Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യകേരളം യുഡിഎഫ് പിടിക്കും; ക്രിസ്ത്യന്‍ വോട്ടുകള്‍ തിരികെയെത്തും, ലീഗ് ഒരു പ്രശ്‌നമല്ല; ഏഷ്യാനെറ്റ് സര്‍വ്വേ

തിരുവനന്തപുരം: യുഡിഎഫിന് വലിയ പ്രതീക്ഷ നല്‍കുന്ന വിവരങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ്- സിഫോര്‍ സര്‍വ്വേ ഫലം. യുഡിഎഫിന്റെ ശക്തികേന്ദ്രമായ മധ്യകേരളം ഇത്തവണ യുഡിഎഫിന് ഒപ്പം തന്നെ ആയിരിക്കും എന്നാണ് സര്‍വ്വേ കണ്ടെത്തുന്നത്.

യുഡിഎഫിന് ഇത്തവണ 23 മുതല്‍ 25 വരെ സീറ്റുകള്‍ ലഭിച്ചേക്കാം എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ മധ്യകേരളത്തില്‍ എല്‍ഡിഎഫ് ആയിരുന്നു വലിയ നേട്ടം കൈവരിച്ചത്. മറ്റ് വിശദാംശങ്ങള്‍ നോക്കാം...

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

യുഡിഎഫ് നേട്ടം

യുഡിഎഫ് നേട്ടം

41 സീറ്റുകളാണ് മധ്യ കേരളത്തില്‍ ഉള്ളത്. അതില്‍ 23 മുതല്‍ 25 സീറ്റുകള്‍ വരെ യുഡിഎഫ് സ്വന്തമാക്കും എന്നാണ് സര്‍വ്വേയില്‍ പറയുന്നത്. എല്‍ഡിഎഫ് 16 മുതല്‍ 18 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേ പറയുന്നു. എന്‍ഡിഎയ്ക്ക് പൂജ്യം മുതല്‍ 1 വരെ സീറ്റുകള്‍ ലഭിച്ചേക്കുമെന്നും സര്‍വ്വേ പറയുന്നു.

 ക്രൈസ്തവ വോട്ടുകള്‍

ക്രൈസ്തവ വോട്ടുകള്‍

ക്രൈസ്തവ വോട്ടുകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്ന് അകന്നു എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ക്രൈസ്തവ സമുദായം യുഡിഎഫില്‍ നിന്ന് അകന്നിട്ടില്ല എന്നാണ് 54 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നത്. അകന്നു എന്ന് അഭിപ്രായമുള്ളത് 36 ശതമാനം ആളുകള്‍ ആണ്.

ഉമ്മന്‍ ചാണ്ടിയുടെ വരവ്

ഉമ്മന്‍ ചാണ്ടിയുടെ വരവ്

ഉമ്മന്‍ ചാണ്ടി യുഡിഎഫ് നേതൃത്വത്തിലേക്ക് തിരികെ എത്തിയത് ക്രൈസ്തവ വോട്ടുകളെ യുഡിഎഫിലേക്ക് കൂടുതലായി തിരിച്ചെത്തിക്കുമെന്നാണ് സര്‍വ്വേയുടെ കണ്ടെത്തല്‍. 49 ശതമാനം പേരും ഇതിനെ പിന്തുണയ്ക്കുമ്പോള്‍ 32 ശതമാനം പേര്‍ക്ക് മാത്രമാണ് എതിരഭിപ്രായമുള്ളത്.

ലീഗ് പ്രശ്‌നമല്ല

ലീഗ് പ്രശ്‌നമല്ല

യുഡിഎഫില്‍ മുസ്ലീം ലീഗിന് അപ്രമാദിത്തമുണ്ട് എന്നൊരു അഭിപ്രായം ഇപ്പോള്‍ ക്രൈസ്തവ സമുദായത്തിന് ഇല്ലെന്നും സര്‍വ്വേ കണ്ടെത്തുന്നുണ്ട്. 48 ശതമാനം പേരും അങ്ങനെ കരുതുന്നില്ല. എന്നാല്‍ 39 ശതമാനം പേര്‍ യുഡിഎഫില്‍ അപ്രമാദിത്തമുണ്ട് എന്നാണ് വിലയിരുത്തുന്നത്.

സഭാതര്‍ക്കത്തില്‍ നേട്ടം ബിജെപിയ്ക്ക്

സഭാതര്‍ക്കത്തില്‍ നേട്ടം ബിജെപിയ്ക്ക്

ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരവും സര്‍വ്വേയില്‍ ഉണ്ട്. ഓര്‍ത്തഡോക്‌സ് - യാക്കോബായ സഭാ തര്‍ക്കത്തില്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കിയിട്ടുള്ളത് ബിജെപി ആണെന്നതാണത്. ഇങ്ങനെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളത് 37 ശതമാനം ആളുകളാണ്. എല്‍ഡിഎഫിനാണ് ഗുണമെന്ന് 36 ശതമാനം പേര്‍ പറയുന്നു. യുഡിഎഫിന് നേട്ടമുണ്ടാകുമെന്ന് കരുതുന്നത് 14 ശതമാനം പേര്‍ മാത്രമാണ്.

ജോസ് കെ മാണി

ജോസ് കെ മാണി

ജോസ് കെ മാണി എല്‍ഡിഎഫിലേക്കെത്തിയതിന്റെ ഫലമായി ക്രിസ്ത്യന്‍ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോകില്ലെന്നാണ് സര്‍വ്വേയില്‍ പറയുന്ന മറ്റൊരു കാര്യം. അത്തരത്തില്‍ ക്രൈസ്തവ സമൂഹം എല്‍ഡിഎഫിനോട് അടുത്തിട്ടില്ലെന്ന് 51 ശതമാനം പേര്‍ പറയുന്നു. ക്രൈസ്തവ സമുദായത്തെ അടുപ്പിച്ചു എന്ന് അഭിപ്രായമുള്ളവര്‍ 38 ശതമാനം ആണ്.

എല്‍ഡിഎഫിന് തിരിച്ചടി

എല്‍ഡിഎഫിന് തിരിച്ചടി

എല്‍ഡിഎഫിനെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതും ആണ് മധ്യ കേരളത്തിലെ സര്‍വ്വേ ഫലം. കഴിഞ്ഞ തവണ 22 സീറ്റുകള്‍ ആയിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. അന്ന് ജോസ് കെ മാണി കൂടെ ഉണ്ടായിരുന്നില്ല. ഇന്ന് ജോസ് കെ മാണി കൂടെ എത്തുമ്പോഴും എല്‍ഡിഎഫിന് 16 മുതല്‍ 18 സീറ്റ് വരെ മാത്രമേ കിട്ടാനിടയുള്ളു എന്നതാണ് സര്‍വ്വേ പറയുന്നത്.

ബിജെപിയ്ക്ക് പ്രതീക്ഷ വേണ്ട

ബിജെപിയ്ക്ക് പ്രതീക്ഷ വേണ്ട

ബിജെപിയ്ക്ക് ഇത്തവണയും മധ്യ കേരളത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ല എന്നാണ് സര്‍വ്വേയുടെ കണ്ടെത്തല്‍. പൂജ്യം മുതല്‍ 1 സീറ്റ് വരെ നേടുമെന്നാണ് പറയുന്നത്. 16 ശതമാനം വോട്ടുകള്‍ എന്‍ഡിഎ നേടുമെന്നാണ് സര്‍വ്വേയുടെ കണ്ടെത്തല്‍.

താരറാണി തമന്നയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+