Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകര്‍ക്ക് നല്‍കിയ സഹായങ്ങള്‍ കേജ്രിവാള്‍ ബുദ്ധിപൂര്‍വ്വം വോട്ടാക്കി മാറ്റി; അഭിനന്ദിച്ച് സന്തോഷ് പണ്ഡിറ്റ്

കൊച്ചി: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അഭിനന്ദിച്ച് നടനും സംവിധായകനായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. പഞ്ചാബില്‍ കര്‍ഷക സമരം നടന്നപ്പോള്‍ അവര്‍ക്കു ഡല്‍ഹിയില്‍ വന്നു സമരം ചെയ്യുവാന്‍ വേണ്ട എല്ലാ സഹായങ്ങളും കെജ്രിവാളും പാര്‍ട്ടിയും ചെയ്തു കൊടുത്ത് ഇപ്പോള്‍ വോട്ടാക്കി അദ്ദേഹം ബുദ്ധിപൂര്‍വം മാറ്റിയെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

മൊത്തം ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആം ആദ്മിയുടെ മുന്നേറ്റം മാത്രമേ എടുത്തു പറയാനുള്ളൂ . മറ്റു സംസ്ഥാനങ്ങളില്‍ ബി ജെ പി കുറച്ചു കൂടി ഭംഗിയായി അധികാരം നിലനിര്‍ത്തി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നഷ്ടം ഉണ്ടായെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,

india

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
ഉത്തര്‍ പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ ഇലക്ഷന്‍ റിസള്‍ട്ട് വന്നല്ലോ . ഉത്തര്‍ പ്രദേശില്‍ അത്ഭുദങ്ങള്‍ ഒന്നും സംഭവിച്ചില്ല . ഏവരും പ്രവചിച്ചത് പോലെ 403 ല്‍ 265 നേടി ബി ജെ പി വീണ്ടും അധികാരത്തില്‍ എത്തി. മുഖ്യമന്ത്രി യോഗിജിയുടെ വികസനത്തില്‍ ഊന്നിയുള്ള ഭരണവും , ഗുണ്ടകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു ക്രിമിനല്‍സിനേ പൂട്ടിയതും നിര്‍ണായകമായി എന്ന് തോന്നുന്നു . കുറിക്കു കൊള്ളുന്ന വാക്കുകള്‍ കൊണ്ട് എതിരാളികളെ ഒതുക്കിയതും ഭാവിയിലെ കേന്ദ്ര മന്ത്രി സഭയില്‍ എത്തുവാന്‍ സാധ്യതയുള്ള നേതാവായും മാറി .

പഞ്ചാബില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിനേ തകര്‍ത്തു ആം ആദ്മി പാര്‍ട്ടി 117 ല്‍ 92 നേടി ആദ്യമായി ഭരണത്തില്‍ എത്തി. പഞ്ചാബില്‍ വെറും 18 നേടി കോണ്‍ഗ്രസ് അപ്രതീക്ഷിതമായി പരാജയപെട്ടു . ബി ജെ പിക്കും 2 ല്‍ ഒതുങ്ങേണ്ടി വന്നു . മുമ്പ് പഞ്ചാബില്‍ കര്‍ഷക സമരം നടന്നപ്പോള്‍ അവര്‍ക്കു ഡല്‍ഹിയില്‍ വന്നു സമരം ചെയ്യുവാന്‍ വേണ്ട എല്ലാ സഹായങ്ങളും കെജ്രിവാള്‍ ജിയും പാര്‍ട്ടിയും ചെയ്തു കൊടുത്ത് ഇപ്പോള്‍ വോട്ടാക്കി അദ്ദേഹം ബുദ്ധിപൂര്‍വം മാറ്റി . സമരം ചെയ്ത കര്‍ഷകരുടെ എല്ലാ വാഹനങ്ങള്‍ക്കും എണ്ണ സൗജന്യമായി അടിച്ചു കൊടുത്തതും , സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ജിംനാഷ്യമൊക്കെ ഇട്ടു കൊടുക്കുകയും , സമര പന്തല്‍ കെട്ടി കൊടുത്തതും , സൗജന്യ അടുക്കള ഇട്ടു കൊടുത്തതും കെജ്രിവാള്‍ ജിക്കു രാഷ്ട്രീയമായി വലിയ ഗുണം ചെയ്തു . കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കന്മാര്‍ തമ്മിലുള്ള തമ്മില്‍ തല്ലു, തുടര്‍ ഭരണം ഉറപ്പിച്ച അവരെ പുറകോട്ടു കൊണ്ട് പോയി എന്നതാണ് സത്യം .
ഉത്തരാഖണ്ഡില്‍ 70 സീറ്റില്‍ 48 സീറ്റും നേടി ബി ജെ പി അവരുടെ സംസ്ഥാനത്തു ആദ്യമായി തുടര്‍ ഭരണം നേടി . കോണ്‍ഗ്രസ് നന്നായി ശ്രമിച്ചെങ്കിലും ഭരണം പിടിക്കുവാന്‍ ആയില്ല .

ഗോവയിലും , മണിപ്പൂരിലും ബി ജെ പി ഭരണം പ്രതീക്ഷിച്ചതു പോലെ നില നിര്‍ത്തി . കേരളത്തോടോപ്പോം , ശക്തമായി നിലകൊണ്ട പഞ്ചാബിലും കോണ്‍ഗ്രസ് ഭരണം ഇല്ലാതാകുന്നത് അടുത്ത ലോക സഭാ തെരഞ്ഞെടുപ്പില്‍ അവരുടെ സാധ്യതകള്‍ കുറക്കുവാന്‍ ഇടയാകും . മാത്രവും അല്ല, ഭാവി പ്രധാനമന്ത്രി എന്ന രീതിയില്‍ മുന്നോട്ടു വരുന്ന മമതാ ജി , സ്റ്റാലിന്‍ ജി , ശരത് പവാര്‍ ജി എന്നിവര്‍ക്ക് ഒപ്പോം ഇനി കെജ്രിവാള്‍ജിയും അവകാശ വാദവും ആയി വരാം . കാരണം നിലവില്‍ മറ്റുള്ളവര്‍ എല്ലാം വെറും ഒരു സംസ്ഥാനതു മാത്രമായി ഒതുങ്ങുമ്പോള്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടി രണ്ടിടത്തു ഭരണത്തില്‍ ഉണ്ട് എന്ന പ്ലസ് പോയിന്റ് പറയാനാകും .

Recommended Video

cmsvideo
    തോല്‍വിയില്‍ നിന്ന് പഠിക്കുമെന്ന് രാഹുല്‍ | Oneindia Malayalam

    (വാല്‍കഷ്ണം .. മൊത്തം ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആം ആദ്മിയുടെ മുന്നേറ്റം മാത്രമേ എടുത്തു പറയാനുള്ളൂ . മറ്റു സംസ്ഥാനങ്ങളില്‍ ബി ജെ പി കുറച്ചു കൂടി ഭംഗിയായി അധികാരം നില നിര്‍ത്തി . കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നഷ്ടം ഉണ്ടായി . അത്രതന്നെ )

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+