കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുവിക്കരയില്‍ പിസി ജോര്‍ജും; സ്ഥാനാര്‍ഥിയെ ജനഹിതത്തിലൂടെ നിശ്ചയിക്കും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: അരുവിക്കര നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പിസി ജോര്‍ജ് പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസിന്റെ ഭാഗമാണെങ്കിലും പാര്‍ട്ടിയുമായി അകന്നു കഴിയുകയാണ് ഇപ്പോള്‍ പിസി ജോര്‍ജ്. യുഡിഎഫ് പരിപാടിയിലും പിസി ജോര്‍ജിനെ പങ്കെടുപ്പിക്കാറില്ല.

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന ജോര്‍ജ് അരുവിക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് നേരത്തെ തന്നെ അറിയിച്ചതാണ്. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ മുന്നണിയാകും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നാണ് വിവരം. തുടക്കത്തില്‍ ആറുപേരുടെ പട്ടികയില്‍ നിന്നും മൂന്നപേരുടെ ചുരുക്കപ്പട്ടികയുണ്ടാക്കുമെന്നും തുടര്‍ന്ന് ജനങ്ങളുടെ അഭിപ്രായവും കൂടി മാനിച്ചാകും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

pcgeorge

അടുത്തമാസം ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ജോര്‍ജ് പറഞ്ഞു. ഫലം വരുമ്പോള്‍ യുഡിഎഫിന് നാലാം സ്ഥാനം മാത്രമേ ലഭിക്കുകയുള്ളൂവെന്നും ജോര്‍ജ് പ്രവചിച്ചു. ജോര്‍ജിന്റെ കക്ഷിയുടെ സ്ഥാനാര്‍ഥിത്വം യുഡിഎഫ് വോട്ടുകള്‍ കുറയ്ക്കുമെന്നത് ഉറപ്പാണ്. എന്നല്‍ വലിയതോതില്‍ യുഡിഎഫ് വോട്ടില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ജോര്‍ജിന് ആകില്ലെന്നാണ് വിലയിരുത്തല്‍.

അതേസമയം, സര്‍ക്കാരിന്റെ ഭാഗം തന്നെയായ ജോര്‍ജ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രചരണ രംഗത്തുണ്ടാകുന്നത് യുഡിഎഫിന് ക്ഷീണമാകും. കെ എം മാണിക്കെതിരെയും മറ്റു മന്ത്രിമാര്‍ക്കെതിരെയുമുളള അഴിമതി ആരോപണവും ജോര്‍ജ് പ്രചരണത്തിനായി പുറത്തെടുക്കുമെന്നുറപ്പാണ്. അഴിമതി ആരോപണങ്ങളെ ജി കാര്‍ത്തികേയന്റെ മരണത്തിന്റെ സഹതാപം ഉയര്‍ത്തി നേരിടാമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. അതിനിടെ എല്‍ഡിഎഫ് വിടാനൊരുങ്ങി നില്‍ക്കുന്ന പിസി തോമസ് അരുവിക്കരയില്‍ മത്സരിച്ചേക്കുമെന്നും വാര്‍ത്തയുണ്ട്.

English summary
Aruvikkara by election; ACDF to Field Candidate says PC George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X