'അക്കാര്യം സച്ചിനേട്ടന് നിർബന്ധമായിരുന്നു,പ്രണയിച്ചത് വീട്ടുകാർ സമ്മതിച്ച ശേഷം'; മനസ് തുറന്ന് സച്ചിനും ആര്യയും
കൊച്ചി: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവും തമ്മിലുള്ള വിവാഹമാണ് നാളെ. തിരുവനന്തപുരം എ കെ ജി ഹാളിൽ വെച്ചാണ് വിവാഹം. ലളിതമായ ചടങ്ങോടായണ് വിവാഹം.അതിന് മുന്നോടിയായി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ഇരുവരും. സംഘടനയിൽ നിന്നുള്ള പരിചയം ആണ് സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും ഇപ്പോൾ വാഹത്തിലും എത്തി നിൽക്കുന്നതെന്ന് ഇരുവരും പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു ഇരുവരുടേയും പ്രതികരണം.
ഭാവനയ്ക്ക് ആര്യ ബഡായി നൽകിയ ഗിഫ്റ്റ് കണ്ടോ?; ആ ചിരിക്ക് പിന്നിലെ കാരണം ഇപ്പോഴല്ലെ പിടികിട്ടിയത്

'സംഘടനയിലൂടെയാണ് ബന്ധം തുടങ്ങിയത്. പിന്നീടത് സൗഹൃദമായി മാറി. ആ സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്. തുടർന്ന് വീട്ടിൽ പറയാൻ തീരുമാനിക്കുകയായിരുന്നു. സച്ചിനേട്ടന് അത് നിർബന്ധമായിരുന്നു', ആര്യ പറഞ്ഞു. 'ഞാൻ തന്നെയാണ് വീട്ടിൽ പറഞ്ഞത്. എന്റെ തീരുമാനങ്ങളോട് ശക്തമായ എതിർപ്പ് അമ്മയോ അച്ഛനോ പൊതുവേ പ്രകടിപ്പിക്കാറില്ല. മാതാപിതാക്കളുടെ അനുവാദത്തോടെയാണ് ശരിക്കും ഞങ്ങളുടെ പ്രണയം തുടങ്ങുന്നത്. അതുവരെ എല്ലാ കാര്യങ്ങളും പങ്കുവെയ്ക്കുന്ന നല്ല സുഹൃത്തുക്കൾ തന്നെയായിരുന്നു', സച്ചിൻദേവ് വ്യക്തമാക്കി.

'പ്രണയം പറയുമ്പോൾ ഞാൻ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയാണ്, ആര്യ സംസ്ഥാന സമിതി അംഗമാണ്. ജനപ്രതിനിധികൾ ആയിരുന്നു. വീട്ടിൽ പറഞ്ഞ് കഴിഞ്ഞപ്പോഴാണ് ആര്യ കോർപറേഷൻ മേയറായി മത്സരിക്കുന്നത്. പിന്നീട് വളരെ അപ്രതീക്ഷിതമായിട്ടാണ് മേയറാകുന്നത്. സാവകാശം കിട്ടിയെന്ന് കരുതിയപ്പോഴാണ് ഞാൻ എം എൽ എയാകുന്നത്. പിന്നീട് രണ്ട് പേരും തങ്ങളുടേതായ ഔദ്യോഗിക തിരക്കുകളിലേക്ക് പോകുകയായിരുന്നു', സച്ചിൻ ദേവ് പറയുന്നു.'തങ്ങൾ വിവാഹ പോസ്റ്റ് സോഷ്യൽ നമീഡിയയിൽ പങ്കുവെച്ചപ്പോൾ നിങ്ങൾ ഒന്നിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നുവെന്ന് പലരും പറഞ്ഞിരുന്നുവെന്ന് ആര്യ സന്തോഷത്തോടെ പറഞ്ഞു.

സമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങളെ കുറിച്ചും ഇരുവരും പ്രതികരിച്ചു. 'സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ യോജിച്ചും വിയോജിച്ചും ഉണ്ടാകാറുണ്ട്. ഒരു പ്രതികരണങ്ങളിലും അളവറ്റ് അഹ്ളാദിക്കുന്നവരല്ല ഞങ്ങൾ. ഏതെങ്കിലും ഘട്ടത്തിൽ പ്രതികരണങ്ങളിൽ വല്ലാതെ പ്രയാസപ്പെട്ടിട്ടില്ല. വിവാഹമെന്നതൊക്കെ നമ്മുടെ വ്യക്തിപരമായ കാര്യങ്ങളാണ്. സ്വന്തം വ്യക്തിപരമായ കാര്യങ്ങൾ മോശമായ രീതിയിൽ ചർച്ചയാകുമ്പോഴേ എല്ലാവർക്കും അതിന്റെ ബുദ്ധിമുട്ടുകൾ മനസിലാകുകയുള്ളൂ'.

''സോഷ്യൽ ഓഡിറ്റിംഗിന് വിധേയരാകാൻ ബാധ്യതപ്പെട്ടവരാണ് രാഷ്ട്രീയ നേതാക്കൾ എന്ന് പറയാറുണ്ട്. ഇതിന് രണ്ട് വശമുണ്ട്. ഇതിൽ നല്ല കാര്യങ്ങളും മോശകാര്യങ്ങളും ഉണ്ടാകും. ഇതിന് രണ്ടിനും ഞങ്ങൾ വിധേയരാകുന്നുണ്ട്. എന്നാൽ ഒന്നിലും അധികമായി ആകുലതപ്പെടാറില്ല. ഒരു ജനപ്രതിനിധിയെന്ന നിലയിൽ എല്ലാ തരം വിമർശനങ്ങളേയും നേരിടാൻ തയ്യാറായി തന്നെയാണ് നിൽക്കുന്നത്. പറയുന്നവർ പറയട്ടെ. നമ്മുക്ക് ശരിയെന്ന തോന്നുന്ന കാര്യങ്ങൾ ശരിയായ രീതിയിൽ തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ് താത്പര്യം. മറ്റുള്ളവർക്ക് വിമർശിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. അതൊരു ഭാഗത്ത് നടക്കട്ടെ. അത് തങ്ങളുടെ ജീവിതത്തെയോ പ്രവർത്തനങ്ങളെയോ ബാധിക്കുന്ന തരത്തിൽ എടുക്കേണ്ടതില്ലെന്ന് നമ്മൾ രണ്ട് പേരും തീരുമാനിച്ചതാണ്, സച്ചിൻ വ്യക്തമാക്കി.
കുഞ്ഞാലിക്കുട്ടി മുതൽ പികെ ശശി വരെ; കേരള രാഷ്ട്രീയത്തിൽ പീഡനാരോപണം നേരിട്ട നേതാക്കൾ

'ഞങ്ങളുടെ ജീവിതം പൊതുപ്രവർത്തനത്തോടും രാഷ്ട്രീയ പ്രവർത്തനത്തോടും ചേർന്ന് നിൽക്കുന്നതാണ്. പങ്കാളികളിൽ ഒരാൾ വലിയ തിരക്കുള്ളയാളും മറ്റൊരാൾ ഒട്ടും തിരക്കില്ലാത്ത ആളുമായാൽ അത് വലിയ അലോസരം ഉണ്ടാക്കും. എന്തുകൊണ്ടും ഒരേ മേഖലയിൽ ഒരുമിച്ച് നിൽക്കാൻ പറ്റുന്നവർ ആയിരിക്കുന്നത് നല്ല കാര്യമാണ്. ഒരേ മേഖലയിൽ നിന്ന് വരുന്നവർ ആയതുകൊണ്ട് തന്നെ പരസ്പരം മനസിലാക്കാനും ഏറെ സാധിക്കും', ഇരുവരും വ്യക്തമാക്കി.












Click it and Unblock the Notifications