കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിന്റെ അടിവേരിളക്കിയതിന് പിന്നിൽ ഒരു കാരണം; അക്കമിട്ട് നിരത്തി പുതിയ റിപ്പോർട്ട്, അധ്യക്ഷൻ ഇനി ആര്

Google Oneindia Malayalam News

ദില്ലി: അധികാരത്തില്‍ വീണ്ടും എത്തുമെന്ന് പ്രതീക്ഷിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തേടിയെത്തിയത്. ആ തോല്‍വിയില്‍ നിന്നും ഇതുവരെ കോണ്‍ഗ്രസ് മുക്തമായിട്ടില്ല.

ഇതിന് പിന്നാലെ ഹൈക്കമാന്‍ഡ് മുന്‍കയ്യെടുത്ത് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തെങ്കിലും പാര്‍ട്ടിയിലെ അഴിമച്ച് പണി സംബന്ധിച്ച് കോണ്‍ഗ്രസില്‍ തലവേദന തുടരുകയാണ്. എന്നാല്‍ ഇപ്പോഴിതാ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്...

പാകിസ്താന്‍ മോചിപ്പിച്ച ഹൈദാരാബാദ് സ്വദേശി നാട്ടിലെത്തി; ചിത്രങ്ങള്‍ കാണാം

 രമേശ് ചെന്നിത്തലയുടെ കത്ത്

രമേശ് ചെന്നിത്തലയുടെ കത്ത്

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് കത്തയച്ചെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഉമ്മന്‍ചാണ്ടിയ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷനായി നിയമിച്ചത് തിരിച്ചടിയായെന്നാണ് കത്തില്‍ ആരോപിക്കുന്നത്.

 ഫലം മറ്റൊന്നാകുമായിരുന്നു

ഫലം മറ്റൊന്നാകുമായിരുന്നു

എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കെ അങ്ങനെ ഒരു നടപടി സ്വീകരിച്ചില്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നെന്നും ചെന്നിത്തല കത്തില്‍ വിലയിരുത്തെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചെന്നിത്തല കത്ത് അയച്ചോ എന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തില്‍ ചെന്നിത്തല വ്യക്തത വരുത്തണമെന്ന് കെസി ജോസഫ് പറഞ്ഞിരുന്നു.

ഉമ്മന്‍ചാണ്ടി പറയുന്നത്

ഉമ്മന്‍ചാണ്ടി പറയുന്നത്


എന്നാല്‍ രമേശ് ചെന്നിത്തല കത്ത് എഴുതുമെന്ന് കരുതുന്നില്ലാ എന്നായിരുന്നു ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാമെന്നും തിരഞ്ഞെടുപ്പ് നടത്തിപ്പിന് വേണ്ടി മാത്രമായിരുന്നു കമ്മിറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. ആ കമ്മിറ്റിക്ക് രാഷ്ട്രീയമായി പ്രധാന്യമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

 കത്ത് വിവാദം

കത്ത് വിവാദം

അതേസമയം, കത്ത് വിവാദം നിലനില്‍ക്കുന്നതിനിടെയാണ് ഇപ്പോള്‍ തോല്‍വി സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഹൈക്കാമാന്‍ഡിന് കൈമാറിയിരിക്കുന്നത്. കൂടാതെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഇനി ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയതോടെ അടുത്ത അധ്യക്ഷന്‍ ആര് എന്ന ചോദ്യവും കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്.

തോല്‍വിക്ക് കാരണം

തോല്‍വിക്ക് കാരണം

സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നേരിടുന്നതിന് പിന്നാലെയാണ് തോല്‍വി സംബന്ധിച്ചുള്ള അശോക് ചവാന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ ഹൈക്കമാഡിന് കൈമാറിയിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ അമിത ആത്മവിശ്വാസം കോണ്‍ഗ്രസിന് തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ ആരുടെയും പേര് എടുത്ത് കുറ്റപ്പെടുത്തിയില്ല.

 കൂട്ടായ നേതൃത്വം

കൂട്ടായ നേതൃത്വം

തിരഞ്ഞെടുപ്പില്‍ കൂട്ടായ നേതൃത്വം ഉണ്ടായില്ല എന്ന പരമാര്‍ശവുമുണ്ട്. ഇന്നലെ രാത്രിയോടെയാണ് റിപ്പോര്‍ട്ട് കൈമാറിയത്. ഈ റിപ്പോര്‍ട്ട് പ്രവര്‍ത്തക സമിതി പരിശോധിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ കെപിസിസി പ്രസിഡന്റിന്റെ തിരഞ്ഞെടുക്കുക. കൂടാതെ ആരും സ്വയം നാമനിര്‍ദ്ദേശം ചെയ്യേണ്ടെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

സര്‍വ്വേ നടത്തും

സര്‍വ്വേ നടത്തും

എന്നാല്‍ ഇതിനിടെ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സര്‍വ്വേ നടത്തുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഈ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ യോഗ്യനായ ഒരു നേതാവിനെ കണ്ടെത്താനാകുമെന്നാണ് നേതൃത്വം കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

 റിപ്പോര്‍ട്ട് തയ്യാറാക്കിയത്

റിപ്പോര്‍ട്ട് തയ്യാറാക്കിയത്

കഴിഞ്ഞ മാസം 11ന് ആണ് പ്രവര്‍ത്തക സമിതി യോഗം കേരളത്തിലെ തോല്‍വിയെ കുറിച്ച് പഠിക്കാന്‍ അശോക് ചവാന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. കേരളത്തില്‍ നേരിട്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കാനായിരുന്നു പദ്ധതി. എന്നാല്‍ കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അത് സാധിച്ചില്ല. തുടര്‍ന്ന് ഓണ്‍ലൈന്‍ മുഖാന്തരമാണ് വിവരങ്ങള്‍ തേടിയത്.

വിലയുരുത്തല്‍ ഇങ്ങനെ

വിലയുരുത്തല്‍ ഇങ്ങനെ

കേരളത്തിലെ എംപിമാര്‍, എംഎല്‍എമാര്‍, മാധ്യമപ്രവര്‍ത്തകര്‍, മുതിര്‍ന്ന നേതാക്കള്‍, രാഷ്ട്രീയ നിരീക്ഷകര്‍ തുടങ്ങിയവരില്‍ നിന്ന് വിവരങ്ങള്‍ തേടിയാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

നാല് സംസ്ഥാനങ്ങള്‍

നാല് സംസ്ഥാനങ്ങള്‍

കേരളം ഉള്‍പ്പടെ നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ടാണ് അശോക് ചവാന്‍ സമിതി ഇപ്പോള്‍ സമര്‍പ്പിച്ചിരുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു അഴിച്ചുപണി ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Recommended Video

cmsvideo
താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല

'അവളെ ബംഗാളിയെന്നോ തുപ്പൽ എന്നോ ഡാകിനി എന്നോ സിമ്പതി എന്നോ വിളിച്ചോളൂ', പക്ഷേ; കുറിപ്പ്'അവളെ ബംഗാളിയെന്നോ തുപ്പൽ എന്നോ ഡാകിനി എന്നോ സിമ്പതി എന്നോ വിളിച്ചോളൂ', പക്ഷേ; കുറിപ്പ്

എൽഡിഎഫ് നീക്കം പൊളിക്കും..കേരള കോൺഗ്രസ്,കോൺഗ്രസ് നേതാക്കൾ മറുകണ്ടം ചാടില്ല;ബദൽ നീക്കവുമായി യുഡിഎഫ് എൽഡിഎഫ് നീക്കം പൊളിക്കും..കേരള കോൺഗ്രസ്,കോൺഗ്രസ് നേതാക്കൾ മറുകണ്ടം ചാടില്ല;ബദൽ നീക്കവുമായി യുഡിഎഫ്

English summary
Ashok Chavan Committe submit report on UDF defeat in Kerala Assembly elections to High Command
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X