കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രബോസിന് ബോധമുണ്ടായിരുന്നു... പോലീസിന്റെ നുണക്കഥ പൊളിയുന്നോ

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിന്റെ കൊലപാതകത്തില്‍ പ്രതി നിസാമിനെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ആണ് ആശുപത്രി രേഖകള്‍ പുറത്ത് കൊണ്ടുവന്നത്.

ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്താത്തത് വലിയ വിവാദം ആയിരുന്നു. ചന്ദ്രബോസിന് ബോധമില്ലാതിരുന്നതിനാല്‍ മൊഴി രേഖപ്പെടുത്താനായില്ലെന്നായിരുന്നു പോലീസിന്റെ വാദം.

Nizam

എന്നാല്‍ ഇതിനെയെല്ലാം പൊളിക്കുന്നതാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. ഫെബ്രുവരി 1 മുതല്‍ 10 വരെ ചന്ദ്രബോസിന് ബോധമുണ്ടായിരുന്നു എന്നാണ് ആശുപത്രിയിലെ കേസ് ഷീറ്റ് വ്യക്തമാക്കുന്നത്. ഫെബ്രുവരി 16 നാണ് ചന്ദ്രബോസ് മരിക്കുന്നത്.

മൊഴിയെടുക്കാന്‍ പോലീസ് ആശുപത്രിയില്‍ എത്തിയത് ഫെബ്രുവരി 11 നാണെന്നാണ് വിവരം . പത്ത് ദിവസത്തോളം ചന്ദ്രബോസിന് ബോധമുണ്ടായിട്ടും മൊഴിയെടുക്കാതിരുന്നത് നിസാമിനെ രക്ഷിക്കാന്‍ വേണ്ടിയാണെന്നാണ് ആക്ഷേപം .

കേസ് ദുര്‍ബലപ്പെടുത്താന്‍ പോലീസ് മനപ്പൂര്‍വ്വം മൊഴി രേഖപ്പടുത്താതിരുന്നതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു . കേസില്‍ നിര്‍ണായക തെളിവായ ചന്ദ്രബോസിന്റെ വസ്ത്രങ്ങള്‍ പോലീസ് ശേഖരിക്കാതിരുന്നതും വിവാദമായിരുന്നു. പോലീസിന് വീഴ്ച പറ്റിയതായി ഫോറന്‍സിക് വിദഗ്ധരും ആക്ഷേപം ഉന്നയിക്കുന്നു .

English summary
Asianet News reveals Chandrabose's hospital records
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X