അസ്ലം വധകേസ്സില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി സുമോഹന്‍ അറസ്റ്റില്‍

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര : യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നാദാപുരം വെള്ളൂരിലെ അസ്ലം വധകേസ്സില്‍ ഒളിവില്‍ കഴിഞ്ഞ പതിമൂനാം പ്രതി അറസ്റ്റില്‍.ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ സി കെ ഷിബിന്‍ വധകേസ്സില്‍ കോടതി വെറുതെ വിട്ട പ്രതികളില്‍ ഒരാളാണ് കൊല്ലപ്പെട്ട അസ്ലം.
കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന വളയം സ്വദേശിയായ സുമോഹന്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് നാട്ടിലെത്തിയിരുന്നെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു.

ദളിതനെയും, ന്യൂനപക്ഷങ്ങളെയും, സ്വതന്ത്രചിന്തകരെയും തല്ലിക്കൊല്ലുന്ന സംഘ് സംസ്കാരം കേരളത്തിൽ വേണ്ട

ലുക്കൗട്ട് നോട്ടീസ് ഇറക്കിയ പ്രതിയെ നാട്ടിലെത്തിയിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നാദാപുരം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു.2016 ആഗസ്റ്റിലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ട അസ്ലമിനെ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ അസ്ലമിന്റെ ഇടത് കൈപ്പത്തി അറ്റുതൂങ്ങി. വയറിന്റെ ഭാഗത്തും കഴുത്തിനും ആഴത്തില്‍ മുറിവേറ്റു.

sumohan


ഇന്നോവ കാറില്‍ പിന്നില്‍ നിന്ന് വന്ന സംഘം ബൈക്കിനെ ഇടിച്ചുവീഴ്ത്തിയ ശേഷമാണ് അക്രമം നടത്തിയത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന അസ്ലമിന്റെ സുഹൃത്ത് ഷാഫിയെ ആക്രമിച്ചിട്ടില്ല. ആക്രമണത്തിനുശേഷം സംഘം കാറില്‍ കടന്നുകളയുകയായിരുന്നു.

English summary
Aslam murder case; culprit sumohan arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്