കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും അഴിമതിയുടെ ജുഗല്‍ബന്ദിക്കാര്‍; മോദി പറയുന്നു
കുട്ടനാട്: കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ചേര്‍ന്ന് കേരളത്തില്‍ അഴിമതിയുടെ ജുഗല്‍ബന്ദിയാണ് നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങളുടെ അഴിമതി ഞങ്ങള്‍ പറയില്ല. ഞങ്ങളുടെ അഴിമതി നിങ്ങള്‍ പറയരുത്. നിങ്ങളെ ഞങ്ങള്‍ ജയലിലടയ്ക്കില്ല. ഞങ്ങളെയും നിങ്ങള്‍ ജയിലിലടയ്ക്കരുത്. ഇങ്ങനെ പരസ്പര ധാരണയിലാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും കേരളം ഭരിച്ചത്.
കോണ്‍ഗ്രസിന്റെ മനോഭാവം അഴിമതി മാത്രമാണെങ്കില്‍, സിപിഎമ്മിന്റേത് അക്രമം കൂടിയാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് നിറവേറ്റാന്‍ ആര്‍ക്കും കഴിയുന്നില്ല. സ്വാതന്ത്ര്യം ലഭിച്ച് ഇത്രനാളായിട്ടും വെള്ളത്താല്‍ ചുറ്റപ്പെട്ട നാട്ടില്‍ കുടിവെള്ളം എത്തിക്കാന്‍ കഴിയാത്തത് അത്ഭുതമുളവാക്കുന്നു. കുടിവെള്ളം നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ ശിക്ഷ കൊടുക്കണം.

എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ചിട്ടും ഇവിടത്തെ ജനങ്ങളുടെ ജീവിതാസ്ഥ മാറിയിട്ടില്ല. എന്‍ഡിഎയ്ക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്നിട്ടും ഒരുവിവേചനവും കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എന്‍ഡിഎ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച് ഒരവസരം നല്‍കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് മോദി ആലപ്പുഴയില്‍ പ്രസംഗം അവസാനിപ്പിച്ചത്.












Click it and Unblock the Notifications