ബോംബെന്ന് കരുതി കസ്റ്റഡിയിലെടുത്ത പൈപ്പിനുള്ളിൽ ചാരം
വടകര: തോടന്നൂർ ടൗണിൽ നിന്നും ചെമ്മരത്തൂർ റോഡിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും പൈപ്പിനുള്ളിൽ കണ്ടെത്തിയത് ചാരം.
തോടന്നൂർ വെങ്ങാല താഴ വെങ്ങാല പുതിയോട്ടിൽ ദാസന്റെ ആളൊഴിഞ്ഞ പറമ്പിൽ വൃത്തിയാക്കുന്നതിനിടയിലാണ് പൂഴി നിറച്ച ബക്കറ്റിൽ കുഴിച്ചിട്ട നിലയിൽ നാല് പൈപ്പ് ബോംബ് കണ്ടെത്തിയത്.

ബോംബ് കണ്ടെത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും,ബോംബ് സ്ക്വാർഡും നിർവ്വീര്യമാക്കാൻ പോയപ്പോഴാണ് പൈപ്പിനുള്ളിൽ ചാരം നിറച്ചതാണെന്ന് മനസ്സിലായത്.കഴിഞ്ഞ ദിവസം തോടന്നൂരിൽ ലീഗ് ,സിപിഎം ഓഫീസുകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പോലീസും ജാഗ്രതയോടെ പ്രവർത്തിച്ചത്.












Click it and Unblock the Notifications