കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പള്ളിയെ തോല്‍പ്പിച്ച, കുഞ്ഞാലി വധക്കേസിലെ ജയിലില്‍ കിടന്ന ആര്യാടന്‍: നിലമ്പൂരിന്റെ നായകന്‍

Google Oneindia Malayalam News

മലപ്പുറം: ആര്യാടന്‍ മുഹമ്ദിന്റെ വിയോഗത്തിലുടെ കേരളത്തിന് നഷ്ടമാവുന്നത് പരിണിതപ്രജ്ഞനായ രാഷ്ട്രീയ നേതാവിനെ. ചികിത്സയിലിരിക്കെ കോഴിക്കോട് വെച്ച് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയതിനെ തുടർന്ന് ഏറെ നാളായി രാഷ്ട്രീയ രംഗത്ത് സജീവമല്ലായിരുന്നു.

നിലമ്പൂരില്‍ നിന്നും എട്ട് തവണ എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ട ആര്യാടന്‍ മുഹമ്മദ് വിവിധ മന്ത്രിസഭകളിലായി മൂന്ന് തവണ മന്ത്രിപദവിയിലും ഇരുന്നിട്ടുണ്ട്. കോണ്‍ഗ്രസ് പിളർന്നപ്പോള്‍ എകെ ആന്റണിക്കൊപ്പം നിലകൊണ്ട് എല്‍ ഡി എഫില്‍ പാളയത്തിലെത്തിയ ചരിത്രം കൂടിയുള്ള നേതാവാണ് ആര്യാടന്‍ മുഹമ്മദ്.

ആര്യാടൻ ഉണ്ണീന്റേയും കദിയുമ്മയുടേയും ഒൻപത് മക്കളിൽ

ആര്യാടൻ ഉണ്ണീന്റേയും കദിയുമ്മയുടേയും ഒൻപത് മക്കളിൽ രണ്ടാമനായി 1935 മേയ് 15നാണ് ആര്യാടന്‍ മുഹമ്മദ് ജനിക്കുന്നത്. സ്കൂള്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനായിരുന്ന ആര്യാടന്‍ പിന്നീട് ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1952 ല്‍ കോണ്‍ഗ്രസ് അംഗമായ ആര്യാടന്‍1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി. 1958 ല്‍ കെ പി സി സി അംഗമായും 1960 മലപ്പുറം ഡി സി സി അധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടു.

ചിലർ എന്റെ അത്യാഗ്രഹമെന്ന് പറയുമായിരിക്കും, പക്ഷെ രണ്ട് വർഷത്തിന് ശേഷം ഞാനത് നേടിയെടുക്കും: റോബിന്‍ചിലർ എന്റെ അത്യാഗ്രഹമെന്ന് പറയുമായിരിക്കും, പക്ഷെ രണ്ട് വർഷത്തിന് ശേഷം ഞാനത് നേടിയെടുക്കും: റോബിന്‍

1969ൽ മലപ്പുറം ജില്ല രൂപവൽക്കരിച്ചപ്പോൾ ഡി സി സി

1969ൽ മലപ്പുറം ജില്ല രൂപവൽക്കരിച്ചപ്പോൾ ഡി സി സി പ്രസിഡന്റായി. 1978മുതൽ കെ പി സി സി സെക്രട്ടറിയുടേയും ചുമതല വഹിക്കുന്നു. 1965 ലാണ് നിലമ്പൂരില്‍ നിന്നും ആര്യാടന്‍ മുഹമ്മദ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. എന്നാല്‍ അത്തവണയും 1967 ലും സി പി എമ്മിന്റെ കെ എം കുഞ്ഞാലിയോട് തോറ്റു. എം എല്‍ എ ആയിരിക്കെ 1969 ലാണ് കുഞ്ഞാലി കൊല്ലപ്പെടുന്നത്. ഈ കേസിലെ മുഖ്യമന്ത്രിയായിരുന്നു ആര്യാടന്‍

കെ കുഞ്ഞാലിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍

കെ കുഞ്ഞാലിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ആര്യാടന് സുപ്രധാന പങ്കുണ്ടെന്നായിരുന്നു ആരോപണം. ഈ കൊലപാതകകേസില്‍ നിന്നും ആര്യാടന്‍ മുഹമ്മദിനെ രക്ഷിക്കാന്‍ ഇന്ദിരാഗാന്ധി ഉള്‍പ്പടേയുള്ള നേതാക്കള്‍ ഇടപെട്ടതായും ആരോപണങ്ങളുണ്ട്. കേസിലെ ഒന്നാം പ്രതിയാ ആര്യാടന്‍ മുഹമ്മദിന് ജയിലില്‍ കിടന്നെങ്കിലും കേസില്‍ പങ്കുള്ളതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

തലയുടെ പിൻ ഭാ​ഗത്ത് മുഴ, ബോണ്‍ ട്യൂമർ: റോബിന്റെ വെളിപ്പെടുത്തല്‍, ഞെട്ടലില്‍ ആരാധകർതലയുടെ പിൻ ഭാ​ഗത്ത് മുഴ, ബോണ്‍ ട്യൂമർ: റോബിന്റെ വെളിപ്പെടുത്തല്‍, ഞെട്ടലില്‍ ആരാധകർ

1977 ലാണ് ആര്യാടന്‍ മുഹമ്മദ് നിലമ്പൂരില്‍ നിന്നും

1977 ലാണ് ആര്യാടന്‍ മുഹമ്മദ് നിലമ്പൂരില്‍ നിന്നും ആദ്യമായി വിജയിക്കുന്നത്. 1980 ല്‍ കോണ്‍ഗ്രസ് പിളർന്നതോടെ എകെ ആന്റണിക്കൊപ്പം ഇടതുമുന്നണിയില്‍ എത്തി. ആ വർഷം എംഎൽഎ ആകാതെ ഇടത് മുന്നണി മന്ത്രിസഭയിൽ വനം - തൊഴിൽ മന്ത്രിയായി. പിന്നീട് ആര്യാടന്‍ മുഹമ്മദിന് വേണ്ടി സി.ഹരിദാസ് നിലമ്പൂരിൽ എം എൽ എ സ്ഥാനം ഒഴിയുകയും ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ മുല്ലപ്പള്ളിയ പരാജയപ്പെടുത്തുകയും ചെയ്തു.

1982 ലെ തിരഞ്ഞെടുപ്പില്‍ ടികെ ഹംസയോട് തോറ്റെങ്കിലും

1982 ലെ തിരഞ്ഞെടുപ്പില്‍ ടികെ ഹംസയോട് തോറ്റെങ്കിലും 1987 മുതല്‍ 2011 വരേയുള്ള എല്ലാ തിരഞ്ഞെടുപ്പിലും അദ്ദേഹം നിലമ്പൂരില്‍ നിന്നും വിജയിച്ചു. 1995 ല്‍ ആന്റണി സർക്കാറില്‍ അംഗമായതോടെയാണ് ആദ്യമായി യു ഡി എഫ് മന്ത്രിസഭയില്‍ എത്തുന്നത്. 2005ലും, 2001ലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു.

മലപ്പുറം ജില്ലയില്‍ ലീഗിന്റെ അപ്രമാദിത്വത്തിന് മുന്നില്‍

മലപ്പുറം ജില്ലയില്‍ ലീഗിന്റെ അപ്രമാദിത്വത്തിന് മുന്നില്‍ നിന്നും കോണ്‍ഗ്രസിന് സ്വന്തമായ ഇടം കണ്ടെത്താന്‍ ശ്രമിച്ച നേതാവ് കൂടിയാണ് ആര്യടാന്‍. മുസ്ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തി കൂടിയാണ് ആര്യാടന്‍ മുഹമ്മദ്.

മുസ്ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും

മുസ്ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ആര്യാടൻ മുഹമ്മദ്‌. പി വി മറിയുമ്മയാണ് ഭാര്യ. മക്കൾ: അൻസാർ ബീഗം, ഷൗക്കത്ത് (നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ, കെ പി സി സി സംസ്കാര സാഹിതി അധ്യക്ഷൻ), കദീജ, ഡോ.റിയാസ് അലി(പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിദഗ്ദൻ)....

English summary
aryadan muhammed profile: From election victories in Nilambur to allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X