കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേയ്ക്ക് അപ്പ് ഇടാന്‍ മാത്രമല്ല, അരുവിക്കരയിലെ റോഡില്‍ ഫോട്ടോ എടുക്കാനും പറ്റില്ല

Google Oneindia Malayalam News

അരുവിക്കര: അരുവിക്കരയിലെ റോഡുകളുടെ ശോച്യാവസ്ഥയെ വെളിവാക്കാനാണ് സീരിയല്‍ താരം മേഘ്‌ന കാറിലിരുന്ന് മേയ്ക്ക് അപ്പ് ഇടുന്ന കാര്യം പറഞ്ഞത്. അതെന്തായാലും മേഘ്‌നയ്ക്ക് തന്നെ വിനയായി.

എന്നാല്‍ അരുവിക്കരയിലെ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ മേയ്ക്ക് ഇടാന്‍ പറ്റില്ലെന്ന് മാത്രമല്ല, മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഫോട്ടോ എടുക്കാനും പറ്റില്ല. ചിലപ്പോള്‍ മര്‍ദ്ദനമേല്‍ക്കേണ്ടി വരും. അതും മുഖ്യമന്ത്രിയുടെ മുന്നില്‍ വച്ച് തന്നെ!

സാധാരണക്കാരന് മാത്രമല്ല, മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. ഡെക്കാണ്‍ ക്രോണിക്കിള്‍ പത്രത്തിന്റെ ചീഫ് ഫോട്ടാഗ്രാഫര്‍ പി പീതാംബരനെയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്(ചിത്രങ്ങള്‍ക്ക് കടപ്പാട്: പി പീതാംബരന്‍, ഡെക്കാണ്‍ ക്രോണിക്കിള്‍). സംഭവം എന്താണെന്നോ...

അരുവിക്കരയിലെ റോഡ്

അരുവിക്കരയിലെ റോഡ്

അരുവിക്കരയിലെ ഇരുമ്പ-കുളത്തുകാല്‍ റോഡിന്റെ അവസ്ഥ അതി ദയനീയമാണ്. ശബരിനാഥിന്റെ പ്രചാരണ വാഹനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതുവഴി കടന്നുപോവുകയായിരുന്നു.

വികസനം

വികസനം

അരുവിക്കരയിലെ വികസനങ്ങളാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നോട്ട് വയ്ക്കുന്നത്. അങ്ങനെയെങ്കില്‍ ഈ ഫോട്ടോ ഒന്ന് മാത്രം മതിയാകും എല്ലാ പ്രചാരണങ്ങളേയും പൊളിയ്ക്കാന്‍.

ഫോട്ടോഗ്രാഫര്‍

ഫോട്ടോഗ്രാഫര്‍

മുഖ്യമന്ത്രി കടന്നുപോകുമ്പോള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ പി പീതാംബരന്‍ റോഡും പ്രചാരണ വാഹനവും ചേര്‍ത്തുള്ള ചിത്രം പകര്‍ത്തുകയായിരുന്നു. അപ്പോഴായിരുന്നു ഒരു കൂട്ടം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

മുഖ്യമന്ത്രിയ്ക്ക് മുന്നില്‍

മുഖ്യമന്ത്രിയ്ക്ക് മുന്നില്‍

മുഖ്യമന്ത്രിയുടെ മുന്നില്‍ വച്ച് തന്നെ ആയിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പീതാംബരനെ മര്‍ദ്ദിച്ചത്. ക്യാമറ പിടിച്ചുവാങ്ങി നശിപ്പിക്കാനും ശ്രമിച്ചു.

കൈരളിയ്ക്കും ആക്രമണം

കൈരളിയ്ക്കും ആക്രമണം

പീതാംബരനെ ആക്രമിയ്ക്കുമ്പോള്‍ എതിര്‍ക്കാന്‍ ചെന്ന കൈരളി ടിവി ഫോട്ടോഗ്രാഫര്‍ അഖിലേഷിനും മര്‍ദ്ദനമേറ്റു

വൈറല്‍

വൈറല്‍

ഡെക്കാണ്‍ ക്രോണിക്കിളില്‍ മാത്രം വരുമായിരുന്ന ഒരു ചിത്രം ഈ ആക്രമണത്തോടെ വൈറല്‍ ആയി മാറുകയായിരുന്നു. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.

English summary
Aruvikkara By Election: Deccan Chronicle photographer P Peethambaran assaulted by UDF men. He was taking photograph of a destructed road at Aruvikkara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X