ദിലീപില്‍ നിന്നല്ല, ഒരു ആണില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത്!! ആസിഫ് തുറന്നടിക്കുന്നു....

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിനെതിരേ സിനിമാ മേഖലയും തിരിഞ്ഞിരിക്കുകയാണ്. ദിലീപുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ താരസംഘടനയായ അമ്മയുടെ നിര്‍ണായക യോഗം ഇപ്പോള്‍ കൊച്ചിയില്‍ നടക്കുകയാണ്. നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ വച്ചാണ് യോഗം നടക്കുന്നത്.പൃഥ്വിരാജ്, ആസിഫ് അലി, രമ്യ നമ്പീശന്‍ എന്നീ യുവതാരങ്ങളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.യോഗത്തില്‍ പങ്കെടുക്കാന്‍ അകത്തേക്ക് കയറവെ ദിലീപിനെതിരേ കടുത്ത ഭാഷയിലാണ് ആസിഫ് പ്രതികരിച്ചത്. ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കാന്‍ ആവശ്യപ്പെടുമെന്നും താരം പറഞ്ഞു.

ഇരയെന്നു വിളിക്കരുത്

ഇരയെന്നു വിളിക്കരുത്

ആക്രമിക്കപ്പെട്ട നടിയെ ഒരിക്കലും ഇരയെന്ന് വിളിക്കരുതെന്ന് ആസിഫ് അലി പറഞ്ഞു. അവര്‍ എന്റെ സഹപ്രവര്‍ത്തകയും സുഹൃത്തുമാണ്. അങ്ങനെ തന്നെയാണ് എപ്പോഴും താന്‍ കൂടെ നിന്നിട്ടുള്ളത്. അവള്‍ക്കെതിരേ അക്രമം നടന്നപ്പോള്‍ ഏറ്റവും കൂടുതല്‍ വിഷമിച്ച വ്യക്തി താനാണെന്നും ആസിഫ് പറഞ്ഞു.

കൂട്ടുനിന്നിട്ടില്ല

കൂട്ടുനിന്നിട്ടില്ല

നടിയെ ആക്രമിച്ച തന്നെപ്പോലുള്ളവര്‍ പരസ്യമായി പ്രതികരിച്ചില്ലെന്ന് കരുതി ഇതിനെല്ലാം കൂട്ടുനിന്നെന്ന് കരുതരുതെന്ന് താരം വ്യക്തമാക്കി. വിഷമം ഞങ്ങളുടെയെല്ലാം ഉള്ളിലുണ്ട്. ഞങ്ങള്‍ അത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു ആണും ചെയ്യാന്‍ പാടില്ലാത്തത്

ഒരു ആണും ചെയ്യാന്‍ പാടില്ലാത്തത്

ദിലീപില്‍ നിന്നും ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചിരുന്നോയെന്ന ചോദ്യത്തിന് കിടിലന്‍ മറുപടിയായിരുന്നു ആസിഫില്‍ നിന്നുണ്ടായത്. ദിലീപ് എന്ന നടനില്‍ നിന്നല്ല, ഒരു ആണില്‍ നിന്നു പോലും ഇത്തരമൊരു കാര്യം പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു ആസിഫ് പറഞ്ഞത്. സംഭവമറിഞ്ഞപ്പോള്‍ തന്നെ എങ്ങനെയാണ് ഒരാള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കുകയെന്നാണ് വിചാരിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

 ദിലീപെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല

ദിലീപെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല

നടി ആക്രമിക്കപ്പെട്ടതു മുതല്‍ കൃത്യമായ നടപടികള്‍ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നു. ഈ കേസ് തിങ്കാഴ്ച തെളിയുന്നവരെ ഞങ്ങള്‍ക്ക് ആര്‍ക്കും ദിലീപാണ് ഇതിനു പിന്നിലെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. സത്യമെന്താണെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല. ദിലീപിനെ അമ്മയില്‍ പുറത്താക്കാന്‍ ആവശ്യമുന്നിയിക്കുമെന്നും ആസിഫ് പറഞ്ഞു.

ദിലീപിനെതിരേ ഗണേഷ്

ദിലീപിനെതിരേ ഗണേഷ്

നേരത്തേ അമ്മ യോഗത്തില്‍ ദിലീപിനെ പിന്തുണച്ച് സംസാരിച്ച ഗണേഷ് കുമാര്‍ അറസ്റ്റിനു ശേഷം നിലപാട് മാറ്റിയിരിക്കുകയാണ്. ദിലീപില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണ് ഇതെന്നു ഗണേഷ് പറഞ്ഞു.

ആലുവ സബ് ജയിലില്‍

ആലുവ സബ് ജയിലില്‍

തിങ്കളാഴ്ട വൈകീട്ട് അറസ്റ്റ് ചെയ്ത ദിലീപിനെ ഇന്നു രാവിലെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം ആലുവ സബ് ജയിലിലേക്ക് മാറ്റി. താരത്തിന് ജയിലില്‍ പ്രത്യേക പരിഗണന നല്‍കേണ്ടെന്നാണ് തീരുമാനിച്ചിട്ടുള്ളത്.

English summary
Asif ali response in dileep arrest
Please Wait while comments are loading...