Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗോഡ് ഫാദറോ' ' ഇന്‍ ഹരിഹര്‍ നഗറോ'... എങ്ങനെയാകും കേരള നിയമസഭ?

പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ താരബാഹുല്യമാണ്. പണ്ട് തമിഴകത്തെ പരിഹസിച്ചിരുന്ന മലയാളികള്‍ തന്നെയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ അവരുടെ പാത പിന്‍പറ്റുന്നത് എന്നതാണ് രസകരം.

രണ്ട് സിനിമകളില്‍- അതും രണ്ട് സൂപ്പര്‍ ഹിറ്റ് സിനിമകളില്‍- അഭിനയിച്ച അഞ്ച് താരങ്ങളാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നത്. അതില്‍ രണ്ട് പേര്‍ ഇടതുമുന്നണിയ്ക്ക് വേണ്ടി രംഗത്തിറങ്ങുമ്പോള്‍, രണ്ട് പേര്‍ വലതുമുന്നണിയ്ക്ക് വേണ്ടിയാണ്. ഒരാളാകട്ടെ ബിജെപിയ്ക്ക് വേണ്ടിയും.

മലയാളികള്‍ ഒരിയ്ക്കലും മറക്കാത്ത ചിത്രങ്ങളാണ് ഗോഡ്ഫാദറും ഇന്‍ഹരിഹര്‍ നഗറും. ഈ രണ്ട് സിനിമയിലും അഭിനയിച്ച നാല് പേര്‍ ആണ് തിരഞ്ഞെടുപ്പിനുണ്ട്. രണ്ട് സിനിമയും ചേര്‍ത്താല്‍ അഞ്ച് പേര്‍. ആ കഥകള്‍ നോക്കാം....

രണ്ട് സിനിമകള്‍

രണ്ട് സിനിമകള്‍

1990 ല്‍ ഇറങ്ങിയ ചിത്രമാണ് ഇന്‍ ഹരിഹര്‍ നഗര്‍. തൊട്ടടുത്ത വര്‍ഷമാണ് ഗോഡ്ഫാദര്‍ പുറത്തിറങ്ങുന്നത്. രണ്ട് സിനിമകളും മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റി ചിത്രങ്ങളാണ്.

ഒരേ അച്ചില്‍?

ഒരേ അച്ചില്‍?

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടാണ് ഈ രണ്ട് വിജയ ചിത്രങ്ങളും ഒരുക്കിയത് എന്ന പ്രത്യേകതയും ഉണ്ട്. എന്തായാലും ഇവര്‍ രണ്ട് പേരും തങ്ങളുടെ രാഷ്ട്രീയം ഇതുവരംെ വ്യക്തമാക്കിയിട്ടില്ല.

 ആദ്യ നാല്‌പേര്‍

ആദ്യ നാല്‌പേര്‍

ഇന്‍ ഹരിഹര്‍ നഗറില്‍ അഭിനയിച്ചവരാണ് സുരേഷ് ഗോപിയും മുകേഷും സിദ്ദിഖും ജഗദീഷും. അതില്‍ സിദ്ദിഖും ജഗദീഷും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാകും എന്നാണ് റിപ്പോര്‍ട്ട്.

ഗോഡ്ഫാദര്‍

ഗോഡ്ഫാദര്‍

ഗോഡ്ഫാദറില്‍ ഒരുമിച്ചഭിനയിച്ചവരാണ് കെപിഎസി ലളിതയും മുകേഷും ജഗദീഷും സിദ്ദിഖും. ഇതില്‍ കെപിഎസി ലളിതയും മുകേഷും സിപിഎം സ്വതന്ത്രരായി മത്സരിയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സേതു ബിജെപിയില്‍

സേതു ബിജെപിയില്‍

തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനില്ലെന്ന് പറഞ്ഞ് മാറി നിന്ന ആളായിരുന്നു സുരേഷ് ഗോപി. എന്നാല്‍ ഒടുവില്‍ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സുരേഷ് ഗോപി മത്സരിയ്ക്കാന്‍ ഇറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം മണ്ഡലത്തിലാകും സുരേഷ് ഗോപി.

വിജയം ആര്‍ക്കൊക്കെ?

വിജയം ആര്‍ക്കൊക്കെ?

ഈ പറയുന്ന സിനിമ താരങ്ങള്‍ മത്സരിയ്ക്കുന്ന മിക്ക സീറ്റുകളൊന്നും തന്നെ അതത് പാര്‍ട്ടികളുടെ സിറ്റിംഗ് സീറ്റ് അല്ല എന്നതാണ് രസകരമായ സംഗതി. മുകേഷ് മത്സരിയ്ക്കുന്ന കൊല്ലം സീറ്റ് മാത്രമാണ് സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ്.

തോല്‍വി ഉറപ്പിച്ച്

തോല്‍വി ഉറപ്പിച്ച്

പത്തനാപുരം സീറ്റില്‍ കെബി ഗണേഷ്‌കുമാറിനെതിരെയാണ് ജഗദീഷ് മത്സരിയ്ക്കുന്നത്. ഇത് ഗണേഷ്‌കുമാറിന്റെ സിറ്റിംഗ് സീറ്റ് ആണ്. ഇത്തവണ ഇടതുമുന്നണി കൂടി ഒപ്പമുള്ള സ്ഥിതിയ്ക്ക് ജഗദീഷിന്റെ കാര്യം കഷ്ടമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിദ്ദിഖും കെപിഎസിയും

സിദ്ദിഖും കെപിഎസിയും

സിദ്ദിഖ് അരൂര്‍ മണ്ഡലത്തില്‍ മത്സരിയ്ക്കും എന്നാണ് റിപ്പോര്‍ട്ട്. ഇവിടെ കഴിഞ്ഞ തവണ സിപിഎമ്മിന്റെ അഡ്വ എംഎം ആരിഫ് ജയിച്ചത് പതിനാറായിരത്തിലധികം വോട്ടുകള്‍ക്കാണ്. കെപിഎസി ലളിത മത്സരിയ്ക്കുന്ന വടക്കാഞ്ചേരിയില്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണനായിരുന്നു കഴിഞ്ഞ തവണ ജയിച്ചത്. ആറായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+