കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണയും 'വോട്ട് ഇറക്കുമതി'...!!! കടല്‍കടന്ന് 'വോട്ട്' വിമാനങ്ങളെത്തും

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ പ്രവാസികള്‍ വിമാനങ്ങളില്‍ പറന്നിറങ്ങും. ചാര്‍ട്ടര്‍ ചെയ്ത പ്രത്യേക വിമാനങ്ങളിലായി യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് ആളുകളെ എത്തിയ്ക്കുന്നത്.

പ്രത്യേക ക്യാന്പയിനുകളും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുവാനുള്ള സൗകര്യങ്ങളും പ്രവാസി സംഘടനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെഎംസിസി, പ്രവാസി കോണ്‍ഗ്രസ്, പ്രവാസി സംഘം തുടങ്ങിയ സംഘടനകള്‍ വോട്ടര്‍മാരെ നാട്ടിലെത്തിയ്ക്കാന്‍ കിണഞ്ഞ് പരിശ്രമിയ്ക്കുകയാണ്. പത്ത് വിമാനങ്ങള്‍ വരെ ഇത്തവണത്തെ തിരഞ്ഞെടുപ്പിന് കേരളത്തിലേയ്ക്ക് പറക്കുമെന്നാണ് റിപ്പോര്‍ട്ട്.

AIR India

2006ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതലാണ് പ്രത്യേക വിമാനങ്ങളില്‍ കൊണ്ടു വരുന്ന പതിവ് തുടങ്ങിയത്. പ്രവാസി വോട്ടവകാശം അനുവദിക്കുന്നത് വരെ ഇത് എന്തായാലും തുടരും എന്ന് ഉറപ്പാണ്.

മുസ്ലീം ലീഗിന്‍റെ നേതൃത്വത്തിലുള്ള പ്രവാസി സംഘടനയായ കേരളാ മുസ്ലിം കള്‍ച്ചറല്‍ സെന്ററി(കെഎംസിസി)ന്റെ നേതൃത്വത്തില്‍ നാല് വിമാനങ്ങളില്‍ 720 വോട്ടര്‍മാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിയ്ക്കുകയാണ്. വിമാനങ്ങള്‍ മേയ് 12നു നാട്ടിലെത്തുന്ന രീതിയിലാണു ഷെഡ്യൂള്‍ തയാറാക്കുന്നതെന്നു കെഎംസിസി നേതാക്കള്‍ അറിയിച്ചു.

വോട്ട് ചെയ്യാന്‍ തയാറെടുക്കുന്നവര്‍ അവധിക്കായി അപേക്ഷകള്‍ സമര്‍പ്പിച്ചു തുടങ്ങി. എയര്‍ഇന്ത്യയുടെ 180 സീറ്റുള്ള വിമാനങ്ങളാണു ചാര്‍ട്ടര്‍ ചെയ്യുന്നത്. ഇതിനായി വിമാനക്കമ്പനി അധികൃതരുമായി കെഎംസിസി ഭാരവാഹികള്‍ ചര്‍ച്ച നടത്തി. മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്കു വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടു കെഎംസിസി ഭാരവാഹികളുടെ ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്.

English summary
Assembly Election 2016: Chartered flights to cast vote for NRI voters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X