കെട്ടിപ്പിടിച്ചുവെന്ന് അരുണ്‍ പറയുന്നു.

നിരപരാധിയെന്ന് ദൈവത്തിന് അറിയാം

നിരപരാധിയെന്ന് ദൈവത്തിന് അറിയാം

ആ നിമിഷത്തെ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കില്ലെന്ന് അരുണ്‍ ഗോപി പറയുന്നു. താന്‍ ഇങ്ങനെ ചെയ്തിട്ടില്ലെന്ന് ദൈവത്തിന് അറിയാം എന്നായിരുന്നുവത്രേ ദീലീപിന്റെ ആദ്യ പ്രതികരണം.

Recommended Video

cmsvideo
ദിലീപിന് ജാമ്യം; കര്‍ശന ഉപാധികള്‍ ഇവ | Oneindia Malayalam
സത്യത്തിന്റെ വിജയമെന്ന്

സത്യത്തിന്റെ വിജയമെന്ന്

താന്‍ ഇത് ചെയ്തിട്ടില്ല എന്നത് ദൈവം കാണാതിരിക്കില്ല. ആ സത്യത്തിന്റെ വിജയമാണ് ഈ സിനിമയ്ക്ക് സംഭവിച്ചത് എന്നും ദിലീപ് പറഞ്ഞതായി അരുണ്‍ ഗോപി വെളിപ്പെടുത്തുന്നു. ദിലീപ് ഫാന്‍സും ഈ തരത്തില്‍ തന്നെയാണ് രാമലീലയുടെ വിജയത്തെ ആഘോഷിക്കുന്നത്.

ദിലീപ് അത് ചെയ്യില്ലെന്ന്

ദിലീപ് അത് ചെയ്യില്ലെന്ന്

ദിലീപിനെ പിന്തുണച്ച് നേരത്തെ അരുണ്‍ ഗോപി രംഗത്ത് വന്നിരുന്നു.നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ യാഥാര്‍ത്ഥ്യം എന്തെന്ന് നമുക്കറിയില്ല. തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ദിലീപ് അത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്നും അരുണ്‍ ഗോപി പറഞ്ഞിരുന്നു. താന്‍ മനസ്സിലാക്കിയ ദിലീപ് അത്തരക്കാരനല്ല.

യാഥാർത്ഥ്യം മറ്റെന്തോ ആണ്

യാഥാർത്ഥ്യം മറ്റെന്തോ ആണ്

നടിക്ക് സംഭവിച്ചത് തികച്ചും ദൗര്‍ഭാഗ്യകരമായ ഒരു സംഭവം ആണ്. അതിന്റെ യാഥാര്‍ത്ഥ്യം മറ്റെന്തോ ആണെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും അരുണ്‍ ഗോപി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

നടിക്ക് നീതി ലഭിക്കണം

നടിക്ക് നീതി ലഭിക്കണം

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം അന്വേഷണത്തിലൂടെ പുറത്ത് വരണം. ആക്രമണത്തിന് ഇരയായ ആ സഹോദരിക്ക് നീതി ലഭിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അരുണ്‍ ഗോപി പറഞ്ഞു.

പോലീസിന് തെറ്റ് പറ്റിയോ

പോലീസിന് തെറ്റ് പറ്റിയോ

പോലീസിന് തെറ്റുകള്‍ സംഭവിച്ചതായി ചരിത്രമുണ്ട്. പോലീസ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നാളെ നീതിപീഠം ദിലീപ് തെറ്റുകാരനാണ് എന്ന് പറഞ്ഞാല്‍ ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയ്ക്ക് താനും അത് വിശ്വസിച്ചേ മതിയാകൂ.

ദിലീപ് തെറ്റുകാരനെന്ന് വിശ്വസിക്കുന്നില്ല

ദിലീപ് തെറ്റുകാരനെന്ന് വിശ്വസിക്കുന്നില്ല

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ദിലീപ് കുറ്റം ചെയ്തിട്ടുണ്ട് എന്ന് താന്‍ വിശ്വസിക്കുന്നില്ല. അത് തന്റെ വ്യക്തിപരമായ വിശ്വാസമാണ്. ഇത്രയും കാലത്തെ വിശ്വാസമാണെന്നും അരുണ്‍ ഗോപി പറയുകയുണ്ടായി.

രാമലീല ദിലീപല്ല

രാമലീല ദിലീപല്ല

ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളല്ല രാമലീലയുടെ കഥയെന്നും അരുണ്‍ ഗോപി വ്യക്തമാക്കുന്നു. അതിന് ഒരു സാമ്യവും ദിലീപ് എന്ന വ്യക്തിയുമായോ ജീവിതവുമായോ ഇല്ലെന്നും അരുണ്‍ ഗോപി നേരത്തെ പറഞ്ഞിരുന്നു.

വിജയം ആഘോഷിക്കാനാവാതെ

വിജയം ആഘോഷിക്കാനാവാതെ

രാമലീല തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ദിലീപ് അഴിയെണ്ണൽ തുടരുകയാണ്. ഒക്ടോബർ 12 വരെ ദിലീപിന്റെ റിമാൻഡ് കാലാവധി കോടതി നീട്ടിയിരുന്നു. അതിനിടെ ദിലീപിന്റെ അഞ്ചാമത്തെ ജാമ്യപേക്ഷയിൽ ഹൈക്കോടതി വിധി അറിയാനിരിക്കുന്നതേ ഉള്ളൂ.

English summary
Director Arun Gopi on Ramaleela's success and Dileep's response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X